ജോലിക്കെത്തി വെറും 2 മണിക്കൂർ, യുവാവിനെ പറഞ്ഞുവിട്ടു, നാണക്കേടും അപമാനവും! പോസ്റ്റ്

Published : Jul 26, 2026, 10:59 AM IST
man

Synopsis

തുടക്കത്തിലെ ആ തണുപ്പൻ സ്വീകരണത്തിന് ശേഷവും ഇയാൾ ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം ട്രെയിനർ ബോസിന്റെ ഒരു ഫോൺ കോൾ എടുക്കാനായി പുറത്തേക്ക് പോയി.

ഒരു പുതിയ ജോലി ലഭിച്ചാൽ എത്രമാത്രം സന്തോഷമാവും. എന്നാൽ, ഈ യുവാവിനെ സംബന്ധിച്ച് ആ സന്തോഷം നീണ്ടുനിന്നത് വെറും രണ്ടേരണ്ട് മണിക്കൂറാണ്. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂറിനകം മാനേജർ അയാളെ പറഞ്ഞുവിടുകയായിരുന്നു. 'എന്റെ ആദ്യ ഷിഫ്റ്റ് രണ്ട് മണിക്കൂർ മാത്രമായിരുന്നു, അതിനുശേഷം അവർ ജോലി ഓഫർ പിൻവലിച്ചു' എന്ന ടൈറ്റിലിലാണ് ജീവനക്കാരൻ കുറിപ്പ് പങ്കുവച്ചത്. ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനത്തിലായിരുന്നു ഇയാൾക്ക് ജോലി ലഭിച്ചത്. ആദ്യത്തെ ദിവസം കൃത്യസമയത്ത് തന്നെ ജോലിയിൽ പ്രവേശിച്ചെങ്കിലും കാര്യങ്ങൾ പെട്ടെന്നാണ് മാറിമറിഞ്ഞത്. ഇയാളെ പരിശീലിപ്പിക്കാൻ ചുമതലപ്പെടുത്തിയ മുതിർന്ന ജീവനക്കാരൻ, ഇയാൾ ജോലിയിൽ പ്രവേശിക്കാൻ എത്തിയത് കണ്ട് അത്ഭുതപ്പെടുകയായിരുന്നു. 'ഒരു മാർക്കറ്റിൽ ഭക്ഷ്യോൽപ്പന്നങ്ങൾ വിൽക്കുന്ന പുതിയ ജോലിയിലെ എന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. ഞാൻ നേരത്തെ തന്നെ അവിടെയെത്തി, എന്നാൽ എന്നെ പരിശീലിപ്പിക്കേണ്ടിരുന്നയാൾ എന്നെ കണ്ടപ്പോൾ അത്ഭുതപ്പെട്ടതുപോലെ തോന്നി' യുവാവ് എഴുതുന്നു.

തുടക്കത്തിലെ ആ തണുപ്പൻ സ്വീകരണത്തിന് ശേഷവും ഇയാൾ ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം ട്രെയിനർ ബോസിന്റെ ഒരു ഫോൺ കോൾ എടുക്കാനായി പുറത്തേക്ക് പോയി. 'ഞാൻ അവിടെ എത്തി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ട്രെയിനർക്ക് ബോസിന്റെ ഫോൺ കോൾ വന്നു. എന്റെ ജോയിനിംഗ് തീയതി തെറ്റാണെന്നും, അവർ മനസ്സിൽ കരുതിയ തീയതിയിൽ ഞാൻ ജോലിയിൽ പ്രവേശിക്കാത്തതിനാൽ ആ ജോലി മറ്റൊരാൾക്ക് നൽകിയെന്നും ബോസ് പറയുകയായിരുന്നു' ജീവനക്കാരൻ പറഞ്ഞു. എന്നാൽ, അവർ യുവാവിനോട് പറഞ്ഞ തീയതിയിലാണ് യുവാവ് ജോലിക്കെത്തിയത്.

 

 

തന്റെ റസ്യൂമെയുടെ മുകളിൽ മാനേജർ തന്നെയായിരുന്നു ജോയിനിംഗ് തീയതി എഴുതിയിരുന്നത് എന്നും പിന്നീട് ഇത് വീണ്ടും സ്ഥിരീകരിച്ചിരുന്നു എന്നും ഇയാൾ വ്യക്തമാക്കുന്നു. എന്നിട്ടും സ്വന്തം ഭാഗത്ത് ഒരു തെറ്റുമില്ലാതിരുന്നിട്ടും തന്നെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നും, മാനക്കേടും നിരാശയും തോന്നുമ്പോഴും വീണ്ടും ജോലി അന്വേഷിക്കേണ്ട അവസ്ഥയാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അവിടെ നിന്നും രക്ഷപ്പെട്ടത് നന്നായി, പെട്ടെന്ന് മറ്റൊരു ജോലി ശരിയാകട്ടെ, ചെയ്ത സമയത്തെ ശമ്പളം കിട്ടിയോ? തുടങ്ങിയ കമന്റുകളാണ് പലരും പോസ്റ്റിന് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

അയക്കുന്ന പണം മൊത്തം നാട്ടിലെ ചിട്ടിയിലേക്ക്, പിന്നെയും കാശ് ചോദിക്കും, അച്ഛനമ്മമാരെക്കൊണ്ട് ആകെ പെട്ട് യുവാവ്
20 കൊല്ലമായി പരസ്പരം മിണ്ടാത്ത അച്ഛനും അമ്മയും, കാര്യമറിയാതെ 3 മക്കൾ, ഒടുവിൽ രഹസ്യം പുറത്ത്!