വിവാഹമോചനം, ഒരുമാസം ബിയർ മാത്രം കുടിച്ച് 44 -കാരൻ, കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 25, 2025, 07:01 PM IST
Representative image

Synopsis

ഇയാളുടെ മകൻ എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്യുകയും അച്ഛനെ കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എങ്കിലും അയാൾ ആ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു.

തായ്‍ലാൻഡിൽ ഒരുമാസം തുടർച്ചയായി ബിയർ മാത്രം കുടിച്ചതിന് പിന്നാലെ 44 -കാരൻ മരിച്ചതായി റിപ്പോർട്ടുകൾ. അടുത്തിടെയാണ് ഇയാൾ വിവാഹമോചനം നേടിയത്. പിന്നാലെ ബിയർ മാത്രമാണ് കുടിച്ചിരുന്നത് എന്നാണ് പറയുന്നത്. തായ്‌ലൻഡിലെ റയോങ്ങിലെ ബാൻ ചാങ് ജില്ലയിൽ നിന്നുള്ള തവീസക് നാംവോങ്‌സ എന്ന യുവാവാണ് മരിച്ചത്. 16 -കാരനായ മകനാണത്രെ ഇയാളെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഇയാൾ എന്തെങ്കിലും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു എന്നും പിന്നാലെ ഏകദേശം ഒരുമാസത്തോളം മദ്യം മാത്രം കഴിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇയാളുടെ മകൻ എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്യുകയും അച്ഛനെ കഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു എങ്കിലും അയാൾ ആ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു.

താൻ സ്കൂളിൽ നിന്നു വന്നപ്പോഴേക്കും അച്ഛന് ചുഴലിപോലെ വരികയും പിന്നാലെ കിടപ്പുമുറിയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു എന്നും മകൻ പറയുന്നു. ഉടനെ തന്നെ സിയാം റയോങ് ഫൗണ്ടേഷനിൽ നിന്നുള്ള ആരോ​ഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും അവർ എത്തുകയും ചെയ്തിരുന്നു. എന്നാൽ, സങ്കടകരമെന്ന് പറയട്ടെ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

നംവോങ്‌സയുടെ കിടപ്പുമുറിയിൽ നിന്ന് പാരാമെഡിക്കുകൾ കണ്ടെത്തിയത് 100 -ലധികം ഒഴിഞ്ഞ ബിയർ കുപ്പികളാണ്. കിടക്കയിലേക്ക് കയറാനും ഇറങ്ങാനുമായി വളരെ ചെറിയ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയെല്ലായിടത്തും ബിയർ കുപ്പികളായിരുന്നു.

അധികൃതർ യുവാവിന്റെ ഓട്ടോപ്സി നടത്താനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ബിയർ മാത്രം കഴിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ