സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടു, സെക്സിന് നിർബന്ധിച്ചു, ട്രാൻസ്‍ജെൻഡറാണെന്നറിഞ്ഞപ്പോൾ കൊന്ന് രണ്ടുകഷ്‍ണങ്ങളാക്കി

Published : Sep 01, 2022, 11:46 AM IST
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടു, സെക്സിന് നിർബന്ധിച്ചു, ട്രാൻസ്‍ജെൻഡറാണെന്നറിഞ്ഞപ്പോൾ കൊന്ന് രണ്ടുകഷ്‍ണങ്ങളാക്കി

Synopsis

അതിനിടെയാണ് സോയ ട്രാന്‍സ്ജെന്‍ഡറാണ് എന്ന് നൂര്‍ മുഹമ്മദ് തിരിച്ചറിയുന്നത്. ഇതോടെ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. വഴക്കിനിടയില്‍ നൂര്‍ മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

ട്രാന്‍സ്‍ജെന്‍ഡറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സോയ കിന്നര്‍ (മൊഹ്സിന്‍) എന്നയാള്‍ കൊല്ലപ്പെട്ടത്. ആഗസ്ത് 28 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. സോയ കിന്നറിനെ കൊന്ന കേസില്‍ ഖജ്റാന സ്വദേശി നൂര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്. കൊന്ന ശേഷം മൃതദേഹം രണ്ട് ഭാ​ഗങ്ങളാക്കുകയും ചെയ്തു. 

കൊലപാതകം നടത്തിയ ശേഷം ഇയാള്‍ മൃതദേഹത്തിന്‍റെ ഒരു ഭാഗം ഇന്‍ഡോറിലെ തന്നെ സ്കീം നമ്പര്‍ 134 ഏരിയയില്‍ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച ഇത് കണ്ടെത്തി. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹത്തിന്‍റെ ബാക്കി ഭാഗം കൂടി കണ്ടെത്തി. 

സാമൂഹ്യമാധ്യമത്തിലൂടെയാണ് കൊല്ലപ്പെട്ട സോയയുമായി നൂര്‍ മുഹമ്മദ് പരിചയപ്പെടുന്നതും സംസാരിക്കുന്നതും. പിന്നീട് സോയയെ ഇയാള്‍ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍, വീട്ടിലെത്തിയ സോയയോട് താനുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെടാന്‍ നൂര്‍ നിര്‍ബന്ധിച്ചു. എന്നാല്‍, സോയ അതിന് തയ്യാറായില്ല. 

അതിനിടെയാണ് സോയ ട്രാന്‍സ്ജെന്‍ഡറാണ് എന്ന് നൂര്‍ മുഹമ്മദ് തിരിച്ചറിയുന്നത്. ഇതോടെ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. വഴക്കിനിടയില്‍ നൂര്‍ മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം രണ്ട് ഭാഗങ്ങളാക്കി മാറ്റി. അതിൽ ഒരു ഭാ​ഗം ചാക്കില്‍ നിറച്ച് റോഡരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മൃതദേഹത്തിന്‍റെ അവശേഷിച്ച ഭാഗം സ്വന്തം വീട്ടില്‍ തന്നെ ഒരു പെട്ടിയിലാക്കി ഒളിപ്പിക്കുകയും ചെയ്തു. ഇതും പിന്നീട് പൊലീസ് കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ പൊലീസിനെ തുണച്ചത്. അതിന്‍റെ അടിസ്ഥാനത്തില്‍ നൂര്‍ മുഹമ്മദിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ അയാള്‍ കുറ്റങ്ങളെല്ലാം സമ്മതിച്ചു. കൊലക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?