ഒറ്റയ്‍ക്ക് അധ്വാനിച്ചു, അധികാരികളോ നാട്ടുകാരോ സഹായിച്ചില്ല, 500 മീറ്റർ റോഡ് നിർമ്മിച്ച് പ്രകാശ് ​ഗോസ്വാമി

Published : Mar 17, 2023, 12:07 PM ISTUpdated : Mar 17, 2023, 12:14 PM IST
ഒറ്റയ്‍ക്ക് അധ്വാനിച്ചു, അധികാരികളോ നാട്ടുകാരോ സഹായിച്ചില്ല, 500 മീറ്റർ റോഡ് നിർമ്മിച്ച് പ്രകാശ് ​ഗോസ്വാമി

Synopsis

റോഡ് ഒരു വിധം പൂർത്തിയായി എന്നും എന്നാലും ചില്ലറ പണികളൊക്കെ ബാക്കിയുണ്ട് എന്നും ​ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ദശരഥ് മാഞ്ജിയെ കുറിച്ച് നമ്മിൽ പലരും കേട്ട് കാണും. ബീഹാറിലെ ഗയക്ക് സമീപത്തുള്ള ഗെഹ്വാർ ഗ്രാമത്തിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു അദ്ദേഹം. 'മൗണ്ടൻ മാൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അതിന് കാരണം വേറൊന്നുമല്ല ഒരു വൻ മല തുരന്ന് മുപ്പതടി വീതിയും 360 അടി നീളവുമുള്ള ഒരു റോഡ് അദ്ദേഹം നിർമ്മിച്ചു. 22 വർഷമെടുത്ത് ഉളിയും ചുറ്റികയും ഉപയോ​ഗിച്ചാണ് മാഞ്ജി റോഡ് നിർമ്മിച്ചത്. ഈ പാത വാസിര്‍ ഗഞ്ജില്‍ നിന്ന് ഗയയിലെ അത്രി ബ്ലോക്കിലേക്കുള്ള ദൂരം 50 കിലോമീറ്ററില്‍ നിന്ന് 10 കിലോമീറ്ററായി കുറയാന്‍ കാരണമായിരുന്നു. 

അതുപോലെ ഉത്തരാഖണ്ഡിലെ ഒരു മനുഷ്യനും സ്വയം ഒരു റോഡ് വെട്ടിയെടുത്തതിന് വാർത്തകളിൽ ഇടം നേടി. പ്രകാശ് ​ഗോസ്വാമി എന്ന മനുഷ്യനാണ് തന്റെ ​ഗ്രാമത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഇങ്ങനെ ഒരു റോഡ് പണിതത്. ഒമ്പത് മാസമെടുത്താണ് 500 മീറ്റർ വരുന്ന റോഡ് ​ഗോസ്വാമി നിർമ്മിച്ചത്. 

മുംബൈയിലെ ഒരു വീട്ടിലെ പരിചാരകനായി ജോലി നോക്കുന്ന ഗോസ്വാമി കഴിഞ്ഞ വർഷം ബാഗേശ്വറിന്റെ ഗരുഡ് ഏരിയയിലെ ഗ്വാർ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യയും ​ഗോസ്വാമിയും ചേർന്ന് കൂലിപ്പണിയെടുത്താൽ ഒരു ദിവസം കിട്ടുന്നത് 600 രൂപയാണ്. കഴിഞ്ഞ ജൂൺ മാസം മുതൽ രാവിലെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ ​ഗോസ്വാമിയുടെ ജോലി റോഡ് നിർമ്മിക്കുക എന്നതാണ്. 

റോഡ് ഒരു വിധം പൂർത്തിയായി എന്നും എന്നാലും ചില്ലറ പണികളൊക്കെ ബാക്കിയുണ്ട് എന്നും ​ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. 'ഫോർവീലർ വരെ ഇന്ന് തന്റെ മുറ്റത്തെത്തും. ​ഗ്രാമത്തിലെ 300 പേർക്ക് ഈ റോഡിന്റെ ​ഗുണം കിട്ടുന്നുണ്ട്. അധികാരികളോ നാട്ടുകാരോ തന്നെ സഹായിച്ചിട്ടില്ല. നാട്ടുകാർ തന്നെ പരിഹസിക്കുകയായിരുന്നു' എന്നും അദ്ദേഹം പറയുന്നു. 

എന്നാൽ, ആ പരിഹസിച്ച നാട്ടുകാർക്ക് പോലും ഇന്ന് ​ഗോസ്വാമി നിർമ്മിച്ച റോഡ് സഹായകമാവുകയാണ്. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!