'കോപ്പി പേസ്റ്റ് പ്രധാനമന്ത്രി' ലക്സംബര്‍ഗ് നേതാവിന്‍റെ പ്രബന്ധത്തിൽ രണ്ടുപേജ് മാത്രം ഒറിജിനൽ, ബാക്കികോപ്പിയടി

Published : Oct 28, 2021, 03:44 PM IST
'കോപ്പി പേസ്റ്റ് പ്രധാനമന്ത്രി' ലക്സംബര്‍ഗ് നേതാവിന്‍റെ പ്രബന്ധത്തിൽ രണ്ടുപേജ് മാത്രം ഒറിജിനൽ, ബാക്കികോപ്പിയടി

Synopsis

2011 -ൽ ജർമ്മനിയുടെ പ്രതിരോധ മന്ത്രി കാൾ-തിയഡോർ സു ഗുട്ടൻബെർഗും മേയിൽ കുടുംബകാര്യ മന്ത്രി ഫ്രാൻസിസ്‌ക ഗിഫിയും ഉൾപ്പെടെ നിരവധി യൂറോപ്യൻ മന്ത്രിമാരുടെ കരിയർ യൂണിവേഴ്‌സിറ്റി കോപ്പിയടി അഴിമതികൾ കാരണം അവസാനിപ്പിച്ചിരുന്നു. 

ലക്സംബര്‍ഗ് പ്രധാനമന്ത്രി(Luxembourg’s Prime Minister ) സേവ്യര്‍ ബെറ്റലി(Xavier Bettel)ന്‍റെ 56 പേജ് പ്രബന്ധത്തില്‍ രണ്ട് പേജൊഴികെ ബാക്കിയെല്ലാം കോപ്പിയടിച്ചതാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അത് സത്യമാണ് എന്ന് മന്ത്രിയും ബുധനാഴ്ച സമ്മതിച്ചു. 

ലക്സംബർഗ് ന്യൂസ് സൈറ്റ് റിപ്പോർട്ടറാണ് നിരവധി സ്വതന്ത്ര ഗവേഷകരുടെ സഹായത്തോടെ, 1999 -ലെ പ്രബന്ധം വിശകലനം ചെയ്തത്. ഫ്രാൻസിലെ നാൻസി-II യൂണിവേഴ്സിറ്റിയിൽ നിയമ, പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരിക്കെ ബെറ്റലിന്റെ അഡ്വാൻസ്ഡ് സ്റ്റഡീസ് ഡിപ്ലോമയ്ക്ക് വേണ്ടി എഴുതിയ പ്രബന്ധമാണിത്. 

"ദ കോപ്പി ആൻഡ് പേസ്റ്റ് പ്രീമിയർ" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് വ്യാപകമായ കോപ്പിയടി കണ്ടെത്തി. 'യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് നടപടിക്രമങ്ങൾ സാധ്യമായ പരിഷ്കരണത്തിലേക്ക്?' എന്ന പ്രബന്ധത്തിലുടനീളം കോപ്പിയടി കണ്ടെത്തുകയായിരുന്നു. 

ബുധനാഴ്ച ഒരു പ്രസ്താവനയിൽ, ബെറ്റൽ തന്റെ പ്രബന്ധം സമകാലിക അക്കാദമിക് നിലവാരത്തേക്കാൾ താഴെയാണെന്ന് സമ്മതിച്ചു. ഞാൻ ഓർക്കുന്നതുപോലെ, ആ സമയത്ത് എന്റെ അറിവിന്റെയും വിശ്വാസത്തിന്റെയും പരമാവധി വച്ച് ഞാൻ അത് ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ അത് അങ്ങനെയല്ലായിരുന്നു ചെയ്യേണ്ടത് എന്ന തിരിച്ചറിവുണ്ട് എന്നും മന്ത്രി പറയുന്നു. 

2011 -ൽ ജർമ്മനിയുടെ പ്രതിരോധ മന്ത്രി കാൾ-തിയഡോർ സു ഗുട്ടൻബെർഗും മേയിൽ കുടുംബകാര്യ മന്ത്രി ഫ്രാൻസിസ്‌ക ഗിഫിയും ഉൾപ്പെടെ നിരവധി യൂറോപ്യൻ മന്ത്രിമാരുടെ കരിയർ യൂണിവേഴ്‌സിറ്റി കോപ്പിയടി അഴിമതികൾ കാരണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, ആ കേസുകളിൽ ഡോക്ടറേറ്റുകൾ ഉൾപ്പെട്ടിരുന്നു, കൂടാതെ ബെറ്റലിന്റെ കോപ്പിയടി നാണക്കേടാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് ഭീഷണിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അന്നത്തെ നിലവാരം വച്ച് സര്‍വകാലാശാല ആ പ്രബന്ധം അംഗീകരിക്കുന്നില്ലായെങ്കില്‍ അത് അംഗീകരിക്കുമെന്നും ബെറ്റല്‍ പറഞ്ഞു. 


 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!