ജോലി ഉപേക്ഷിച്ച് 'യാത്ര പോയി'; ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഒന്നര ലക്ഷം ഫോളോവേഴ്സുള്ള ഇന്‍ഫ്ലുവന്‍സര്‍!

By Web TeamFirst Published Feb 2, 2023, 1:03 PM IST
Highlights

നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് തുഷാര്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയി. അയാള്‍ തനിക്ക് പോകാന്‍ പറ്റിന്നിടങ്ങളിലൂടെയെല്ലാം സഞ്ചരിച്ചു. തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ അവ ലോകത്തിന് മുന്നില്‍ തുറന്നിട്ടു. 


മാസവരുമാനമുള്ള ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങള്‍ക്ക് പിന്നാലെ യാത്ര തിരിക്കാന്‍ നമ്മുക്കെല്ലാം ആഗ്രഹമുണ്ട്. എന്നാല്‍ വരും വരായ്കകളെ കുറിച്ചുള്ള ചിന്തകള്‍ അത്തരം ചിന്തകളില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. എന്നാല്‍, ചിലര്‍ ആ സ്വപ്നങ്ങള്‍ പിന്തുടരുന്നു. അത്തരത്തില്‍ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് വിജയിച്ച ഒരാളാണ് തുഷാർ വർമ. നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് തുഷാര്‍ തന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയി. അയാള്‍ തനിക്ക് പോകാന്‍ പറ്റിന്നിടങ്ങളിലൂടെയെല്ലാം സഞ്ചരിച്ചു. തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ അവ ലോകത്തിന് മുന്നില്‍ തുറന്നിട്ടു. ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ 1,55,000  പിന്തുടര്‍ച്ചക്കാരുള്ള ഒരു ചെറിയ സെലിബ്രിറ്റിയാണ് തുഷാര്‍. 

ഇന്ത്യയ്ക്കുള്ളിൽ തുഷാര്‍ സഞ്ചരിച്ചിട്ടുള്ളത് ലഡാക്ക്, ഹിമാചൽ, മേഘാലയ, അരുണാചൽ, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ്. രാജ്യത്തിന് പുറത്ത് അയാള്‍ വിയറ്റ്നാം, ഇന്തോനേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. 'ഓഫ്‌ബീറ്റ്' സഞ്ചാരി എന്നാണ് തുഷാര്‍ സ്വയം വിശേഷിപ്പിക്കുന്നത്. 'thewanderingpatronus' എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിലൂടെയാണ് തുഷാര്‍ തന്‍റെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ പുങ്കുവയ്ക്കുന്നത്. വെറും 18 മാസത്തിനുള്ളില്‍ തുഷാരിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് 5000 ത്തില്‍ നിന്ന് ഒന്നര ലക്ഷം പിന്തുടര്‍ച്ചക്കാരിലേക്ക് ഉയര്‍ന്നു. യാത്രാ പ്രേമിയുടെ ഫോളോവേഴ്സിലുണ്ടായ വര്‍ദ്ധനവിന് പിന്നാലെ ബിബിസി  അദ്ദേഹത്തെ രണ്ട് തവണയാണ് അഭിമുഖം നടത്തിയത്. ടെഡ് ടോക്കിലേക്ക് ഒരു പ്രസംഗത്തിനായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. 

 

തുഷാറിന്‍റെ യാത്രാ പങ്കാളി ഡിജിറ്റൽ ക്രിയേറ്റർ തൻവി കഹ്‌ലോണാണ്, ഇരുവർക്കും ‘തുഷാർ & തൻവി’ എന്നൊരു യൂട്യൂബ് ചാനലുമുണ്ട്. യാത്രകള്‍ എന്നത് തന്നെ ഒരു കരിയറാണെന്ന് തുഷാര്‍ പറയുന്നു. പക്ഷേ അതിന് അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം.  നിർഭയം, ഭക്തി, സർഗ്ഗാത്മകത, പൂർണത, ക്ഷമ. എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് യാത്രയെ ഒരു വരുമാനമുള്ള ജോലിയായി കൊണ്ട് നടക്കാന്‍ കഴിയുമെന്ന് തുഷാര്‍ സ്വന്തം കഥയിലൂടെ തെളിയിക്കുന്നു. താന്‍ എത്തിച്ചേരുന്ന ഓരോ സ്ഥലത്തെ കുറിച്ചും എടുക്കുന്ന മനോഹരമായൊരു കുഞ്ഞ് വീഡിയോ അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കും. കൂടാതെ വിശദമായ വീഡിയോ യൂറ്റൂബിലൂടെയും പങ്കുവയ്ക്കുന്നു. ഫോര്‍ക്ക് മീഡിയാ ഗ്രൂപ്പിന്‍റെ #xtra india എന്ന പദ്ധതിയില്‍ ഇന്‍ഫ്ലുവര്‍സറായി തുഷാറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 

കൂടുതല്‍ വായനയ്ക്ക്:  ബജറ്റുകളില്‍ ജീവിത ചെലവ് ഉയരുമെന്ന ഭയമില്ല; എലിസബത്ത് എര്‍ലെയുടെത് വ്യത്യസ്തമായ ബോട്ട് ജീവിതം!   

 

click me!