Drugs : ലിംഗത്തിനു ചുറ്റും കെട്ടിവെച്ച ചെറുസഞ്ചികളില്‍ മയക്കുമരുന്ന്, യുവാവിനെ പൊലീസ് പൊക്കി

Web Desk   | Asianet News
Published : Dec 26, 2021, 06:30 PM IST
Drugs : ലിംഗത്തിനു ചുറ്റും കെട്ടിവെച്ച ചെറുസഞ്ചികളില്‍  മയക്കുമരുന്ന്, യുവാവിനെ പൊലീസ് പൊക്കി

Synopsis

പതിവുള്ള വാഹനപരിശോധനയ്ക്കിടെയാണ് ഒരു കാര്‍ പൊലീസ് തടഞ്ഞുനിര്‍ത്തിയത്. പരിശോധനയില്‍ യാത്രക്കാരന്റെ സീറ്റിനടിയില്‍നിന്നും ഒരു കൈത്തോക്ക് കിട്ടി. കൂടുതല്‍ തിരച്ചിലുകള്‍ക്കായി യാത്രക്കാരനായ യുവാവിനെ പുറത്തിറക്കി ദേഹപരിശോധന നടത്തി. അന്നേരമാണ്, പൊലീസ് ഉദ്യോഗസ്ഥര്‍ അക്കാര്യം കണ്ടെത്തിയത്,

പതിവുള്ള വാഹനപരിശോധനയ്ക്കിടെയാണ് ഒരു കാര്‍ പൊലീസ് തടഞ്ഞുനിര്‍ത്തിയത്. പരിശോധനയില്‍ യാത്രക്കാരന്റെ സീറ്റിനടിയില്‍നിന്നും ഒരു കൈത്തോക്ക് കിട്ടി. കൂടുതല്‍ തിരച്ചിലുകള്‍ക്കായി യാത്രക്കാരനായ യുവാവിനെ പുറത്തിറക്കി ദേഹപരിശോധന നടത്തി. അന്നേരമാണ്, പൊലീസ് ഉദ്യോഗസ്ഥര്‍ അക്കാര്യം കണ്ടെത്തിയത്, യാത്രക്കാരന്റെ ലിംഗത്തിനു ചുറ്റുമായി ചെറു സഞ്ചികളില്‍ മയക്കുമരുന്നുകള്‍! 

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. 34 വയസ്സുകാരനായ പാട്രിക് ഫ്‌ളോറന്‍സാണ് അറസ്റ്റിലായത്. ഇയാളുടെ ലിംഗത്തിനു ചുറ്റുമായി കെട്ടിവെച്ച ചെറിയ സഞ്ചികളിലായി സൂക്ഷിച്ച കൊക്കെയിന്‍, മെത് എന്നീ മയക്കുമരുന്നുകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെ്‌യതപ്പോള്‍ മയക്കുമരുന്ന് തന്‍േറതല്ല എന്നാണ് ഇയാള്‍ മറുപടി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പിന്നെ ആരുടേതാണ് എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ലെന്ന് ഫ്‌ളോറിഡ പൊലീസിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍, നേരത്തെ പല തവണ ഇയാളെ മയക്കുമരുന്നു കേസുകളില്‍ അറസ്റ്റ് ചെയ്തതായി കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. 

 

പാട്രിക്

 

ഫ്‌ളാറിഡയിലെ ക്ലിയര്‍ വാട്ടറില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പാട്രിക് പിടിയിലായത്.  ലൈറ്റ് ഇടാതെ വന്നപ്പോഴാണ് സംശയം തോന്നി വാഹന പരിേശാധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ യാത്രക്കാരന്റെ സീറ്റിനടിയില്‍നിന്നും  പൊലീസ് കൈത്തോക്ക് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ പുറത്തിറക്കി വിശദമായ ദേഹപരിശോധന ചെയ്തത്. യാത്രക്കാരന്റെ ലിംഗത്തിനു ചേര്‍ന്ന് കെട്ടിയ ചെറിയ സഞ്ചികളിലായാണ് കൊക്കൈന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ കണ്ടെടുത്തത്. ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്, മയക്കുമരുന്നുകള്‍ തന്‍േറതല്ലെന്ന് ഇയാള്‍ അവകാശപ്പെട്ടത്. 
 

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു