ലോകത്തിലെ ഏറ്റവും വലിയ താടിക്കാരൻ ഇതാ; നീളം 8 അടി 3 ഇഞ്ച്

Published : Mar 23, 2023, 05:01 PM IST
ലോകത്തിലെ ഏറ്റവും വലിയ താടിക്കാരൻ ഇതാ; നീളം 8 അടി 3 ഇഞ്ച്

Synopsis

താടിയോടുള്ള ഇഷ്ടം കാരണം 17 -ാം വയസ്സുമുതൽ സർവാൻ നീട്ടി തുടങ്ങിയതാണ് തന്റെ താടി. പിന്നീട് ഒരിക്കൽ പോലും ഇദ്ദേഹം താടി മുറിച്ചിട്ടില്ല.

എല്ലാ വ്യക്തികൾക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രത്യേക ഇഷ്ടങ്ങൾ കാണും. ചിലരുടെ ഇഷ്ടങ്ങൾ നമുക്ക് വിചിത്രമായി തോന്നാമെങ്കിലും അവർക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. കാരണം അവരുടെ ജീവിതത്തിൽ അവർ ഏറ്റവും അധികം വിലമിതിക്കുന്നത് ആ ഇഷ്ടമായിരിക്കും. അത്തരത്തിൽ  ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തന്റെ താടിയാണന്ന് കരുതുന്ന ഒരു മനുഷ്യനുണ്ട്. കാനഡയിൽ നിന്നുള്ള സിഖ് അനുഭാവിയായ സർവാൻ സിങ്ങ് ആണ് ആ വ്യക്തി. സർവാൻ പൊന്നുപോലെ കാത്തു സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ താടിയ്ക്ക് ഇപ്പോൾ 8 അടി 3 ഇഞ്ച് നീളമുണ്ട്.

തന്റെ താടിയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പ്രണയും ഇപ്പോൾ മറ്റൊരു വലിയ നേട്ടത്തിനുകൂടി സർവാനെ അർഹനാക്കിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിയുള്ള മനുഷ്യനാണ് സർവാൻ ഇപ്പോൾ. മുൻപ് ഈ റെക്കോർഡ് സ്വീഡൻ സ്വദേശിയായ ബിർഗർ പെല്ലസിന്റെ പേരിലായിരുന്നു. ഇതിനു മുമ്പും സർവാന്റെ താടി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. 2008 ലായിരുന്നു അത്. അന്ന് 7 അടി 8 ഇഞ്ച് ആയിരുന്നു സർവാൻ സിങ്ങിന്റെ താടിയുടെ നീളം.

താടിയോടുള്ള ഇഷ്ടം കാരണം 17 -ാം വയസ്സുമുതൽ സർവാൻ നീട്ടി തുടങ്ങിയതാണ് തന്റെ താടി. പിന്നീട് ഒരിക്കൽ പോലും ഇദ്ദേഹം താടി മുറിച്ചിട്ടില്ല. തനിക്ക് ദൈവീകമായ കിട്ടിയ ഒരു വരമായാണ് സർവാൻ താടിയെ കാണുന്നത്. തന്റെ താടി പരിപാലനത്തിന് ഇദ്ദേഹം വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി ഉണക്കിയ ശേഷം എണ്ണയും ജെല്ലും തേച്ചാണ് താടി പരിപാലിക്കുന്നത്. താടി ഉണങ്ങി കഴിഞ്ഞാൽ പകൽ സമയങ്ങളിലും രാത്രിയിലും വലിയ തുണികൊണ്ട് കെട്ടിയാണ് സൂക്ഷിക്കുന്നത്. പ്രത്യേക ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ മാത്രമാണ് ഇദ്ദേഹം താടി അഴിച്ചിടാറ്

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്