ഒരൊറ്റ ലൈവ് സ്ട്രീമില്‍ നിന്ന് 10 വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ വരുമാനം; ടീച്ചര്‍ ജോലി രാജിവച്ചു

Published : May 15, 2023, 01:40 PM IST
ഒരൊറ്റ ലൈവ് സ്ട്രീമില്‍ നിന്ന് 10 വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ വരുമാനം;  ടീച്ചര്‍ ജോലി രാജിവച്ചു

Synopsis

ചൈനീസ് വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ ഡൗയിനിൽ 4 ദശലക്ഷത്തിലധികം പിന്തുടര്‍ച്ചക്കാരാണ് ഹുവാങിനുള്ളത്. ചൈനയിലെ നഴ്സറി ഗാനമായ 'തോട്ടത്തിലെ പൂക്കൾ' എന്ന ടീച്ചറുടെ പാട്ട് 100 ദശലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടു കഴിഞ്ഞത്. 


ചൈനയിലെ വുഹാന്‍ നഗരത്തെ ഇന്ന് ലോകമെങ്ങും അറിയാം. ലോകമെങ്ങും അടച്ച് പൂട്ടലിലേക്ക് വരെ എത്തിച്ച സര്‍സ് വൈറസിന്‍റെ വകഭേദമായ കൊവിഡ് 19 ന്‍റെ ഉത്ഭവ കേന്ദ്രമായാണ് വുഹാന്‍റെ ഇപ്പോഴത്തെ കുപ്രശസ്തി. എന്നാല്‍, ഇത് വുഹാനില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയാണ്. വുഹാനിലെ ഒരു കിന്‍റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ക്ക്  10 വര്‍ഷം ജോലി ചെയ്താല്‍ ലഭിക്കുമായിരുന്നതിന് തുല്യമായൊരു തുക ഒരൊറ്റ വീഡിയോ സ്ട്രീമിംഗില്‍ നിന്നും ലഭിച്ചു. ഇത്രയും വലിയൊരു തുക ഒറ്റയടിക്ക് ലഭിച്ചതിനാല്‍ അവര്‍ തന്‍റെ ജോലി ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ടീച്ചര്‍ ഓൺലൈൻ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വീഡിയോകളില്‍ നിന്നാണ് ഈ വരുമാനം അവര്‍ക്ക് ലഭിച്ചത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള നേഴ്സറി പാട്ടുകളാണ് അവര്‍ കൂടുതലും പങ്കുവച്ചിരുന്നത്. ടീച്ചറുടെ കുടുംബപേരായ 'ഹുവാങ്' എന്ന് മാത്രമാണ് ടീച്ചറെ വീഡിയോ പ്ലാറ്റ്ഫോമില്‍ തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം. ഇതുവരെയായി ടീച്ചറുടെ വീഡിയോകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. ചൈനീസ് വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ ഡൗയിനിൽ 4 ദശലക്ഷത്തിലധികം പിന്തുടര്‍ച്ചക്കാരാണ് ഹുവാങിനുള്ളത്. ചൈനയിലെ നഴ്സറി ഗാനമായ 'തോട്ടത്തിലെ പൂക്കൾ' എന്ന ടീച്ചറുടെ പാട്ട് 100 ദശലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടു കഴിഞ്ഞത്. 

രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമൻ ചക്രവർത്തി കലിഗുലയുടെ കപ്പല്‍ കത്തിച്ചത് നാസികളല്ല, യുഎസ് എന്ന് പഠനം

നിരവധി ആരാധകരുടെ ആവശ്യപ്രകാരം മെയ് മാസത്തിന്‍റെ തുടക്കത്തിലാണ് ഹുവാങ് തന്‍റെ വീഡിയോകള്‍ ഇന്‍റര്‍നെറ്റില്‍ ലൈവ് സ്ട്രീമിംഗ് ചെയ്ത് തുടങ്ങിയതെന്ന് മലേഷ്യൻ വാർത്താ ഔട്ട്ലെറ്റ് ഓറിയന്‍റൽ ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ഹുവാങിനെ അത്ഭുതപ്പെട്ടുത്തിക്കൊണ്ട്, തത്സമയ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ നിരവധി പേര്‍ അവര്‍ക്ക് പണം അടക്കമുള്ള സമ്മാനങ്ങള്‍ അയച്ച് നല്‍കി. 4,00,000 യുവാൻ (ഏകദേശം 47,37,560 രൂപ ) മുതൽ 5,00,000 യുവാൻ (ഏകദേശം 59,21,450 രൂപ) വരെ അവൾ സമ്പാദിച്ചതായി റിപ്പോർട്ടുണ്ട്, 10 വര്‍ഷം തുടര്‍ച്ചയായി കിറ്റര്‍ഗാര്‍ട്ടനില്‍ പഠിപ്പിച്ചാല്‍ മാത്രമാണ് ഇത്രയും തുക ഹുവാങിന് ലഭിക്കൂവെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 

അതായ്ത് ഒരു കിറ്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ എന്ന നിലയില്‍ ഹുവാങിന് പ്രതിമാസം 3,000 യുവാൻ (ഏകദേശം 35,526 രൂപയാണ്) ലഭിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. “ഞാൻ വളരെ സന്തോഷവതിയാണ്. ഞാൻ ഒരു ദിവസം തത്സമയ സംപ്രേക്ഷണം ചെയ്യുകയും 10 വർഷത്തിലേറെ മൂല്യമുള്ള എന്‍റെ ശമ്പളം സ്വന്തമാക്കുകയും ചെയ്തു. എല്ലാവർക്കും നന്ദി,” അവൾ തന്‍റെ ഡൗയിനി അക്കൗണ്ടിലൂടെ സുഹൃത്തുക്കളോട് പറഞ്ഞു. ജോലി രാജി വച്ചതിനാല്‍ ഇനി തനിക്ക് മുഴുവന്‍ സമയ തത്സമയ സ്ട്രീമിംഗ് ചെയ്യാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ജോലി രാജി വച്ചതിന് പിന്നാലെ ഹുവാങ് ഒരു ടാലന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുമായി കരാർ ഒപ്പിച്ചു. ഹുവാങിന്‍റെ ആദ്യത്തെ മൂന്ന് ലൈവ് സ്ട്രീമുകൾക്കായി 2 ദശലക്ഷം യുവാന് (ഏകദേശം 2,36,78,800 രൂപ)  ആണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതിഭീമാകാരനായ മുതലയെ തൊട്ടുകൊണ്ട് നീന്തുന്ന യുവതി; ആശ്ചര്യപ്പെട്ട് നെറ്റിസണ്‍സ്

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ