പ്രിയപ്പെട്ട സാരി ഉടുത്ത്, സോഫയില്‍ പൂര്‍ണ്ണകായ പ്രതിമ, ഭാര്യയുടെ ഓര്‍മ്മയ്ക്ക് ഭര്‍ത്താവ് പ്രതിമ നിര്‍മിച്ചത്

Published : Jan 03, 2023, 07:44 PM IST
പ്രിയപ്പെട്ട സാരി ഉടുത്ത്, സോഫയില്‍ പൂര്‍ണ്ണകായ പ്രതിമ, ഭാര്യയുടെ ഓര്‍മ്മയ്ക്ക് ഭര്‍ത്താവ് പ്രതിമ നിര്‍മിച്ചത്

Synopsis

ഭാര്യയുടെ ഓര്‍മ്മ എന്നും തന്നോടൊപ്പം ഉണ്ടാകുന്നതിനായി രണ്ടര ലക്ഷം രൂപ മുടക്കി ഭാര്യയുടെ അതേ വലിപ്പത്തിലുള്ള പ്രതിമ വീട്ടില്‍ സ്ഥാപിച്ചു   

കോവിഡ് ബാധിച്ചു മരിച്ച ഭാര്യയുടെ ഓര്‍മ്മയ്ക്കായി ലക്ഷങ്ങള്‍ മുടക്കി ഭാര്യയുടെ പ്രതിമ ഉണ്ടാക്കിയിരിക്കുകയാണ് 65 -കാരനായ ഭര്‍ത്താവ്. കൊല്‍ക്കത്ത സ്വദേശിയായ തപസ് സാന്‍ഡില്യയാണ് തന്റെ ഭാര്യയുടെ ഓര്‍മ്മ എന്നും തന്നോടൊപ്പം ഉണ്ടാകുന്നതിനായി രണ്ടര ലക്ഷം രൂപ മുടക്കി ഭാര്യയുടെ അതേ വലിപ്പത്തിലുള്ള പ്രതിമ വീട്ടില്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ദ്രാണി കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടെയാണ് മരണപ്പെട്ടത്. ഭാര്യയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ ആകെ തളര്‍ന്നുപോയ തപസ് ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രതിമ ഉണ്ടാക്കി വീട്ടില്‍ സ്ഥാപിച്ചത്.

30 കിലോ ഭാരമുള്ള പ്രതിമ  വീട്ടിലെ ഇന്ദ്രാണിയുടെ ഇഷ്ടസ്ഥലത്ത് സോഫയിലാണ് സ്ഥാപിച്ചിരിക്കുന്നത്.  മകന്റെ വിവാഹ വേളയില്‍ അവര്‍ അണിഞ്ഞ ഏറ്റവും പ്രിയപ്പെട്ട സാരിയാണ് പ്രതിമയെ അണിയിച്ചിരിക്കുന്നത്. കൂടാതെ ഇന്ദ്രാണിയുടെ പ്രിയപ്പെട്ട ആഭരണങ്ങളും പ്രതിമയെ അണിയിച്ചിട്ടുണ്ട്. സിലിക്കണിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.

ഇന്ദ്രാണിയുടെ പ്രതിമ സ്ഥാപിക്കാനുള്ള ആശയം ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ നിന്നാണ് ഉണ്ടായത് എന്ന് തപസ് പറയുന്നു. 'ഒരു ദശാബ്ദം മുമ്പ് ഞങ്ങള്‍ മായാപൂരിലെ ഇസ്‌കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു, അവിടെ ഭക്തിവേദാന്ത സ്വാമിയുടെ വലുപ്പത്തിലുള്ള പ്രതിമയെ കണ്ടപ്പോള്‍ കണ്ണുതള്ളിപ്പോയി. അപ്പോഴാണ് ഇന്ദ്രാണി താനാദ്യം മരിച്ചാല്‍, സമാനമായ ഒരു പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തപസ് പറഞ്ഞു. 

2021 മെയ് 4-ന് ഇന്ദ്രാണി അന്തരിച്ചു, അന്നുമുതല്‍ തപസ് അവളുടെ ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു. ഏതായാലും ഇപ്പോള്‍ ഇന്ദ്രാണി ആഗ്രഹിച്ചത് പോലെ തന്നെ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം.   


 

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി