പാതിരാത്രി ട്രെയിനിൽ യുവതിക്ക് പ്രസവവേദന, ചങ്ങല വലിച്ച് അപരിചിതനായ യുവാവ്, വീഡിയോകോളിൽ ഡോക്ടറെ വിളിച്ച് രക്ഷകനായി

Published : Oct 16, 2025, 09:15 AM IST
 viral video

Synopsis

'ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. എനിക്ക് പേടി ഉണ്ടായിരുന്നു. വീഡിയോ കാളിലൂടെ മാഡം എന്നെ സഹായിച്ചു' എന്ന് യുവതിക്ക് സഹായവുമായി എത്തിയ യുവാവ് പറയുന്നത് വീഡിയോയിൽ കേൾക്കാം.

രാത്രി ഒരു മണിക്ക് ട്രെയിനിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായി അപരിചിതനായ യുവാവ്. ഏറെ ഹൃദയസ്പർശിയായ സംഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് ട്രെയിനിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ്. ദൃക്‌സാക്ഷിയായ മഞ്ജീത് ധില്ലൺ പങ്കുവെച്ച വൈറലായ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത് പ്രകാരം സ്ത്രീ പ്രസവവേദന കൊണ്ട് ബുദ്ധിമുട്ടുകയാണ് എന്ന് മനസിലായ അപരിചിതനായ യുവാവ് ഉടൻ തന്നെ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.

'ഈ മനുഷ്യൻ ശരിക്കും ധീരനാണ് -അദ്ദേഹത്തെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. പുലർച്ചെ 1 മണിക്കായിരുന്നു സംഭവം, രാം മന്ദിർ സ്റ്റേഷനിലായിരുന്നു അപ്പോൾ ട്രെയിൻ, യുവാവ് ട്രെയിനിന്റെ എമർജൻസി ചെയിൻ വലിച്ച് വണ്ടി നിർത്താൻ ശ്രമിച്ചു. ഇത് പറയുമ്പോൾ എനിക്ക് ഇപ്പോഴും ഒരു വിറയലാണ് - ആ സ്ത്രീയുടെ കുഞ്ഞ് പകുതി പുറത്തായിരുന്നു, പകുതി അകത്തും പകുതി പുറത്തും. ആ നിമിഷം, ദൈവം ഈ സഹോദരനെ എന്തോ ഒരു കാരണം കൊണ്ട് അവിടേക്ക് അയച്ചതായി എനിക്ക് തോന്നി' എന്നാണ് യുവാവ് കുറിച്ചത്.

'ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. എനിക്ക് പേടി ഉണ്ടായിരുന്നു. വീഡിയോ കാളിലൂടെ മാഡം എന്നെ സഹായിച്ചു' എന്ന് യുവതിക്ക് സഹായവുമായി എത്തിയ യുവാവ് പറയുന്നത് വീഡിയോയിൽ കേൾക്കാം. പോസ്റ്റ്‌ പ്രകാരം ബുദ്ധിമുട്ട് ഒന്നും കൂടാതെയുള്ള പ്രസവത്തിനു യുവാവ് യുവതിയെ സഹായിച്ചു. മറ്റു യാത്രക്കാരും സഹായവുമായി കൂടെ കൂടി. ഒരുപാട് ഡോക്ടമാരെ വിളിച്ചു. ഒടുവിൽ ഒരു ലേഡി ഡോക്ടർ യുവാവിന് ഫോണിൽ നിർദേശങ്ങൾ നൽകി സഹായിച്ചു. യുവാവ് അവർ പറഞ്ഞത് പോലെ ചെയ്തു എന്നും യുവതി ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി എന്നും പോസ്റ്റിൽ പറയുന്നു.

 

 

ആ സമയത്ത് യുവാവ് കാണിച്ച ധൈര്യം അപാരമായിരുന്നു എന്നും പോസ്റ്റിൽ കാണാം. യുവതിയും കുടുംബവും നേരത്തെ അടുത്തുള്ള ആശുപത്രിയിൽ പോയിരുന്നു എന്നാൽ അവർ നോക്കാൻ തയ്യാറായില്ല. അങ്ങനെയാണ് ഈ ട്രെയിനിൽ അവർക്ക് മടങ്ങേണ്ടി വന്നത്. ആ ആശുപത്രിയെ കുറിച്ച് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു എന്നും ദൃസാക്ഷിയായ യാത്രക്കാരൻ പറയുന്നു. പിന്നീട് യുവതിയെ കുടുംബം ആശുപത്രിയിൽ എത്തിച്ചു.

അജ്ഞാതനായ ആ യുവാവാണ് ഒരു അമ്മയുടേയും അവരുടെ കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത് എന്നാണ് പോസ്റ്റിൽ പറയുന്നത്. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. തീർത്തും അപരിചിതയായ ഒരു യുവതിയെ വേണ്ട സമയത്ത് വേണ്ടതുപോലെ സഹായിച്ച ആ ചെറുപ്പക്കാരനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?