പൊതുസ്ഥലത്ത് തുണി കഴുകുന്ന മനുഷ്യൻ, കാനഡയിലും ദാരി​ദ്ര്യമുണ്ട്, വീടില്ലാത്തവരും, വീഡിയോയുമായി യുവാവ്

Published : Aug 29, 2025, 01:04 PM IST
viral video

Synopsis

'ഞാൻ കരുതിയത് കാന‍ഡ അവസരങ്ങളുടെ നാടാണ് എന്നാണ്. ഇത് കാണുന്നത് ഹൃദയഭേദകം തന്നെ' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

ടൊറന്റോയിലെ വീടില്ലാത്ത ആളുകളുടെ ബുദ്ധിമുട്ടുകൾ കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് ഇന്ത്യക്കാരനായ യുവാവ്. കാനഡയിൽ കഴിയുന്ന നിതീഷ് അദ്വിതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരാൾ തന്റെ വസ്ത്രങ്ങൾ കഴുകുന്നതിനായി ഇവിടെ പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഫൗണ്ടെയ്ന് മുന്നിൽ കുനിഞ്ഞിരിക്കുന്നതും പിന്നീട് മുഖം കഴുകുന്നതും കാണാം.

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവാവ് പറയുന്നത്, 'ഇവിടെ (കാനഡ) ഇത്തരം ഒരു കാഴ്ച കാണും എന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല' എന്നാണ്. 'തനിക്ക് തോന്നുന്നത് ആ മനുഷ്യൻ വീടില്ലാത്ത (homeless) ഒരാളാണ് എന്നാണ്. അങ്ങനെയുള്ള ആളുകളുടെ ഇവിടുത്തെ അവസ്ഥ ഇതാണ്' എന്നും നിതീഷ് പറയുന്നു.

'കാനഡയിലെ ദരിദ്രരായ ആളുകൾ ഇങ്ങനെയാണ് തുണികൾ കഴുകുന്നത്' എന്ന് പറഞ്ഞാണ് യുവാവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'കാനഡയിലെ ദാരിദ്ര്യം, ടൊറന്റോയിലെ ദരിദ്രരായ ജനങ്ങൾ' എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് നിതീഷ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

'ഞാൻ കരുതിയത് കാന‍ഡ അവസരങ്ങളുടെ നാടാണ് എന്നാണ്. ഇത് കാണുന്നത് ഹൃദയഭേദകം തന്നെ' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'അയാൾക്ക് തുണി കഴുകാൻ വെള്ളമെങ്കിലും ഉണ്ട്. ചില സ്ഥലങ്ങളിൽ അത് പോലും ആഡംബരമാണ്' എന്നാണ് മറ്റൊരാൾ കുറിച്ചത്. 'ഇത് കാണിക്കുന്നത് ഒരു രാജ്യവും പെർഫെക്ടല്ല. എല്ലായിടത്തും ദാരിദ്ര്യമുണ്ട് എന്നാണ്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

മറ്റ് ചിലർ ഇത് വ്യവസ്ഥയുടെ പരാജയമായിട്ടാണ് കാണുന്നത്. ഒരാൾ കുറിച്ചിരിക്കുന്നത്, 'ലോകത്ത് എവിടെയായിരുന്നാലും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഒരുപോലെയാണ്' എന്നാണ്. 'ഇത് ദാരിദ്ര്യമല്ല, സാമൂഹികപരമായ ഉത്തരവാദിത്തമില്ലായ്മയാണ്' എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?