പുലർച്ചെ 4 മണി, ജോലിക്ക് പോകാൻ പുറത്തിറങ്ങി, മുറ്റത്തെ കാഴ്ച കണ്ട് യുവാവ് പേടിച്ചുവിറച്ചു, കരടിയുടെ ആക്രമണത്തിൽ പരിക്ക്

Published : Aug 29, 2025, 01:41 PM IST
bear attack

Synopsis

സംഭവത്തിന്റെ ദൃശ്യങ്ങൾ റിംഗ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ അലക്സാണ്ടർ വാതിൽ തുറന്ന് പുറത്തിറങ്ങുന്നതും കരടിയെ കണ്ട് ഭയന്ന് നിൽക്കുന്നതും കാണാം.

ജോലിക്ക് പോകാനായി വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവാവിന് നേരെ കരടികളുടെ ആക്രമണം. യുഎസ്സിലാണ് സംഭവം നടന്നത്. ഫ്ലോറിഡയിൽ നിന്നുള്ള അലക്സാണ്ടർ റോജാസ് എന്ന യുവാവിനെയാണ് കരടി അക്രമിച്ചത്. ആ​ഗസ്ത് 15 -ന് പുലർച്ചെ 4 മണിക്ക് ജോലിക്ക് പോവുകയായിരുന്നു അലക്സാണ്ടർ. മുൻവശത്തെ വാതിലിന് പുറത്തുവച്ചാണ് രണ്ട് കരടികൾ യുവാവിനെ ആക്രമിച്ചത്. 23 -കാരനായ അലക്സാണ്ടർ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ റിംഗ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ അലക്സാണ്ടർ വാതിൽ തുറന്ന് പുറത്തിറങ്ങുന്നതും കരടിയെ കണ്ട് ഭയന്ന് നിൽക്കുന്നതും കാണാം. കരടി അയാളുടെ അടുത്തേക്ക് വരുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒന്നുകിൽ മരണം അല്ലെങ്കിൽ ജീവിതം എന്ന് മനസിലായതോടെ അലക്സാണ്ടർ അവിടെ നിന്നും ഓടുകയായിരുന്നു. എന്നാൽ, ഓടി നിരത്തിനടുത്തെത്തി നിലത്ത് വീണ അലക്സാണ്ടറിന് കരടിയുടെ അക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല.

ഓടിയെത്തിയ കരടി യുവാവിനെ കടിക്കുകയും മാന്തുകയും ചെയ്യുകയായിരുന്നു. മൂന്ന് വഴികളാണ് തന്റെ മുന്നിലുണ്ടായിരുന്നത്. വാതിൽ തുറക്കാൻ നോക്കുക, ഏകദേശം 30 അടി അകലത്തിൽ നിൽക്കുന്ന മറ്റൊരു കരടിയുടെ അടുത്തേക്ക് ഓടുക, അല്ലെങ്കിൽ തള്ളക്കരടി ഉണ്ടാകാൻ സാധ്യതയുള്ള കാട്ടിലേക്ക് ഓടിക്കയറുക അലക്സാണ്ടർ പറയുന്നു.

 

 

ഏതായാലും യുവാവ് രണ്ട് കരടികളെയും ഒഴിവാക്കി നേരെ ഓടുകയായിരുന്നു. അതിനിടയിൽ അയാൾ ഒരു വാഹനവും ചാടിക്കടന്നു. പിന്നാലെ നിരത്തിനടുത്തുള്ള ഒരു തുറന്ന സ്ഥലത്തെത്തി. അപ്പോഴേക്കും കരടി അടുത്തെത്തുകയും അയാളെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

ആശുപത്രി ചെലവുകൾക്കും മെഡിക്കൽ ബില്ലുകൾക്കുമായി പണം കണ്ടെത്തുന്നതിനായി റോജാസിന്റെ സഹോദരി യെലിസ സഹോദരനുവേണ്ടി ഒരു GoFundMe പേജ് ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?