മുൻകൂട്ടി ബുക്കിങ് നടത്തിയാൽ മാത്രം പ്രവേശനം ലഭിക്കുന്ന ഈ റെസ്റ്റോറന്റിൽ 10 പേർക്ക് മാത്രമാണ് ഇരിക്കാനുള്ള സൗകര്യമുള്ളത്. ദിവസവും ഒരേയൊരു ബിരിയാണി മെനു മാത്രമാണ് ഇവിടെ വിളമ്പുന്നത്.

ഇന്ത്യൻ വിഭവമായ ബിരിയാണിക്ക് ജപ്പാനിലും ആരാധകരേറുന്നു. ഇന്ത്യൻ, ജാപ്പനീസ് ഭക്ഷണരീതികൾ കൂട്ടിച്ചേർത്ത് പുതിയൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ജപ്പാനിലെ പ്രമുഖ സ്റ്റോർ ആയ 7-Eleven. ബിരിയാണിയുടെ രുചിയിൽ തയ്യാറാക്കിയ റൈസ് ബോൾ ആണ് പുതിയ പരീക്ഷണം. 'ബിരിയാണി ഓണിഗിരി' അഥവാ 'ബിരിയാണി ഒമുസുബി' എന്ന പേരിലാണ് ഈ വിഭവം അവതരിപ്പിച്ചിരിക്കുന്നത്. മസാലകൾ ചേർത്ത ബസ്മതി അരിയും ചിക്കനും ഉപയോഗിച്ച് ജാപ്പനീസ് രീതിയിലുള്ള ചെറിയ റൈസ് ബോളായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ടോക്കിയോയിലെ കാൻഡ ജില്ലയിലുള്ള 'ബിരിയാണി ഒസാവ' എന്ന റെസ്റ്റോറന്റുമായി സഹകരിച്ചാണ് ഈ വിഭവം വികസിപ്പിച്ചത്. മുൻകൂട്ടി ബുക്കിങ് നടത്തിയാൽ മാത്രം പ്രവേശനം ലഭിക്കുന്ന ഈ റെസ്റ്റോറന്റിൽ 10 പേർക്ക് മാത്രമാണ് ഇരിക്കാനുള്ള സൗകര്യമുള്ളത്. ദിവസവും ഒരേയൊരു ബിരിയാണി മെനു മാത്രമാണ് ഇവിടെ വിളമ്പുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഓണിഗിരി, ഒമുസുബി, നിഗിരിമേശി എന്നീ പേരുകളിലും അറിയപ്പെടുന്ന ഓണിഗിരി ജപ്പാനിലെ പരമ്പരാഗത വിഭവമാണ്. ചോറിൽ മാംസമോ മറ്റ് ചേരുവകളോ നിറച്ച് ഉരുളകളാക്കിയോ ത്രികോണാകൃതിയിലോ ആണ് ഈ വിഭവം തയ്യാറാക്കുന്നത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, ബസ്മതി അരി, ചിക്കൻ എന്നിവയെ ജപ്പാനിലെ ഉപഭോക്താക്കൾക്ക് പരിചിതമായ ഓണിഗിരിയുടെ രൂപത്തിൽ അവതരിപ്പിക്കുകയാണ് 'ബിരിയാണി ഓണിഗിരി'യിലൂടെ ചെയ്തിരിക്കുന്നത്.

‌എവിടെ ലഭിക്കും? വില എത്ര?

268 യെൻ അതായത് ഏകദേശം 156 ഇന്ത്യൻ രൂപ ആണ് ബിരിയാണി ഒമുസുബിയുടെ വില. 2026 നവംബർ 17 മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ വിൽപ്പന ആരംഭിച്ചത്. എന്നാൽ, ജപ്പാനിലെ എല്ലാ 7-Eleven ഔട്ട്‌ലെറ്റുകളിലും ഈ വിഭവം ലഭ്യമല്ല. ടോക്കിയോയിലെ സുമിദ, ഗിൻസ പ്രദേശങ്ങളിലും ചിബയിലെ ഫുനാബാഷി, നരാഷിനോ പ്രദേശങ്ങളിലുമുള്ള തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് വിൽപ്പന. വിൽപ്പന ആരംഭിച്ച ആദ്യദിവസം തന്നെ നിരവധി ഔട്ട്‌ലെറ്റുകളിൽ സ്റ്റോക്ക് തീർന്നതായാണ് റിപ്പോർട്ടുകൾ. ഓൺലൈനിലും പുതിയ വിഭവം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

YouTube video player