വീട്ടിൽ കള്ളൻ കയറിയതായി സ്വപ്നം കണ്ടു, തോക്കെടുത്ത് വെടിയുതിർത്തത് സ്വന്തം കാലിൽ

Published : Jun 16, 2023, 02:33 PM IST
വീട്ടിൽ കള്ളൻ കയറിയതായി സ്വപ്നം കണ്ടു, തോക്കെടുത്ത് വെടിയുതിർത്തത് സ്വന്തം കാലിൽ

Synopsis

തുടർന്നുള്ള അന്വേഷണത്തിൽ ഡിക്കാരയുടെ വീട്ടിൽ മോഷണത്തിന്റെ ലക്ഷണമോ ആരെങ്കിലും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണമോ ഇല്ലാ എന്നും പൊലീസ് കണ്ടെത്തി.

സ്വപ്നം കാണാത്ത മനുഷ്യരുണ്ടാവില്ല. പലതരത്തിലുള്ള സ്വപ്നങ്ങളും നാം കാണാറുണ്ട്. രസകരമായവയും പേടിപ്പിക്കുന്നവയും ഒരർത്ഥവും പിടികിട്ടാത്തവയും ഒക്കെ. എന്നാൽ, ഇവിടെ ഒരാൾ സ്വപ്നം കണ്ടത് തീരെ പ്രതീക്ഷിക്കാത്ത ഒരു ഫലമാണ് ഉണ്ടാക്കിയത്. അയാൾ തോക്കെടുത്ത് സ്വയം വെടിയുതിർത്തു. യുഎസ്സിലെ ഇല്ലിനോയിസിലുള്ള ഒരാളാണ് മോഷണത്തെ കുറിച്ച് സ്വപ്നം കണ്ടതിന്റെ ഇടയിൽ തോക്കെടുത്ത് സ്വന്തം കാലിലേക്ക് വെടിയുതിർത്തത്. 

വിവരം കിട്ടി പൊലീസ് എത്തുമ്പോൾ 62 -കാരനായ മാർക്ക് ഡിക്കാര കാലിൽ വെടിയേറ്റ് കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു. ഉടനെ തന്നെ കൂടുതൽ ചോര വാർന്നു പോകാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഡിക്കാര നടന്ന സംഭവം വിവരിച്ചത്. തന്റെ വീട് തകർത്ത് ആരോ വീടിനകത്ത് കയറുന്നതായി താൻ സ്വപ്നം കണ്ടു എന്ന് ചോദ്യം ചെയ്യലിൽ ഡിക്കാര പറഞ്ഞു. 

സ്വപ്നത്തിൽ ഡിക്കാര തന്റെ തോക്കെടുത്ത ശേഷം അതിക്രമിച്ച് കയറിയ ആൾക്കെതിരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ, വെടിയേറ്റത് സ്വന്തം കാലിൽ തന്നെ ആയിരുന്നു. പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും വെടിയേറ്റതിന് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ശേഷം ഇയാളെ ഡിസ്‍ചാർജ്ജ് ചെയ്തു. 

തുടർന്നുള്ള അന്വേഷണത്തിൽ ഡിക്കാരയുടെ വീട്ടിൽ മോഷണത്തിന്റെ ലക്ഷണമോ ആരെങ്കിലും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണമോ ഇല്ലാ എന്നും പൊലീസ് കണ്ടെത്തി. ഏതായാലും തോക്കുപയോ​ഗിച്ചതിനും വെടിയുതിർത്തതിനും ഇയാളെ അറസ്റ്റ് ചെയ്തു. പിന്നാലെ, $150,000 ബോണ്ടിന് വിട്ടയച്ചതായും ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. ജൂൺ 29 -നാണ് ഇനി ഇയാൾക്ക് അടുത്ത തവണ ഹാജരാകേണ്ടത്. 

യുഎസ്സിൽ തോക്ക് ഉപയോ​ഗിച്ചുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വലിയ തരത്തിൽ വർധിച്ച് വരികയാണ്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ