എവറസ്റ്റിന് സമീപത്തായി രാജവെമ്പാലയടക്കം 10 പാമ്പുകൾ, വരാനിരിക്കുന്ന ദുരന്തസൂചനയോ? ആശങ്കയിൽ വിദ​ഗ്‍ദ്ധർ

Published : Jun 10, 2025, 10:00 PM IST
king cobra

Synopsis

വനത്തിനുള്ളിൽ കണ്ടെത്തിയ പാമ്പുകളുടെ മുട്ടകളും മറ്റും ഇവ ഈ പ്രദേശത്ത് തന്നെ കഴിയാനും പ്രജനനം നടത്താനും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.

ഒരുമാസത്തിനുള്ളിൽ‌ കാഠ്മണ്ഡുവിലും പരിസരത്തുമായി കണ്ടെത്തിയത് ഒമ്പത് രാജവെമ്പാലയടക്കം 10 പാമ്പുകളെ. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് വിദ​ഗ്‍ദ്ധർ അനുമാനിക്കുന്നത്.

സാധാരണയായി നെൽവയലുകൾ, ചതുപ്പുകൾ, കണ്ടൽക്കാടുകൾ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഈർപ്പമുള്ള പ്രദേശങ്ങളിലുമാണ് ഈ പാമ്പുകളെ കാണാറ്. എന്നാൽ, ഇപ്പോൾ ഹിമാലയൻ മേഖലയ്ക്ക് സമീപം, എവറസ്റ്റിൽ നിന്ന് വെറും 160 കിലോമീറ്റർ അകലെയായിട്ടാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. എവറസ്റ്റിന് പരിസരത്തുണ്ടായിരിക്കുന്ന രാജവെമ്പാലകളുടെ ഈ സാന്നിധ്യം ആഗോളതാപനത്തിന്റെ വ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പാരിസ്ഥിതികമായ ദുരന്തങ്ങളുടെ സൂചന, സാമൂഹികമായ പ്രശ്നങ്ങൾ എന്നിവയെല്ലാം മുൻനിർത്തി വലിയ ആശങ്കയാണ് പാമ്പുകൾ പ്രത്യക്ഷപ്പെട്ട സംഭവം ഉയർത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ജൈവവൈവിധ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ ഗൗരവത്തോടെ കാണാനും എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊള്ളാനും ഇതൊരു കാരണമാണ് എന്നും വിദ​ഗ്ദ്ധർ പറയുന്നു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പാണ് രാജവെമ്പാല. 18 അടി വരെയാണ് ഇവയുടെ നീളം. വലിയ വിഷമുള്ള ഇവയെ സാധാരണയായി ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ ഇടതൂർന്ന ഉയർന്ന പ്രദേശങ്ങളിലെ വനങ്ങളിലാണ് കാണാറ്. നേപ്പാളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇവയെ കാണുന്നത് വളരെ അപൂർവമാണ്.

കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഭഞ്ജ്യാങ്, ഗുപലേശ്വർ, സോഖോൾ, ഫൂൽചൗക്ക് തുടങ്ങിയ ജനവാസ മേഖലകളിലാണ് പാമ്പുകളെ കണ്ടെത്തിയിരിക്കുന്നത്. വീടുകളിൽ നിന്നും വീടിന്റെ പരിസരത്ത് നിന്നും പാമ്പുകളെ പിടികൂടി സുരക്ഷിതമായി വനങ്ങളിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. വനത്തിനുള്ളിൽ കണ്ടെത്തിയ പാമ്പുകളുടെ മുട്ടകളും മറ്റും ഇവ ഈ പ്രദേശത്ത് തന്നെ കഴിയാനും പ്രജനനം നടത്താനും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.

ഇത് കാലാവസ്ഥയിലുണ്ടായ വലിയ വ്യതിയാനങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നും വിദ​ഗ്‍ദ്ധർ പറയുന്നു.

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്