
എയർപോർട്ട്, മെട്രോ സ്റ്റേഷൻ ഇതൊക്കെ സ്ഥിരമായി വഴക്കുകളുണ്ടാകുന്ന സ്ഥലങ്ങളാണ്. എന്നാൽ, നേരത്തത്തെ പോലെ അല്ല. എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോൺ ഉള്ളത് കൊണ്ട് തന്നെ മിക്കവാറും ഇത്തരം സംഭവങ്ങൾ വളരെ വേഗത്തിൽ തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ അതുപോലെ വൈറലാകുന്നത് ഒരു ദമ്പതികൾ എയർപോർട്ടിൽ നിന്നും എയർലൈൻസ് ജീവനക്കാരോട് വഴക്കടിക്കുന്നതാണ്.
മുംബൈ വിമാനത്താവളത്തിൽ വച്ച് ദമ്പതികളും ഇൻഡിഗോ എയർലൈൻസ് ജീവനക്കാരും തമ്മിലായിരുന്നു വഴക്ക്. ഗേറ്റ് അടച്ചതാണ് വഴക്കിന് കാരണമായി തീർന്നത്. ‘X’ (ട്വിറ്ററി) -ലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘Ghar ke Kalesh’ എന്ന പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ ഒരാൾ എയർപോർട്ട് ജീവനക്കാരനോട് കയർക്കുന്നത് കാണാം. ഇയാൾക്കൊപ്പം ഇയാളുടെ ഭാര്യയും മകളുമുണ്ട്. ഇവർ എത്തുമ്പോഴേക്കും ഗേറ്റ് അടച്ചതാണ് വഴക്കിന് കാരണമായിത്തീർന്നത്. എയർലൈൻസ് ജീവനക്കാരൻ കാര്യം വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും വഴക്ക് തുടരുകയാണ്. സ്ത്രീയും പിന്നീട് വഴക്കിൽ പങ്ക് ചേരുന്നതും കാണാം. ജീവനക്കാരൻ വളരെ മാന്യമായിട്ടാണ് പ്രതികരിക്കുന്നത് എന്നതും കാണാം. യാത്രക്കാരിൽ ആരോ ഒരാളാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
ഏതായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഏതായാലും യാത്രക്കാരൻ അത്രയും രോഷം കൊള്ളേണ്ടുന്ന കാര്യമില്ലായിരുന്നു എന്നാണ് പലരുടേയും അഭിപ്രായം.
നേരത്തെയും സമാനമായ തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ചിക്കാഗോ പൊലീസ് അടുത്തിടെ പങ്ക് വച്ച ഒരു വീഡിയോയിൽ ആളുകൾ തമ്മിൽ വഴക്കിടുന്നത് കാണാം. ഒരാൾ അതിലിടപെട്ട് വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതും പിന്നീട് കൂടുതൽ ആളുകൾ ഇടപെടുന്നതും ഒടുവിൽ പൊലീസിന് വേണ്ടി അന്വേഷിക്കുന്നതും എല്ലാം അതിൽ കാണാമായിരുന്നു.