കുട്ടിയെ നോക്കാൻ അലക്സയെ ഏൽപ്പിച്ച് അച്ഛൻ കാമുകിക്കൊപ്പം പബ്ബിൽ പോയി

Published : Feb 02, 2023, 12:44 PM IST
കുട്ടിയെ നോക്കാൻ അലക്സയെ ഏൽപ്പിച്ച് അച്ഛൻ കാമുകിക്കൊപ്പം പബ്ബിൽ പോയി

Synopsis

കുട്ടിയെ താൻ തനിച്ചാക്കി പോയി. എന്നാൽ, തന്റെ കയ്യിൽ അലക്സാ ക്യാമറ ആപ്പ് ഉണ്ടായിരുന്നു. അത് വച്ച് താൻ കുഞ്ഞിനെ നിരീക്ഷിച്ചിരുന്നു എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

അലക്സ ഇന്ന് മിക്കവാറും ആളുകൾക്ക് തങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞു. എന്നാൽ സ്വന്തം കുഞ്ഞിനെ അലക്സയെ നോൽക്കാനേൽപ്പിച്ച് രാത്രി പുറത്ത് പോവുന്ന ആളുകളുണ്ടാവുമോ? ഉണ്ടാവും എന്ന് മാത്രമല്ല, അങ്ങനെ ചെയ്തത് കൊണ്ട് ഒരു യുവാവിന് കുഞ്ഞിന്റെ മേലുള്ള കസ്റ്റഡി നഷ്ടപ്പെടുകയും ചെയ്തു. 

തന്റെ പുതിയ കാമുകിക്കൊപ്പം പബ്ബിൽ പോകുന്നതിന് വേണ്ടിയാണ് 30 -കാരനായ യുവാവ് അഞ്ച് വയസ്സായ മകളെ നോക്കാൻ അലക്സയെ ഏൽപ്പിച്ചത്. പോവിസിലെ ബിൽത്ത് വെൽസിലെ ഒരു പബ്ബ് സന്ദർശിക്കാൻ കാമുകിക്കൊപ്പം പോവുകയായിരുന്ന യുവാവ് മകളെ ഉറക്കിയിരിക്കുന്ന കിടക്കയ്‍ക്ക് അരികിൽ അലക്സ വയ്ക്കുകയായിരുന്നു. 

രാത്രി എട്ട് മണിക്കാണ് യുവാവ് പബ്ബിലേക്ക് പോയത്. താൻ മനപ്പൂർവ്വമാണ് അത് ചെയ്തത് എന്നും ആമസോൺ അലക്സ ക്യാമറയിലൂടെ താൻ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. എന്നാൽ, പുലർച്ചെ രണ്ട് മണിയോടെ കുട്ടി കരയുന്നത് കേട്ട അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. 

കഴിഞ്ഞ വർഷം ആ​ഗസ്തിലാണ് സംഭവം നടന്നത്. കുട്ടിയെ പകുതി സമയം അമ്മയും മറ്റ് പകുതി സമയം അച്ഛനും ആയിരുന്നു നോക്കിയത് എന്ന് പ്രോസിക്യൂട്ടറായ സ്റ്റീഫൻ ഡേവിസ് പറഞ്ഞു. പൊലീസ് ഏതായാലും കുട്ടിയുടെ അവസ്ഥ അറിഞ്ഞ് സ്ഥലത്തെത്തി. അപ്പോൾ യുവാവും കാമുകിയും തമ്മിൽ വഴക്കിടുന്നതാണ് കണ്ടത്. പിന്നീട് ഇരുവരും പിരിഞ്ഞു. ഇയാൾ കാമുകിയുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തു. ആ കുറ്റത്തിന് അയാൾ അറസ്റ്റ് ചെയ്യപ്പെട്ടു.

കുട്ടിയെ താൻ തനിച്ചാക്കി പോയി. എന്നാൽ, തന്റെ കയ്യിൽ അലക്സാ ക്യാമറ ആപ്പ് ഉണ്ടായിരുന്നു. അത് വച്ച് താൻ കുഞ്ഞിനെ നിരീക്ഷിച്ചിരുന്നു എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഏതായാലും ഇയാൾ നേരത്തെ എന്തെങ്കിലും കുറ്റം ചെയ്തതായൊന്നും അറിവില്ലാ എന്നും കുട്ടിയെ നന്നായി നോക്കിയിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 12 മാസത്തേക്ക് തടവുശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്