Slim Kim : വീണ്ടും മെലിഞ്ഞോ കിം ജോങ് ഉൻ? ചർച്ചയായി വർക്കേഴ്സ് പാർട്ടിയോ​ഗത്തിലെ രൂപവും...

Published : Dec 30, 2021, 11:12 AM ISTUpdated : Dec 30, 2021, 01:07 PM IST
Slim Kim : വീണ്ടും മെലിഞ്ഞോ കിം ജോങ് ഉൻ? ചർച്ചയായി വർക്കേഴ്സ് പാർട്ടിയോ​ഗത്തിലെ രൂപവും...

Synopsis

കൊറിയയില്‍ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, രാത്രിയിൽ ഒന്നിലധികം കുപ്പി വൈൻ കുടിക്കാനും സ്വിസ് ചീസ്, കാവിയാർ, കൊഞ്ച് എന്നിവയെല്ലാമടങ്ങിയ ഭക്ഷണം കഴിക്കാനും കിം ഇഷ്ടപ്പെടുന്നു എന്നും പറയുന്നു. ഈ വർഷം മാത്രം ഉത്തര കൊറിയയില്‍ 860,000 ടൺ ഭക്ഷണത്തിന്‍റെ കുറവുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കണക്കാക്കുന്നുണ്ട്.

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ (Kim Jong-un) മെലിഞ്ഞതിന്‍റെ പേരിൽ മാസങ്ങളായി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ, വാർഷിക ഭരണകക്ഷിയോഗം ഉദ്ഘാടനം ചെയ്തതോടെ അദ്ദേഹം വീണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വർക്കേഴ്‌സ് പാർട്ടി ഓഫ് കൊറിയയുടെ(Workers’ Party of Korea) എട്ടാമത് സെൻട്രൽ കമ്മിറ്റിയുടെ നാലാമത് സമ്പൂർണസമ്മേളനത്തിലാണ് കിം പങ്കെടുത്തത്. ഈ മാസമാദ്യം ബന്ധുവിന്റെ മരണത്തിനു ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ പൊതുവേദിയായിരുന്നു ഇത്. ഇതിലും അദ്ദേഹം വളരെ അധികം മെലിഞ്ഞിരിക്കുന്നതായി കാണാം. 

ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്ലീനത്തിൽ നേതാവ് കിം ജോങ് ഉൻ അധ്യക്ഷനായിരുന്നു, എന്നാൽ, മാധ്യമപ്രവർത്തകരെ തടഞ്ഞ യോഗത്തിൽ കിം നടത്തിയ പരാമർശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് കെസിഎൻഎ ചൊവ്വാഴ്ച പറഞ്ഞു. 2021 -ലെ പാർട്ടിയുടെയും സംസ്ഥാനത്തിന്‍റെയും പ്രധാന നയങ്ങൾ നടപ്പാക്കുന്നത് അവലോകനം ചെയ്യുന്നതിനും തന്ത്രപരവും അടവുനയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനുമാണ് പ്ലീനമെന്ന് കെസിഎൻഎയെ ഉദ്ധരിച്ച് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകൊറിയൻ നേതാവ് കുറഞ്ഞത് 20 കിലോഗ്രാം (44 പൗണ്ട്) എങ്കിലും കുറഞ്ഞ് കാണുമെന്നും ഇതെങ്ങനെ സംഭവിച്ചു എന്നുമെല്ലാം വലിയ ചർച്ച തന്നെ നടന്നിരുന്നു. കിമ്മിന്‍റെ, അമിതഭാരവും, പുകവലിയുമെല്ലാം വർഷങ്ങളായി അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിഷയമായിരുന്നു. പ്യോങ്‌യാങ്ങിലെ സ്വേച്ഛാധിപത്യപരവും രഹസ്യവുമായ ഭരണത്തെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ച് അറിയുന്നതിനായി തന്നെ അദ്ദേഹത്തിന്റെ പൊതുരംഗത്തുള്ള പ്രത്യക്ഷപ്പെടലുകൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദ്രോഗത്തിന്റെ ചരിത്രമുള്ളതിനാൽ അദ്ദേഹത്തിന്‍റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് പലതരം ചര്‍ച്ചകളുമുണ്ട്. 

കൊറിയയില്‍ ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, രാത്രിയിൽ ഒന്നിലധികം കുപ്പി വൈൻ കുടിക്കാനും സ്വിസ് ചീസ്, കാവിയാർ, കൊഞ്ച് എന്നിവയെല്ലാമടങ്ങിയ ഭക്ഷണം കഴിക്കാനും കിം ഇഷ്ടപ്പെടുന്നു എന്നും പറയുന്നു. ഈ വർഷം മാത്രം ഉത്തര കൊറിയയില്‍ 860,000 ടൺ ഭക്ഷണത്തിന്‍റെ കുറവുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ കണക്കാക്കുന്നുണ്ട്. 2025 -ൽ രാജ്യം ചൈനയുമായുള്ള അതിർത്തി വീണ്ടും തുറക്കുന്നതുവരെ കുറച്ച് ഭക്ഷണം കഴിക്കണമെന്നാണ് ഒക്ടോബറിൽ കിം തന്റെ രാജ്യത്തെ ജനങ്ങളോട് പറഞ്ഞത്. ഒരു ഉത്തരകൊറിയൻ നിവാസി, പേര് വെളിപ്പെടുത്തില്ല എന്ന വ്യവസ്ഥയിൽ പറഞ്ഞത്: '2025 വരെ കഷ്ടപ്പാടുകൾ സഹിക്കാൻ ഞങ്ങളോട് പറയുന്നത് പട്ടിണി കിടന്ന് മരിക്കാൻ പറയുന്നതിന് തുല്യമാണ്' എന്നാണ്. 

നിലവിലെ യോ​ഗത്തിൽ സർക്കാർ ഉദ്യോ​ഗസ്ഥർ 'നമ്മുടെ പാർട്ടിയുടെയും ജനങ്ങളുടെയും പോരാട്ടത്തെ വിജയത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുക' എന്നാണ് ചർച്ച ചെയ്തത് എന്ന് പറയുന്നു. കൊവിഡ് ലോക്ക്ഡൗണുകൾ, ആണവായുധ പദ്ധതിക്കെതിരായ ഉപരോധം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന സങ്കീർണ്ണമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് യോഗം എന്നതും ശ്രദ്ധേയമാണ്. 

PREV
Read more Articles on
click me!

Recommended Stories

വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി
'എനിക്ക് കരച്ചിൽ വരുന്നു'; തമാശ പറഞ്ഞതിന് പിന്നാലെ ഇന്‍ഡിഗോ പൈലറ്റ് ഡേറ്റിംഗ് ആപ്പിൽ 'അൺമാച്ച്' ചെയ്തെന്ന് യുവതി