3.5 വർഷം, 147 രാജ്യങ്ങൾ, 425 സ്റ്റോപ്പുകൾ, സകലസൗകര്യങ്ങളുമുള്ള ആഡംബരക്കപ്പലിലെ ജീവിതത്തിന് നൽകേണ്ട പണം ഇങ്ങനെ

Published : Aug 07, 2025, 06:21 PM IST
Villa Vie Residence

Synopsis

ഓരോ സ്ഥലത്തും അഞ്ചോ അതിലധികമോ ദിവസങ്ങൾ കപ്പൽ തങ്ങുകയും ചെയ്യും. അതിനാൽ തന്നെ അവിടെയുള്ള കൂടുതൽ സ്ഥലങ്ങൾ കാണാനും അനുഭവിച്ചറിയാനും ഒക്കെ ഈ യാത്രയിൽ സാധിക്കും.

ജോലിയിൽ നിന്നൊക്കെ വിരമിച്ച് വിശ്രമജീവിതം എങ്ങനെ ആയിരിക്കണം എന്നാണ് ആ​ഗ്രഹം? പലർക്കും പല പ്ലാനുകളായിരിക്കും. എന്നാൽ, ആ ജീവിതം കടലിലൂടെ യാത്ര ചെയ്തുകൊണ്ടാണെങ്കിലോ? കടലിൽ ഒരു വിശ്രമജീവിതം. അതേ, അങ്ങനെ ഒരു ജീവിതം വാ​ഗ്ദ്ധാനം ചെയ്യുന്ന ഒരു ആഡംബരക്കപ്പലുണ്ട്. വില്ല വീ റെസിഡൻസ് എന്ന കമ്പനിയാണ് അവരുടെ ആഡംബരക്കപ്പലായ വില്ലെ വീ ഒഡീസിയിൽ ഇങ്ങനെ ഒരു പാക്കേജ് ഒരുക്കിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

ഇത്രയുമധിക കാലം കടലിൽ കപ്പലിൽ കഴിയാൻ അവസരം വാ​ഗ്‍ദ്ധാനം ചെയ്യുന്ന ആദ്യത്തെ കപ്പലാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നര വർഷം കൊണ്ട് 147 രാജ്യങ്ങളിലെ 425 സ്ഥലങ്ങളാണ് ഈ കപ്പലിൽ സന്ദർശിക്കാൻ സാധിക്കുക.

ഓരോ സ്ഥലത്തും അഞ്ചോ അതിലധികമോ ദിവസങ്ങൾ കപ്പൽ തങ്ങുകയും ചെയ്യും. അതിനാൽ തന്നെ അവിടെയുള്ള കൂടുതൽ സ്ഥലങ്ങൾ കാണാനും അനുഭവിച്ചറിയാനും ഒക്കെ ഈ യാത്രയിൽ സാധിക്കും.

പലതരം പാക്കേജുകൾ ഉണ്ടെങ്കിലും ഏറ്റവും ബജറ്റ് ഫ്രണ്ട്‍ലി ആയിട്ടുള്ള പാക്കേജ് പ്രകാരം ഒരാൾക്ക് $349,999 (3,06,28,657 ഇന്ത്യൻ രൂപ) യും ദമ്പതികൾക്ക് $599,999 (5,24,96,106 ഇന്ത്യൻ രൂപ) യും ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ പ്രീമിയം പാക്കേജുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഒരാൾക്ക് 1.24 മില്ല്യൺ ഡോളറും, ദമ്പതികൾക്ക് $1.74 മില്ല്യൺ ഡോളറുമാണ് ഇത് പ്രകാരം നൽകേണ്ടത്.

ക്വീൻ സൈസ് കിടക്കകളുള്ള വിശാലമായ മുറികൾ, വലിയ ബാത്ത്റൂമുകൾ, സുഖപ്രദമായി ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. $50,000 അധികമായി നൽകിയാൽ, കപ്പലിൽ മെഡിക്കൽ കെയറും സ്പാ ട്രീറ്റ്മെന്റുകളും കിട്ടും. 650 യാത്രക്കാരെയാണ് ഇതിൽ ഒരേസമയം ഉൾക്കൊള്ളാനാവുക. ലൈബ്രറി, ഫിറ്റ്നസ് സെന്റർ, പിക്കിൾബോൾ കോർട്ട്, എന്റർടെയിൻമെന്റ് ലോഞ്ചുകൾ, ബാറുകൾ, സ്പാ എന്നിവയും ഇതിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി