വളർത്തുനായയ്‍ക്ക് 'ഒരുകോടി രൂപ'യുടെ ചിപ്സ് കഴിക്കാൻ നൽകി ഉടമ, പിന്നിലെ കഥ...

Published : Apr 05, 2023, 02:31 PM IST
വളർത്തുനായയ്‍ക്ക് 'ഒരുകോടി രൂപ'യുടെ ചിപ്സ് കഴിക്കാൻ നൽകി ഉടമ, പിന്നിലെ കഥ...

Synopsis

'ഹാർട്ട് ഷേപ്പ്ഡ് ക്രിസ്പ് ഹണ്ടിംഗ്' എന്ന പേരിൽ  വാക്കേഴ്സ് ക്രിസ്പ്സ് ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ആ മത്സരത്തെക്കുറിച്ച് താൻ  അറിയാതെ പോയതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടമായി എന്നാണ് ഡ്രാവലോ തൻറെ പോസ്റ്റിൽ പറയുന്നത്.

സ്വന്തം വീട്ടിലെ അംഗങ്ങളെ എന്ന പോലെ തന്നെയാണ് ഇന്ന് എല്ലാവരും അവരവരുടെ വളർത്തുമൃഗങ്ങളെയും കാണുന്നത്. അവയുടെ ഭക്ഷണത്തിനും ആരോഗ്യകാര്യത്തിനും താമസസൗകര്യത്തിനും ഒക്കെയായി എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാൻ ഉടമസ്ഥർ തയ്യാറാണ്. പക്ഷേ, ഇത് ആദ്യമായിരിക്കും തന്റെ വളർത്തു നായക്ക് ഒരു ഉടമസ്ഥൻ ഒരു കോടി രൂപ വിലയുള്ള ചിപ്സ് ഭക്ഷണമായി നൽകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് ഡ്രാവലോ എന്ന മൃഗസ്നേഹി സ്നേഹി തന്റെ വളർത്തുനായയെ കുറിച്ച് പങ്കുവെച്ചത്.

തൻറെ പ്രിയപ്പെട്ട നായ ബ്ലാക്ക് ലാബ്രഡോറിനെക്കുറിച്ചാണ് ഡ്രാവലോ പങ്കുവെച്ചത്. അച്ചടക്കമുള്ള പെരുമാറ്റവും ആകർഷണീയമായ സ്വഭാവവുമാണ് തൻറെ പ്രിയപ്പെട്ട നായയുടെ പ്രത്യേകത എന്നാണ് ഡ്രാവലോ പറയുന്നത്. കൂടാതെ തന്റെ കൈവെള്ളയിൽ വച്ച് നൽകിയ ഹൃദയത്തിൻറെ ആകൃതിയിലുള്ള ഒരു ചിപ്സ് നായ കഴിക്കുന്നതിന്റെ വീഡിയോയും ഡ്രാവലോ പങ്കുവെച്ചിരുന്നു. ഭക്ഷണം കഴിക്കാൻ പറഞ്ഞ് ചിപ്സ് നീട്ടുമ്പോൾ അത് അനുസരണയോടെ വാങ്ങി കഴിക്കുന്ന നായയാണ് വീഡിയോയിൽ. 

ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും അതോടൊപ്പം തന്നെ മറ്റൊരു പ്രധാന കാര്യം കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. അത് വേറൊന്നുമായിരുന്നില്ല ഡ്രാവലോ നായയ്ക്ക് കഴിക്കാൻ കൊടുത്ത ചിപ്സിന്റെ വിലയായിരുന്നു. ആയിരമോ പതിനായിരമോ ലക്ഷമോ ഒന്നുമായിരുന്നില്ല ആ ചിപ്സിന്റെ വില. ഒരുകോടി രൂപ വിലമതിക്കുന്ന ചിപ്സ് ആയിരുന്നു അത്. ചിപ്സ് കഴിച്ചതിനുശേഷം നായ ഡ്രാവലോയോട് സ്നേഹപ്രകടനം നടത്തുന്നതും വീഡിയോയിൽ കാണാം.

ഇനി ചിപ്സിന് ഒരുകോടി രൂപ വില വരുന്ന കഥ ഇങ്ങനെ: 'ഹാർട്ട് ഷേപ്പ്ഡ് ക്രിസ്പ് ഹണ്ടിംഗ്' എന്ന പേരിൽ  വാക്കേഴ്സ് ക്രിസ്പ്സ് ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ആ മത്സരത്തെക്കുറിച്ച് താൻ  അറിയാതെ പോയതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടമായി എന്നാണ് ഡ്രാവലോ തൻറെ പോസ്റ്റിൽ പറയുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവരിൽ പൂർണ്ണമായും ഹൃദയത്തിൻറെ ആകൃതിയിലുള്ള ചിപ്സ് കഴിക്കുന്നവർക്ക് വാക്കേഴ്സ് ക്രിസ്പ്സ് ഒരു കോടി രൂപ സമ്മാനമായി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 

ഹൃദയാകൃതിയിലുള്ള ചിപ്സ് കഴിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പാനൽ പരിശോധിച്ച് വിജയികളായി പ്രഖ്യാപിക്കുന്നവർക്ക് ഒരു കോടി രൂപ സമ്മാനമായി നൽകുകയും ചെയ്യും എന്നതായിരുന്നു വാക്കേഴ്സ് ക്രിസ്പ്സിന്റെ അറിയിപ്പ്. താൻ തൻറെ പ്രിയപ്പെട്ട നായക്ക് നൽകിയത് പൂർണ്ണമായും ഹൃദയാകൃതിയിലുള്ള ചിപ്സ് ആയിരുന്നുവെന്നും എന്നാൽ ഇതിനെക്കുറിച്ച് നേരത്തെ അറിയാതെ പോയതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടമായതിൽ ദുഃഖം ഉണ്ടെന്നുമായിരുന്നു ഡ്രാവലോ പോസ്റ്റിൽ പറഞ്ഞത്.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?