നമ്മളെല്ലാം ഷെയർ ചെയ്ത ഈദാശംസ തയ്യാറാക്കിയത് ഈ കലാകാരനാണ്...

Published : Jun 05, 2019, 06:16 PM ISTUpdated : Jun 05, 2019, 06:26 PM IST
നമ്മളെല്ലാം ഷെയർ ചെയ്ത ഈദാശംസ തയ്യാറാക്കിയത് ഈ കലാകാരനാണ്...

Synopsis

എന്നാല്‍, ഈ രൂപത്തില്‍ ഇത്ര മനോഹരമായി ഈദ് മുബാറക് തയ്യാറാക്കിയത് ആരാണ് എന്നതൊന്നും ആരുമത്ര ശ്രദ്ധിച്ചില്ല. മാത്രവുമല്ല, പല കലാസൃഷ്ടികളും പേര് മായ്ച്ചുപയോഗിക്കുന്നത് ഇവിടെ സാധാരണവുമായിക്കൊണ്ടിരിക്കുകയാണ്. 

തിരുവനന്തപുരം: കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് ഫുള്‍ ജാര്‍ സോഡാ. നിറയെ വീഡിയോ, ഫോട്ടോ ആകെ ബഹളം. എന്നാല്‍, ഇന്നലേയും ഇന്നുമായി ഫുള്‍ ജാര്‍ സോഡയെപ്പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ പാറിനടക്കുന്നൊരു ചിത്രമുണ്ട് ഫുള്‍ ജാര്‍ സോഡയുടെ രൂപത്തിലൊരു ഈദ് മുബാറക്. 

എല്ലാ വര്‍ഷവുമെത്താറുള്ള 'മുഹബ്ബത്തിന്‍റെ മുന്തിരിച്ചാറി'നൊക്കെ അവധി കൊടുത്ത് ഇത്തവണ നല്ല ഫുള്‍ ജാര്‍ സോഡുടെ രൂപത്തിലായിരുന്നു ഇന്‍ബോക്സിലേയും കമന്‍റ് ബോക്സിലേയുമൊക്കെ ആശംസകള്‍. എന്നാല്‍, ഈ രൂപത്തില്‍ ഇത്ര മനോഹരമായി ഈദ് മുബാറക് തയ്യാറാക്കിയത് ആരാണ് എന്നതൊന്നും ആരുമത്ര ശ്രദ്ധിച്ചില്ല. മാത്രവുമല്ല, പല കലാസൃഷ്ടികളും പേര് മായ്ച്ചുപയോഗിക്കുന്നത് ഇവിടെ സാധാരണവുമായിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും പലരും ഈ ഈദ് മുബാറക് ഷെയര്‍ ചെയ്തത് കലാകാരന്‍റെ പേര് മായ്ച്ചു കളഞ്ഞാണ്. 

എന്നാല്‍, ജുനൈദ് മമ്പാട് എന്ന കലാകാരന്‍റെ സൃഷ്ടിയാണിത് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് കരീം ഗ്രാഫി കാക്കോവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍. 'പലരും പേര്‌ മായ്ച്ച്‌ കളഞ്ഞ്‌ ഉപയോഗിക്കുന്ന ഈ കലിഗ്രഫി വർക്കിനു പിന്നിൽ ജുനൈദാണ്' എന്നാണ് എഴുതിയിരിക്കുന്നത്. 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്