പാതിരാത്രി അടുക്കളയിൽ നിന്നും മുരൾച്ച, പൂച്ചയാണെന്ന് കരുതി ടോർച്ചടിച്ചു, ഭിത്തിക്ക് മുകളിലിരുന്നത് സിംഹം!

Published : Apr 05, 2025, 11:13 AM IST
പാതിരാത്രി അടുക്കളയിൽ നിന്നും മുരൾച്ച, പൂച്ചയാണെന്ന് കരുതി ടോർച്ചടിച്ചു, ഭിത്തിക്ക് മുകളിലിരുന്നത് സിംഹം!

Synopsis

മുരൾച്ചയും മറ്റും കേട്ടപ്പോൾ വീട്ടുകാർ ആദ്യം കരുതിയത് അത് പൂച്ചയുടേതാണ് എന്നാണ്. എന്നാൽ, ശബ്ദം കേട്ട ഇടത്തേക്ക് ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുകാർ കണ്ടത്.

വന്യജീവികളെ കാണാനായി സഫാരിക്ക് പോകുന്നവർ അനേകങ്ങളുണ്ട്. എന്നാൽ, ഇന്ന് പല ജനവാസമേഖലകളിലും പുലിയും കടുവയും ആനയും അടക്കം വന്യജീവികൾ കയറി വരുന്നുണ്ട്. ഇത് നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്. അതേസമയം തന്നെ വന്യജീവികൾ കാടുവിട്ടിറങ്ങുന്നതിനും പലവിധ കാരണങ്ങളുണ്ട്. എന്നാൽ, ജനവാസമേഖലകളിൽ ഇറങ്ങുന്ന വന്യജീവികളുടെ വളരെ അധികം ഞെട്ടിക്കുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. 

അതുപോലെ ഒരു ഞെട്ടിക്കുന്ന സംഭവമാണ് ​ഗുജറാത്തിലെ അമ്റേലിയിലും ഉണ്ടായത്. ഇവിടെ ഒരു വീട്ടിൽ കണ്ടത് സിംഹത്തെയാണ്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഹമീർഭായ് ലഖനോത്ര എന്നയാളുടെ വീടിന്റെ അടുക്കള ഭിത്തിക്ക് മുകളിലായിട്ടാണ് സിംഹത്തെ കണ്ടത്. 12 മുതൽ 13 അടി വരെ ഉയരം വരുന്നതായിരുന്നു ഈ അടുക്കള ഭിത്തി. സിംഹത്തിന്റെ മുരൾച്ചയും മറ്റും കേട്ടപ്പോൾ വീട്ടുകാർ ആദ്യം കരുതിയത് അത് പൂച്ചയുടേതാണ് എന്നാണ്. എന്നാൽ, ശബ്ദം കേട്ട ഇടത്തേക്ക് ടോർച്ച് അടിച്ച് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച വീട്ടുകാർ കണ്ടത്. പൂച്ചയോ പുലിയോ ഒന്നുമായിരുന്നില്ല, അവിടെ ഉണ്ടായിരുന്നത് ഒരു സിംഹമായിരുന്നു. 

ആകെ ഭയന്നുപോയ വീട്ടുകാർ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അടുത്തുള്ള വനത്തിൽ നിന്നായിരിക്കാം സിംഹം വീട്ടിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്. 

സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയിൽ അടുക്കള ഭിത്തിക്ക് മുകളിൽ തുറിച്ചു നോക്കിയിരിക്കുന്ന സിംഹത്തെ കാണാം. ഇത് ആദ്യമായിട്ടല്ല അമ്റേലിയിൽ ജനവാസ മേഖലകളിൽ വന്യജീവികളെ കാണുന്നത്. 

മുൻകാമുകിയുടെ കോഴിയെ മോഷ്ടിച്ചു, കെട്ടിപ്പിടിച്ച് കുറ്റിക്കാട്ടിലിരുന്ന് കരഞ്ഞു, യുവാവിനെ പിടികൂടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ