മകന് വേണ്ടി എട്ടുലക്ഷം രൂപ മുടക്കി തയ്യാറാക്കി നൽകിയത് മരത്തിന്റെ ടാങ്ക്

Published : Apr 04, 2022, 04:03 PM IST
മകന് വേണ്ടി എട്ടുലക്ഷം രൂപ മുടക്കി തയ്യാറാക്കി നൽകിയത് മരത്തിന്റെ ടാങ്ക്

Synopsis

തടി ടാങ്കുമായി അയൽപക്കങ്ങളിൽ ചുറ്റി കറങ്ങുന്നതാണ് അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ പണി. ഇത് ഓടിക്കുന്നത് തനിക്ക് മകനും ഏറെ പ്രിയപ്പെട്ടതാണ് എന്നദ്ദേഹം പറയുന്നു.

വിയറ്റ്നാമിലെ ഒരാൾ(Vietnamese man) നൂറുകണക്കിന് മണിക്കൂറുകൾ ചെലവഴിച്ചും, ആയിരക്കണക്കിന് രൂപ മുടക്കിയും സ്വന്തം മകന് വേണ്ടി തടികൊണ്ടുള്ള ഒരു ടാങ്ക്(wooden tank) ഉണ്ടാക്കി നൽകി. യുദ്ധത്താൽ തകർന്ന ഒരു രാജ്യത്ത് തീർത്തും അസാധാരണമായി തോന്നാവുന്ന ഒരു ഹോബിയാണിതെങ്കിലും, ഇത് മകനോടുള്ള ആ അച്ഛന്റെ സ്നേഹവും കരുതലുമാണ്. ഒരു പഴയ മിനി ബസാണ് അദ്ദേഹം ടാങ്കാക്കി  മാറ്റിയിരിക്കുന്നത്.  

വിയറ്റ്നാമിൽ നിന്നുള്ള ട്രൂങ് വാൻ ഡാവോ ഒരു മരപ്പണിക്കാരനാണ്. തലസ്ഥാനമായ ഹനോയിയുടെ കിഴക്കുള്ള ബാക് നിൻ പ്രവിശ്യയിലാണ് അദ്ദേഹമുള്ളത്. ഡാവോയ്ക്ക് ഒരിക്കൽ 16 സീറ്റുകളുള്ള ഒരു മിനിബസ് ഉണ്ടായിരുന്നു. എഎഫ്പി വാർത്താ ഏജൻസി പറയുന്നതനുസരിച്ച് ഒരു ടാങ്ക് നിർമ്മിക്കാൻ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും മൂന്ന് മാസമെടുത്തു. ഒരു ഫ്രഞ്ച് EBR105 മോഡലിനെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ വാഹനത്തിന് ചിലവായതോ എട്ട് ലക്ഷമാണ്.

വാനിന്റെ മിക്ക ഭാഗങ്ങളും അദ്ദേഹം നീക്കം  ചെയ്തു. ബാക്കി പ്രധാന എഞ്ചിനും മിനിബസിന്റെ തറയും മാത്രം കളയാതെ നിലനിർത്തി. പിന്നീട് ടാങ്കിന് ആവശ്യമായ എല്ലാ ഗിയറുകളും ഘടിപ്പിക്കുന്നതിന് അകം പുനഃക്രമീകരിച്ചു. ഇതിന്റെ നിർമ്മാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി അതിന് ചുറ്റും മരം ഘടിപ്പിക്കുന്നതായിരുന്നില്ല, മറിച്ച് എല്ലാ ചക്രങ്ങളും ഒരേസമയം നീങ്ങുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ, വാഹനത്തിന് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കും. എന്നാൽ, ഇതാണ് ആ വാഹനത്തിന്റെ പരമാവധി വേഗത. വേഗത അതിനേക്കാൾ കൂട്ടിയാൽ ചക്രങ്ങളെ ബന്ധിപ്പിക്കുന്ന കേബിളുകൾ കുരുങ്ങാൻ കാരണമാകും. തടി ടാങ്കുമായി അയൽപക്കങ്ങളിൽ ചുറ്റി കറങ്ങുന്നതാണ് അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ പണി. ഇത് ഓടിക്കുന്നത് തനിക്ക് മകനും ഏറെ പ്രിയപ്പെട്ടതാണ് എന്നദ്ദേഹം പറയുന്നു.

“ഞാൻ ഇതിനെ ഒരു സാധാരണ കാറായി മാത്രമേ കണക്കാക്കുന്നുള്ളൂ. എന്നാൽ, അതിനെ കൂടുതൽ രസകരമാക്കാനാണ് ഒരു ടാങ്കാക്കി പുതുക്കിയത്. ഇതിന് ആയുധങ്ങളുമായോ യുദ്ധവുമായോ യാതൊരു ബന്ധവുമില്ല” 31 കാരനായ അച്ഛൻ പറഞ്ഞു. 1975 -ൽ സൈഗോൺസ് ഇൻഡിപെൻഡൻസ് പാലസിന്റെ കവാടത്തിൽ കമ്മ്യൂണിസ്റ്റ് ടാങ്കുകൾ തകർന്നുവീണ ചരിത്രവുമായി വാഹനം ബന്ധപ്പെട്ടിരിക്കുന്നു. വിയറ്റ്നാമിന്റെ രക്തരൂക്ഷിതമായ ഒരു കാലഘട്ടം അതോടെ അവസാനിച്ചു. അമേരിക്കക്കാരോട് പോരാടുന്ന വിയറ്റ്നാമീസ് സഖ്യകക്ഷികളായ റഷ്യയും ചൈനയുമാണ് രാജ്യത്തിന് ടാങ്കുകൾ നൽകിയത്. എന്നാൽ, ഇപ്പോൾ രാജ്യത്ത് ടാങ്കുകൾ എന്നാൽ കുട്ടികൾക്ക് കളിക്കാനുള്ള പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നു. "ഈ ലോകത്തിലെ എല്ലാ ടാങ്കുകളും എന്റെ ടാങ്കിന് തുല്യമാണെങ്കിൽ, ആർക്കും ഒരു ദോഷവും ഉണ്ടാകില്ല" അദ്ദേഹം പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്