
പ്രണയത്തിന് നേരവും കാലവുമില്ലെന്നാണ് ചൊല്ല്. എന്നാല്‍, ഒരു എയര്‍ഹോസ്റ്റസിന്‍റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയത് വിമാന യാത്രക്കാരാണ്. 35,000 അടി ഉയരത്തില്‍ പറക്കുമ്പോൾ ചില പൈലറ്റുമാരും ചില എയർഹോസ്റ്റസുകളുമായി പ്രണയത്തിലേര്‍പ്പെടാറുണ്ടെന്ന എയർഹോസ്റ്റസിന്‍റെ വെളിപ്പെടുത്തലാണ് യാത്രക്കാരെ ഞെട്ടിച്ചത്. പ്രത്യേകിച്ചും വിമാനം ഓട്ടോപൈലറ്റിൽ ആയിരിക്കുമ്പോളാണ് കോക്ക്പിറ്റിൽ ഇത്തരം പ്രണയ ലീലകൾ ഉണ്ടാകാറുള്ളതെന്നും ദീർഘദൂര വിമാനങ്ങളിൽ 'ഹൈ മൈൽ ക്ലബ്' നിമിഷങ്ങൾ സാധാരണമാണെന്നും എയർഹോസ്റ്റസായ സിയാറ മിസ്റ്റാണ് വെളിപ്പെടുത്തിയത്.
അടച്ചിട്ട കോക്ക്പിറ്റ് വാതിലുകൾക്ക് പിന്നിലെ ജീവിതത്തെക്കുറിച്ച് വിവരിക്കവെയാണ് വിദേശ എയർലൈനിലെ എയര്‍ബോസ്റ്റസ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അവരുടെ അഭിപ്രായത്തിൽ, ഒരു വിമാനം ക്രൂയിസിംഗ് ഉയരത്തിൽ, സാധാരണയായി ഏകദേശം 35,000 അടി ഉയരത്തിൽ എത്തുമ്പോൾ അത് ഓട്ടോപൈലറ്റ് മോഡിലേക്ക് മാറുന്നു. ഈ സമയം കോക്ക്പിറ്റിൽ സംഭവിക്കുന്ന കാര്യങ്ങൾ വിമാന യാത്രക്കാരെ അത്ഭുതപ്പെടുത്തുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യും.
സമൂഹ മാധ്യമങ്ങളില്‍ സിയറ മിസ്റ്റ് എന്നറിയപ്പെടുന്ന എയർ ഹോസ്റ്റസ്, ദീർഘദൂര വിമാന യാത്രകളിൽ, വിമാനത്തിന് മാനുവൽ നിയന്ത്രണം ആവശ്യമില്ലാത്ത സമയത്ത്, ചിലപ്പോൾ ക്രൂ അംഗങ്ങൾക്കിടയിൽ പ്രണയ ലീലകൾ നടക്കുന്നെന്ന് വിവരിക്കുന്നു. വിമാനം ഓട്ടോ പൈലറ്റിലേക്ക് മാറുന്നതോടെ ചില പൈലറ്റുമാരും ക്യാബിൻ ക്രൂ അംഗങ്ങളും പരസ്പരം സ്‌നേഹം പങ്കിടുന്ന 'ഹൈ മൈൽ ക്ലബ്' പാർട്ടികളിൽ ഏർപ്പെടാറുണ്ടെന്ന് അവർ അവകാശപ്പെട്ടു. ഇത്തരം സംഭവങ്ങൾ അപൂർവമല്ലെന്നും എന്നാൽ പല ദീർഘദൂര വിമാനങ്ങളിലും ഇത് സംഭവിക്കാറുണ്ടെന്നും അവർ പറയുന്നു.
സ്റ്റാൻഡേർഡ് ഏവിയേഷൻ പ്രോട്ടോക്കോൾ പ്രകാരം, ടോയ്‌ലറ്റ് ബ്രേക്കിനും മാറ്റുമായി. പൈലറ്റിന് ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റിനെ കോക്ക്പിറ്റിലേക്ക് വിളിക്കാം. എന്നാല്‍ ചില പൈലറ്റുമാരും എയര്‍ഹോസ്റ്റസുകളും ഈ നിയമം തങ്ങളുടെ പ്രണയത്തിനായി ദുരുപയോഗം ചെയ്യാറുണ്ടെന്നും അവര്‍ ആരോപിച്ചു. ഇത് പലപ്പോഴും വിമാനം പറന്നുയരുന്നതിന് മുമ്പ് തന്നെ ഇരുവരും ആസൂത്രണം ചെയ്തിരിക്കുമെന്നും ഇത്തരം കൂടിക്കാഴ്ചകൾ മിക്കവാറും ഓട്ടോ പൈലറ്റ് സംവിധാനം അവസാനിക്കുന്നത് വരെ നീളുമെന്നും സിയറ മിസ്റ്റ് കൂട്ടിചേര്‍ക്കുന്നു.
ദീർഘദൂര വിമാന സർവീസുകളിൽ ക്യാബിൻ ക്രൂവിന് വിശ്രമിക്കാൻ വേണ്ടി നീക്കിവച്ചിരിക്കുന്ന ക്രൂ റെസ്റ്റ് ഡെക്കും ചില നേരങ്ങളിൽ ഇത്തരം പ്രണയങ്ങൾക്ക് വേദിയാകാറുണ്ടെന്നും സിയറ കൂട്ടിച്ചേര്‍ക്കുന്നു. വ്യോമയാന മേഖലകളിൽ അറിയപ്പെടുന്ന ഈ ഡെക്ക് സാധാരണയായി വിമാന യാത്രക്കാർക്ക് കാണാനാകില്ല. ജീവനക്കാർക്ക് മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുണ്ടായിരിക്കൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു. വിമാന യാത്ര സംബന്ധിച്ച നിരവധി വീഡിയോകൾ സിയാറ ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്.