ശസ്ത്രക്രിയകൾക്കിടെ മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യുന്ന അസ്ഥിയുടെ ചെറിയ കഷണങ്ങൾ തനിക്ക് തിരികെ നൽകാമോ എന്ന് ഓബ്രി ഡോക്ടർമാരോട് ചോദിച്ചിരുന്നു. മെഡിക്കൽ സംഘം അതിന് സമ്മതിച്ചതോടെ അസ്ഥിക്കഷണങ്ങൾ സൂക്ഷിക്കാൻ അവർക്ക് സാധിച്ചു.

മുഖശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത അസ്ഥിയുടെ ചെറിയ കഷണങ്ങൾ ഉപയോഗിച്ച് മനോഹരമായ കമ്മലുകൾ നിർമിച്ച് ടെക്സസിൽ നിന്നുള്ള യുവതി. ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തിൽ നിന്ന് നീക്കം ചെയ്ത അസ്ഥിക്കഷണങ്ങൾ തിരികെ നൽകണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ട യുവതി, മാസങ്ങൾക്ക് ശേഷമാണ് അവ ഉപയോഗിച്ച് സ്വന്തമായി ഡിസൈൻ ചെയ്ത ആഭരണങ്ങൾ നിർമിച്ചത്. സോഷ്യൽ മീഡിയയിൽ കമ്മലുകളുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

ട്രാൻസ്ജെൻഡർ യുവതിയായ 40 -കാരി ഓബ്രി കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവിതത്തിൽ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. സ്ത്രീയായി ജീവിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ ഓബ്രി വിശദീകരിച്ചിരുന്നു. ജീവിതത്തിലുടനീളം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്ന് തോന്നിയിരുന്നെങ്കിലും, താനൊരു ട്രാൻസ്‌ജെൻഡറാണെന്ന സത്യം അംഗീകരിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് അവർ വ്യക്തമാക്കുന്നു. ഒടുവിൽ, താൻ ആരാണെന്ന സത്യം തന്നോടും പ്രിയപ്പെട്ടവരോടും തുറന്നുപറയാതെ മുന്നോട്ടുപോകാൻ കഴിയാത്ത ഒരു ഘട്ടത്തിലെത്തുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതിജീവനത്തിന്റെ ആഭരണം

ലിംഗമാറ്റ യാത്രയുടെ ഭാഗമായി മുഖത്തിന്റെ സ്ത്രൈണത വർധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയും ഓബ്രി നടത്തി. ശസ്ത്രക്രിയകൾക്കിടെ മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യുന്ന അസ്ഥിയുടെ ചെറിയ കഷണങ്ങൾ തനിക്ക് തിരികെ നൽകാമോ എന്ന് ഓബ്രി ഡോക്ടർമാരോട് ചോദിച്ചിരുന്നു. മെഡിക്കൽ സംഘം അതിന് സമ്മതിച്ചതോടെ അസ്ഥിക്കഷണങ്ങൾ സൂക്ഷിക്കാൻ അവർക്ക് സാധിച്ചു. പിന്നീട് ഇവയെ ആഭരണങ്ങളാക്കി മാറ്റാൻ ഓബ്രി തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതയാത്രയുടെയും പ്രതിസന്ധികളെ അതിജീവിച്ച കരുത്തിന്റെയും പ്രതീകമായാണ് ഈ കമ്മലുകളെ കാണുന്നതെന്ന് ഓബ്രി വ്യക്തമാക്കുന്നു.

വൈറ്റ് ഗോൾഡും സിർക്കോണിയയും

അസ്ഥിക്കഷണങ്ങൾ കൈവശം ലഭിച്ചതോടെ താൻ ആഗ്രഹിക്കുന്ന രീതിയിൽ ആഭരണങ്ങൾ നിർമിക്കാൻ കഴിയുന്ന കലാകാരനെ ഓബ്രി അന്വേഷിച്ചു. റെഡ്ഡിറ്റിലൂടെ പരിചയപ്പെട്ട ജ്വല്ലറി ഡിസൈനറുടെ സഹായത്തോടെയാണ് ഈ ആശയം യാഥാർഥ്യമായത്. വൈറ്റ് ഗോൾഡ് ഉപയോഗിച്ചാണ് കമ്മലുകൾ നിർമ്മിച്ചിരിക്കുന്നത്. അതിൽ ചെറിയ സിർക്കോണിയ കല്ലുകളും തൂങ്ങിക്കിടക്കുന്ന രീതിയിൽ അസ്ഥിക്കഷണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.

YouTube video player