ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വ്വതം കീഴടക്കി മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ !

Published : Jan 22, 2024, 03:01 PM ISTUpdated : Jan 22, 2024, 03:12 PM IST
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വ്വതം കീഴടക്കി മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ !

Synopsis

 തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറാണ് ഷെയ്ഖ് ഹസന്‍ ഖാന്‍.  


ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതം എവറസ്റ്റ് കൊടുമുടിയാണെങ്കില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്നിപര്‍വ്വതം അര്‍ജന്‍റീന - ചിലി അതിര്‍ത്തിയിലെ ഓഗോസ് ദെല്‍ സലോദോയാണ്. 22,600 അടി ഉയരമുള്ള അഗ്നിപര്‍വ്വതം ഒരു മലയാളി പര്‍വ്വതാരോഹകന്‍ കീഴടക്കിയിരിക്കുന്നു. പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എം എ അലി അഹമ്മദ് ഖാന്‍റെയും ജെ ഷാഹിദയുടെയും മകനായ ഷെയ്ഖ് ഹസന്‍ ഖാനാണ് (36) ഈ അപൂര്‍വ്വ നേട്ടം കൈവരിച്ച മലയാളി. ചിലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം കൂടിയായ  ഓഗോസ് ദെല്‍ സലോദോയുടെ നിറുകയില്‍ ഇന്ത്യയുടെ ദേശീയ പതാകയുമായി നില്‍ക്കുന്ന ഷെയ്ഖ് ഹസന്‍ ഖാന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 

ഷെയ്ഖ് ഹസന്‍ ഖാന്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറാണ്. 2022 ല്‍ കൊവിഡ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഏവറസ്റ്റ് കീഴടക്കിയിരുന്നു. ലോകത്തിലെ ഉയരം കൂടിയ മറ്റ് പര്‍വ്വതങ്ങളായ കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്‍റാര്‍ട്ടിക്കയിലെ മൌണ്ട് വിന്‍സന്‍ എന്നീ പര്‍വ്വതങ്ങള്‍ കീഴടക്കിയ ശേഷമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വ്വതമായ ഓഗോസ് ദെല്‍ സലോദോ ,ഷെയ്ഖ് ഹസന്‍ ഖാന്‍ കീഴടക്കിയത്,  

ഇഴപിരിയാത്ത ദാമ്പത്യത്തിന്‍റെ പ്രതീകമായി ജപ്പാനിലെ 'ഇവാ അക' എന്ന വിവാഹ പാറ' !

വര്‍ഷം ഒന്ന്; കാഴ്ച മങ്ങലിന് വിദേശത്ത് നിന്നും തുള്ളിമരുന്ന്, 'ധോണി' ഇന്ന് കൂളാണ് !

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഷെയ്ഖ് ഹസന്‍ ഖാന്‍ പറയുന്നു. എക്സ് സാമൂഹിക മാധ്യമത്തില്‍ ഓഗോസ് ദെല്‍ സലോദോ പര്‍വ്വത മുകളില്‍ നിന്ന് 'Climate change is real' എന്ന് ശരീരത്തില്‍ നീല നിറത്തില്‍ എഴുതിയ കുറിപ്പ് കാണിക്കുന്ന ഷെയ്ഖ് ഹസന്‍ ഖാന്‍റെ ചിത്രം പിടിഐ പങ്കുവച്ചു. കഴിഞ്ഞ ഡിസംബറില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ അന്‍റാര്‍ട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ചിലിയിലെ ഓഗോസ് ദെല്‍ സലോദോ കീഴടക്കാനെത്തിയത്. 

മുഖം ഷേവ് ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറല്‍; ചേരി തിരിഞ്ഞ് സോഷ്യല്‍ മീഡിയ !
 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ