തനിച്ച് കഴിഞ്ഞ് മടുത്തു, ടാങ്കില്‍ തലയിട്ടടിച്ച് കൊലയാളിത്തിമിം​ഗലം, ഹൃദയഭേദകമായ ദൃശ്യം

Published : Aug 18, 2022, 11:36 AM ISTUpdated : Aug 18, 2022, 11:39 AM IST
തനിച്ച് കഴിഞ്ഞ് മടുത്തു, ടാങ്കില്‍ തലയിട്ടടിച്ച് കൊലയാളിത്തിമിം​ഗലം, ഹൃദയഭേദകമായ ദൃശ്യം

Synopsis

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിലെ മറൈൻലാൻഡ് പാർക്കിലെ ഒറ്റപ്പെട്ട ടാങ്കിൽ കിസ്‌ക ചുറ്റിത്തിരിയുന്നത് കാണാം. ഈ ക്ലിപ്പ് ജൂണിൽ എടുത്തതാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി 'ലോകത്തിലെ ഏറ്റവും ഏകാന്തത അനുഭവിക്കുന്ന' എന്ന് പേര് കേട്ട ഒരു കൊലയാളിത്തിമിം​ഗലം ആക്ടിവിസ്റ്റുകളുടെയും മൃ​ഗസ്നേഹികളുടേയും ശ്രദ്ധ പിടിച്ച് പറ്റുന്നുണ്ട്. ഓർക്ക അല്ലെങ്കിൽ കൊലയാളി തിമിംഗലത്തിന്റെ ആയുസ് സ്ത്രീകൾക്ക് 10-45 വർഷവും ആണിന് 10-30 വർഷവും ആണ്. എന്നാൽ, ഇങ്ങനെയൊക്കെ ആണെങ്കിലും പലപ്പോഴും അവയ്ക്ക് കുടുംബമോ കൂട്ടുകാരോ ഇല്ലാതെ ഒറ്റയ്ക്ക് കഴിയേണ്ടി വരാറുണ്ട്. മിക്ക പെൺ കൊലയാളിത്തിമിം​ഗലങ്ങളുടേയും ആയുസ്സ് 40 -നും 50 -നും ഇടയിലാണെന്ന് വിദഗ്ധർ കണക്കാക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, ഇത് 60 വയസ്സിനു മുകളിൽ വരെ എത്താം.

ഓർക്കാകളെ സാധാരണയായി അവരുടെ ഇണകൾക്കൊപ്പം ഭീമൻ ടാങ്കുകളിലാണ് ഇടാറ്. എന്നാൽ, കൂടെയുണ്ടായിരുന്നവ ചാവുന്നതോടെ പലപ്പോഴും പല കൊലയാളിത്തിമിം​ഗലങ്ങൾക്കും തനിച്ച് കഴിയേണ്ടി വരും. ഓൺലൈനിൽ പുറത്തുവിട്ട ഹൃദയഭേദകമായ ഒരു വീഡിയോയിൽ, 'ലോകത്തിലെ ഏറ്റവും ഏകാന്തതയുള്ള' എന്ന് വിളിക്കപ്പെടുന്ന കിസ്ക എന്ന കൊലയാളിത്തിമിം​ഗലത്തിന്റെ അവസ്ഥയാണ് കാണിക്കുന്നത്. സുഹൃത്തുക്കളെയും സ്വന്തം കുടുംബത്തെയും നഷ്ടപ്പെട്ട ശേഷം അവൾ തനിച്ച് ടാങ്കിൽ ചുറ്റിത്തിരിയുന്നതാണ് വീഡിയോയിൽ കാണുന്നത്. 

കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിലെ മറൈൻലാൻഡ് പാർക്കിലെ ഒറ്റപ്പെട്ട ടാങ്കിൽ കിസ്‌ക ചുറ്റിത്തിരിയുന്നത് കാണാം. ഈ ക്ലിപ്പ് ജൂണിൽ എടുത്തതാണെന്നാണ് റിപ്പോർട്ട്. 1979 -ൽ ഐസ്‌ലാൻഡിക് കടലിൽ നിന്നാണ് കിസ്കയെ പിടികൂടിയത്. അതിനുശേഷം അവളെ ഇവിടെ അടച്ചിരിക്കുകയാണ്. ഇപ്പോൾ അവൾക്ക് 45 വയസ്സായി. അവളുടെ അഞ്ച് മക്കളും സുഹൃത്തുക്കളും ഇല്ലാതായപ്പോഴും അവൾ ബാക്കിയായി. അതോടെ അവൾ തനിച്ചുമായി. 

കുറച്ച് കാലം മുമ്പ് അവൾ നിരാശ കൊണ്ടാലെന്ന പോലെ തന്റെ തല ടാങ്കിലെ വെള്ളത്തിൽ തുടരെ അടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ജീവികളെ തടവിൽ വയ്ക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന ഫിൽ ഡെമേഴ്‌സ് എന്ന ആക്ടിവിസ്റ്റ് പകർത്തിയ ദൃശ്യങ്ങൾ വിദഗ്ധർക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. കാരണം, അത് കിസ്ക ദുരിതത്തിലാണ് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു. ഡെമേഴ്സ് പറഞ്ഞത്, അവളുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം തകർന്നതിന്റെ ലക്ഷണങ്ങളാണ് അവൾ കാണിക്കുന്നത് എന്നാണ്. അവളെ അവിടെ പാർപ്പിച്ചിരിക്കുന്നവർ അതിനെ കുറിച്ച് ​ഗൗരവമായി എടുക്കുന്നില്ല എന്നും അവളെ അവരുടെ പ്രോപ്പർട്ടിയായിട്ടാണ് അവർ കണക്കാക്കുന്നത് എന്നും ഡെമേഴ്സ് ആരോപിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!