അമ്മമാരിൽ നിന്നും മുലപ്പാൽ വാങ്ങിക്കുടിച്ചു, വീഡിയോ പങ്കുവച്ചു, ഇൻഫ്ലുവൻസറിനെതിരെ വൻ വിമർശനം

Published : May 16, 2025, 12:58 PM ISTUpdated : May 16, 2025, 01:52 PM IST
അമ്മമാരിൽ നിന്നും മുലപ്പാൽ വാങ്ങിക്കുടിച്ചു, വീഡിയോ പങ്കുവച്ചു, ഇൻഫ്ലുവൻസറിനെതിരെ വൻ വിമർശനം

Synopsis

ഇത് ഫ്രഷ് ആണെന്നും ഇതിന്റെ രുചി നല്ലതാണ് എന്നും ഇയാൾ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, ചാനൽ റിപ്പോർട്ട് പുറത്ത് വിട്ടതോടെ വലിയ വിമർശനം ഇൻഫ്ലുവൻസറിന് നേരിടേണ്ടി വന്നു.

സ്ത്രീകളിൽ നിന്നും മുലപ്പാൽ വാങ്ങിക്കഴിച്ചതിനെ തുടർന്ന് വിമർശനം നേരിട്ട് ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇൻഫ്ലുവൻസർ. ഫിലിപ്പീൻസിൽ താമസിക്കുന്ന ഇൻഫ്ലുവൻസറിനെതിരെയാണ് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾ ഉയർന്നത്. 

സോഷ്യൽ മീഡിയയിൽ 4.5 മില്ല്യണിലധികം ഫോളോവേഴ്‌സുള്ള ദക്ഷിണ കൊറിയൻ ടെലിവിഷൻ ശൃംഖലയായ 'ജെടിബിസി ന്യൂസ്' മെയ് 9 -നാണ് അവരുടെ 'ക്രൈം ചീഫ്' എന്ന പരിപാടിയിൽ ഈ ഇൻഫ്ലുവൻസർ പണം കൊടുത്ത് മുലപ്പാൽ വാങ്ങിക്കുടിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്. അതോടെയാണ് ഇൻഫ്ലുവൻസറുമായി ബന്ധപ്പെട്ട വിവാദം ആരംഭിക്കുന്നത് എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

ഇൻഫ്ലുവൻസർ തന്റെ ചാനലിൽ 4000 വീഡിയോ എങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 30 -ൽ അധികം വീഡിയോയിൽ ഇയാൾ ഫിലിപ്പീൻസിലെ അമ്മമാരുടെ അടുത്ത് നിന്നും മുലപ്പാൽ വാങ്ങുന്നതും കഴിക്കുന്നതുമായ വീഡിയോകളാണ്. ഇയാളുടെ പേര് വിവരങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇയാൾക്ക് എട്ട് വർഷത്തെ ലൈവ് സ്ട്രീമിം​ഗ് എക്സ്പീരിയൻസുണ്ട് എന്നാണ് പറയുന്നത്. 

വീഡിയോയിൽ മുലപ്പാൽ വാങ്ങുന്ന സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും എല്ലാം മുഖവും മറ്റും കൃത്യമായി കാണുന്നുണ്ട്. ഇതാണ് വലിയ രീതിയിൽ ഉള്ള വിമർശനത്തിന് ഒരു കാരണമായി തീർന്നത്. ഫിലിപ്പീൻസിലെ തെരുവുകളിൽ നിന്നാണ് ഇയാൾ മുലപ്പാൽ വാങ്ങുന്നത്. ഏകദേശം 800 രൂപയാണ് മുലപ്പാലിന് വേണ്ടി നൽകുന്നത്. 

ഇത് ഫ്രഷ് ആണെന്നും ഇതിന്റെ രുചി നല്ലതാണ് എന്നും ഇയാൾ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, ചാനൽ റിപ്പോർട്ട് പുറത്ത് വിട്ടതോടെ വലിയ വിമർശനം ഇൻഫ്ലുവൻസറിന് നേരിടേണ്ടി വന്നു. ഇത് ചൂഷണമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. 

താൻ സാന്താക്ലോസിനെ പോലെയാണ് എന്ന് പറഞ്ഞുകൊണ്ട് ഇൻഫ്ലുവൻസർ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഇവിടെ ഉള്ളവർക്ക് ജോലിയോ കാശോ ഇല്ല. താൻ അവരെ പണം നൽകി സഹായിക്കുകയാണ് എന്നായിരുന്നു ഇയാളുടെ വാദം. ഒപ്പം തന്റെ ആരോ​ഗ്യത്തിന് വേണ്ടിയാണ് താൻ മുലപ്പാൽ കുടിക്കുന്നത് എന്നും ഇയാൾ പറഞ്ഞു. 

അതേസമയം ദക്ഷിണ കൊറിയയിൽ നിന്നുമാണ് വലിയ വിമർശനങ്ങൾ ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി