കാറിൽ നിന്നും പുറത്തേക്കിറങ്ങി താഴേക്ക് ചാടി യുവാവ്, ഡ്രൈവറെ കൊള്ളയടിച്ച ശേഷമെന്ന് കാപ്ഷൻ; വൈറലായി വീഡിയോ

Published : Aug 24, 2023, 07:48 PM ISTUpdated : Aug 24, 2023, 07:54 PM IST
കാറിൽ നിന്നും പുറത്തേക്കിറങ്ങി താഴേക്ക് ചാടി യുവാവ്, ഡ്രൈവറെ കൊള്ളയടിച്ച ശേഷമെന്ന് കാപ്ഷൻ; വൈറലായി വീഡിയോ

Synopsis

എന്നാൽ, സോഷ്യൽ മീഡിയയിൽ ആളുകൾ ഇതിനെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ആരും യുവാവിനെ സഹായിക്കാൻ തയ്യാറാവാതിരുന്നത്, അയാൾ ശരിക്കും ഊബർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നതിന് എന്താണ് തെളിവ് എന്നും പലരും ചോദിച്ചു.

'കർമ്മ ഈസ് എ ബൂമറാം​ഗ്' എന്ന് പറയാറുണ്ട്. എന്നാൽ, അതിലെത്ര സത്യമുണ്ട് എന്നൊന്നും നമുക്കറിയില്ല. എന്നാൽ, ഈ യുവാവിന്‍റെ കാര്യത്തിൽ അതാണ് സംഭവിച്ചത് എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഒരു ഊബർ ഡ്രൈവറെ കൊള്ളയടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതാണ് ഇയാളെന്നാണ് പറയുന്നത്. എന്നാൽ, പിന്നീട് സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. 

സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ കാണുന്നത് ഒരാൾ ഒരു ഊബറിൽ നിന്നും പുറത്തേക്കിറങ്ങി താഴേക്ക് ചാടുന്നതാണ്. ചാടിയതിന് പിന്നാലെ ആളുടെ രണ്ട് കാലുകളും ഒടിയുകയും അയാൾക്ക് അവിടെ നിന്നും എഴുന്നേൽക്കാൻ പറ്റാതെ വരികയും ചെയ്തു എന്നും വീഡിയോയിൽ നിന്നും മനസിലാക്കാം. 

അയാൾക്ക് ചുറ്റും ചില ആളുകളൊക്കെ ഉണ്ടെങ്കിലും ഒരാൾ പോലും അയാളെ സഹായിക്കാൻ വന്നില്ല. പകരം അവരെല്ലാവരും അയാളെ അവ​ഗണിക്കുകയാണ് ചെയ്തത്. അതോടെ അയാളുടെ മുന്നിൽ എഴുന്നേൽക്കാൻ ഒരു മാർ​ഗവും ഇല്ലാതെയായി. വീഡിയോയുടെ കാപ്ഷനിൽ, ഈ യുവാവ് ഊബർ ഡ്രൈവറെ കൊള്ളയടിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ഹൈവേ വഴി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു എന്ന് എഴുതിയിട്ടുണ്ട്. 

എന്നാൽ, സോഷ്യൽ മീഡിയയിൽ ആളുകൾ ഇതിനെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ആരും യുവാവിനെ സഹായിക്കാൻ തയ്യാറാവാതിരുന്നത്, അയാൾ ശരിക്കും ഊബർ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നതിന് എന്താണ് തെളിവ് എന്നും പലരും ചോദിച്ചു. 

അതുപോലെ പലരും ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. യുവാവ് കള്ളനാണ് എന്നതിന് തെളിവൊന്നും കാണുന്നില്ല, യുവാവിനെ സഹായിക്കാൻ ആരും മുന്നോട്ട് വന്നിട്ടുമില്ല, അത് ശരിയായില്ല എന്നാണ് പലരും പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം