മൂന്ന് മക്കളെ സാക്ഷിയാക്കി വീണ്ടുമൊന്നായി; വിവാഹമോചിതരായ ജാപ്പനീസ് ദമ്പതികൾക്ക് ലഖ്‌നൗ ക്ഷേത്രത്തിൽ പുനർവിവാഹം

Published : Nov 24, 2026, 09:24 PM ISTUpdated : Nov 24, 2026, 09:54 PM IST
Japanese couple

Synopsis

ചടങ്ങിനായി ഇരുവരും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വരൻ കുർത്തയും പൈജാമയും ധരിച്ചപ്പോൾ, വധു സൽവാർ-കുർത്തയായിരുന്നു അണിഞ്ഞിരുന്നത് എന്നും ദൃശ്യങ്ങളിൽ കാണാം.

വിവാഹമോചിതരായ ജാപ്പനീസ് ദമ്പതികൾക്ക് വീണ്ടും വിവാഹം. ഇത്തവണ ഇരുവരും വിവാഹത്തിനായി തിരഞ്ഞെടുത്തത് ഇന്ത്യൻ മണ്ണ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ക്ഷേത്രത്തിൽ വെച്ചാണ് ദമ്പതികൾ വീണ്ടും വിവാഹിതരായത്. ഇവരുടെ മൂന്ന് മക്കളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പരമ്പരാഗതമായ ഇന്ത്യൻ ആചാരപ്രകാരമുള്ള ഇവരുടെ പുനർവിവാഹം. ലഖ്‌നൗവിലെ ഗോമതി നഗറിലുള്ള രാധാകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

നിലത്തിരുന്ന് ജമന്തിപ്പൂക്കളാൽ നിർമ്മിച്ച മാലകൾ കൈമാറുന്നതും വരൻ വധുവിന്റെ നെറുകയിൽ സിന്ദൂരം ചാർത്തുന്നതും അഗ്നിയെ വലംവെച്ച് ചടങ്ങുകൾ പൂർത്തിയാക്കുന്നതും വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ കാണാം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യൻ രീതിയിൽ വിവാഹിതരാകാൻ സാധിച്ചത് അമൂല്യമായ അനുഭവമാണെന്ന് വരനായ ഹിറോ ചിഹാര പ്രതികരിച്ചു. "ഇത്രയും മനോഹരമായ ഒരു വിവാഹം നടത്താനായത് വിലമതിക്കാനാവാത്ത അനുഭവമാണ്. 2022-ൽ ഞങ്ങൾ വിവാഹമോചിതരായതാണ്. വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ അത് ഇന്ത്യയിൽ വെച്ച് വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു" അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിനായി ഇരുവരും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വരൻ കുർത്തയും പൈജാമയും ധരിച്ചപ്പോൾ, വധു സൽവാർ-കുർത്തയായിരുന്നു അണിഞ്ഞിരുന്നത് എന്നും ദൃശ്യങ്ങളിൽ കാണാം. വലിയ സന്തോഷത്തോടെയാണ് മക്കളും കൂട്ടുകാരും കുടുംബാം​ഗങ്ങളും ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട വീഡിയോയ്ക്ക് അനേകങ്ങളാണ് ദമ്പതികളെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നതും.

PREV
Read more Articles on
click me!

Recommended Stories

ജപ്പാനിലും തരം​ഗമായി ഇന്ത്യക്കാരുടെ ബിരിയാണി; ഈ സ്പെഷ്യൽ 'ഓണിഗിരി'ക്ക് വൻ ഡിമാൻഡ്
ശസ്ത്രക്രിയയിൽ നീക്കം ചെയ്ത അസ്ഥിക്കഷ്ണങ്ങൾ കൊണ്ട് കമ്മല്‍; ഇത് ഓബ്രിയുടെ അതിജീവനത്തിന്റെ പ്രതീകം