5 ലക്ഷത്തിന് വിമാനം വാങ്ങി പറമ്പിൽ 'കുഴിച്ചിട്ടു'; പാർട്ടി നടത്താനും വേണമെങ്കിൽ ഒളിച്ചു കഴിയാനും!

Published : Nov 11, 2026, 02:35 PM IST
Boeing 737

Synopsis

പ്രധാനമായും സുഹൃത്തുക്കളുമൊത്ത് ആഘോഷങ്ങൾ നടത്താനും വിശ്രമിക്കാനുമാണ് ഈ ഇടം ഉപയോഗിക്കുക എന്ന് ഡേവ് വ്യക്തമാക്കുന്നു

ബോയിംഗ് 737 വിമാനം വീട്ടുപറമ്പിൽ കുഴിച്ചിട്ട് വാർത്തകളിൽ ഇടംപിടിച്ച് യുവാവ്. യുകെയിലെ ഡെർബിഷെയറിൽ നിന്നുള്ള ഡേവ് ബില്ലിംഗ്സ് എന്ന എൻജിനീയറാണ് സ്വന്തം വീട്ടുപറമ്പിൽ ബോയിംഗ് 737 വിമാനം കുഴിച്ചിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ ഈ വിമാനം സ്വന്തമാക്കിയത്. സ്ക്രാപ്പ് യാർഡിൽ ഉപേക്ഷിക്കപ്പെടുമായിരുന്ന ബോയിംഗ് 737-500 വിമാനത്തിന്റെ മുൻഭാഗം ഏകദേശം 4,000 പൗണ്ടിനാണ് (ഏകദേശം 5 ലക്ഷം രൂപ) 45 -കാരനായ ഡേവ് വാങ്ങിയത്. തുടർന്ന് 3 ടൺ ഭാരമുള്ള ഈ വിമാനഭാഗം ഇയാൾ തന്റെ തോട്ടത്തിൽ 14 അടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു.

ആദ്യം വിമാനം വാങ്ങുന്നതിനെ ഭാര്യ എതിർത്തുവെങ്കിലും ഏവിയേഷൻ പ്രേമിയായ മകന്റെ നിർബന്ധവും സുഹൃത്തുക്കളുടെ പിന്തുണയുമാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ ഡേവിന് കരുത്തായത്. ഒരു 'ഡൂംസ്‌ഡേ ബങ്കർ' ( ഭൂകമ്പം / സുനാമി, വലിയ മഹാമാരി തുടങ്ങിയ പ്രതിസന്ധികൾ വന്നാൽ കഴിയാനുള്ള സുരക്ഷിത കേന്ദ്രം) എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും, പ്രധാനമായും സുഹൃത്തുക്കളുമൊത്ത് ആഘോഷങ്ങൾ നടത്താനും വിശ്രമിക്കാനുമാണ് ഈ ഇടം ഉപയോഗിക്കുക എന്ന് ഡേവ് വ്യക്തമാക്കുന്നു.

സവിശേഷതകൾ:

കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് പൂർണ്ണമായി മൂടുന്ന വിമാനത്തിന്റെ മുകൾഭാഗം തറനിരപ്പിൽ നിന്ന് രണ്ടര അടി താഴ്ചയിലായിരിക്കും.

വൈദ്യുതി, കുടിവെള്ള സൗകര്യങ്ങൾക്ക് പുറമെ സൗരോർജ്ജ പാനലുകളും സ്വന്തമായി കുഴൽക്കിണറും സജ്ജീകരിക്കും.

വിമാനത്തിലെ ടോയ്‌ലറ്റ് വീടിന്റെ സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ച് ഉപയോഗപ്രദമാക്കും.

പ്രത്യേക വെന്റിലേഷൻ സംവിധാനവും ഇവിടെ ഒരുക്കുന്നുണ്ട്.

ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ കരുതുകയാണെങ്കിൽ, മൂന്നാം ലോകമഹായുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാസങ്ങളോളം പുറംലോകവുമായി ബന്ധമില്ലാതെ കുടുംബത്തോടൊപ്പം ഇവിടെ സുരക്ഷിതമായി കഴിയാൻ സാധിക്കുമെന്നും ഡേവ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മദ്യശാലയിൽ ബോധരഹിതനായി വൈറൽ റാക്കൂൺ; മൃഗസംരക്ഷണ കേന്ദ്രത്തിന് സമാഹരിച്ചത് 2.34 കോടി രൂപ
കുഞ്ഞുങ്ങള്‍ക്ക് പ്രിയപ്പെട്ടവള്‍, പുതിയ സ്കൂളിന് ശുചീകരണത്തൊഴിലാളിയുടെ പേര്; 39 വർഷത്തെ സേവനത്തിന് ഇങ്ങനെയൊരു ആദരം