പെണ്‍വേഷമിട്ട് നായയുമായി സെക്‌സ് നടത്താന്‍ ശ്രമം; 30-കാരന്‍ പിടിയില്‍

Published : Oct 28, 2022, 04:38 PM IST
  പെണ്‍വേഷമിട്ട് നായയുമായി സെക്‌സ് നടത്താന്‍ ശ്രമം; 30-കാരന്‍ പിടിയില്‍

Synopsis

പീറ്ററിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നായയെ വിദഗ്ധ പരിശോധനയ്ക്കായി മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ 30 -കാരനായ യുവാവ് പിടിയില്‍ . സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവാണ് പൊതുസ്ഥലത്ത് നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമം നടത്തിയത്. പോലീസിന്റെ പിടിയിലായ ഇയാള്‍ക്ക് 12 ആഴ്ചത്തെ തടവ് ശിക്ഷ വിധിക്കുകയും അഞ്ചുവര്‍ഷത്തേക്ക് നായ്ക്കളെ വളര്‍ത്തുന്നതിനുള്ള വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ബ്രിട്ടനിലെ വെസ്റ്റ് സസെക്സിലുള്ള ഹര്‍സ്റ്റ്പിയര്‍ പോയിന്റ് നിവാസി പീറ്റര്‍ ലെര്‍വില്‍ എന്ന 30 -കാരനാണ് നായയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. സ്ത്രീയുടെ വേഷത്തിലെത്തിയ ഇയാള്‍ പൊതുസ്ഥലത്ത് കിടന്നിരുന്ന ഒരു നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമമാണ് നടത്തിയത്. പോലീസ് പിടിയിലായ ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്ത പീറ്ററിനെഅഞ്ചുവര്‍ഷക്കാലത്തേക്ക് നായ്ക്കളെ വളര്‍ത്താനോ സ്വന്തമാക്കാനോ ചെയ്യുന്നതില്‍നിന്നും കോടതി വിലക്കി.  കൂടാതെ 12 ആഴ്ച കാലത്തെ തടവ് ശിക്ഷയും വിധിച്ചു. അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന ഒരു കേസ് ആണ് ഇതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്  ഈ സംഭവം നടന്നത്. പീറ്ററിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നായയെ വിദഗ്ധ പരിശോധനയ്ക്കായി മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ക്കും പ്രാഥമിക ചികിത്സകള്‍ക്കും ശേഷം നായയെ അതിന്റെ ഉടമസ്ഥന് തിരികെ നല്‍കിയതായി പോലീസ് പറഞ്ഞു.

പീറ്റര്‍ നായയോട് അതിക്രമം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസില്‍ വിവരമറിയിച്ച ആളുടെ കൃത്യമായ ഇടപെടലാണ് കേസില്‍ തക്കതായ ശിക്ഷ പീറ്ററിനു വാങ്ങി നല്‍കാന്‍ സഹായകമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പീറ്ററിന്റെ ആക്രമണത്തില്‍ ആ മിണ്ടാപ്രാണിക്ക് ജീവന്‍ നഷ്ടപ്പെട്ടേനെ എന്നും പോലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ജോലിക്ക് എന്നും 40 മിനിറ്റ് നേരത്തെ എത്തും, ജീവനക്കാരിയെ പിരിച്ചുവിട്ടു, നടപടിയിൽ തെറ്റില്ല എന്ന് കോടതിയും
സെക്യൂരിറ്റി ​ഗാർഡിന് 3 ലക്ഷം സബ്സ്ക്രൈബർമാരുണ്ട്, പോസ്റ്റ് ഷെയർ ചെയ്ത് ഇന്ത്യൻ ഫൗണ്ടർ