ഹൈവേയുടെ രണ്ട് ലേനുകള്‍ക്ക് നടുവിൽ സ്ഥിരതാമസമാക്കിയ മനുഷ്യന്‍

Published : Jul 07, 2023, 02:50 PM IST
ഹൈവേയുടെ രണ്ട് ലേനുകള്‍ക്ക് നടുവിൽ സ്ഥിരതാമസമാക്കിയ  മനുഷ്യന്‍

Synopsis

ഫാമിന് താഴെയുള്ള ഭൂമി ഒരു വീടിന്റെ ഭാരം താങ്ങാൻ പര്യാപ്തമായിരുന്നെങ്കിലും ഫാം ഹൗസിന് പ്രതിദിനം 90,000 ലധികം വാഹനങ്ങൾ കടന്നുപോകുന്നത് താങ്ങാനുള്ള കരുത്തില്ലെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. 

യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിന്റെ ഹൃദയഭാഗത്ത് M62 എന്ന പേരിൽ ഒരു പ്രശസ്തമായ പാതയുണ്ട്.  ഒറ്റനോട്ടത്തിൽ, ഒരു ചെറിയ റോഡായി തോന്നാമെങ്കിലും വെസ്റ്റ് യോർക്ക്ഷെയറിലെ പ്രധാന പാതയാണ്  ഇത്. എന്നാൽ  തിരക്കേറിയ ആ പാതയ്ക്ക് നടുവിൽ സ്ഥിരതാമസമാക്കിയ ഒരു കുടുംബമുണ്ടായിരുന്നു.  

കെൻ വൈൽഡ് എന്ന കർഷകനും അയാളുടെ ഭാര്യ ബേത്തുമായിരുന്നു ഹൈവേയുടെ നടുവിൽ താമസമാക്കിയിരുന്ന ആ മനുഷ്യർ. ഈ പാതയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ പ്രദേശത്തുണ്ടായിരുന്ന എല്ലാവരും തങ്ങളുടെ സ്ഥലം വിട്ടുനൽകി. എന്നാൽ കെൻ വൈൽഡും കുടുംബവും അതിനു തയ്യാറായില്ല എന്നാണ് ഓൺലൈൻ മാധ്യമമായ ലാഡ് ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത്.

അങ്ങനെ ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ അവരുടെ ഫാം ഹൗസിന് ചുറ്റുമായി നടത്തി. ഒടുവിൽ നിർമ്മാണം പൂർത്തിയായപ്പോൾ ആ ചെറിയ ഫാം ഹൗസ് ഹൈവേ ലേനുകള്‍ക്ക് നടുവിലായി. എന്നാൽ വർഷങ്ങൾക്കു ശേഷം ഒരിക്കല്‍ അവർക്ക് തങ്ങളുടെ വീട് ഉപേക്ഷിച്ചു പോകേണ്ടിവന്നു എന്നാണ് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. 

ഫാമിന് താഴെയുള്ള ഭൂമി ഒരു വീടിന്റെ ഭാരം താങ്ങാൻ പര്യാപ്തമായിരുന്നെങ്കിലും ഫാം ഹൗസിന് പ്രതിദിനം 90,000 ലധികം വാഹനങ്ങൾ കടന്നുപോകുന്നത് താങ്ങാനുള്ള കരുത്തില്ലെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. തുടർന്ന് ഫാം ഹൗസിൽ താമസിക്കുന്നത് സുരക്ഷിതമല്ല എന്ന വിദഗ്ധരുടെ ഉപദേശത്തെ തുടർന്ന് ആ കുടുംബം അവിടെ നിന്നും മാറി താമസിച്ചു. എന്നാല്‍ ഫാം ഹൗസ് പൊളിച്ച് മാറ്റിയില്ല.

പിന്നീട് കെൻ അന്തരിച്ചതിനുശേഷം, 2009-ൽ ജിൽ, ഫിൽ തോർപ്പ് എന്നിവർക്ക് ഈ ഫാം ഹൗസ് വിറ്റു. റോഡിന്റെ രണ്ട്  ലൈനുകൾക്ക് നടുവിലാണ് ഈ ഫാം ഹൗസ് . യു.കെ ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ് എന്നിവയെ ബന്ധിപ്പിക്കുന്ന ഹൈവേയാണ് ഇത്.

Read also: നൂറ്റാണ്ടുകളുടെ പഴക്കം, നാട്ടില്‍ എവിടെയും വെള്ളമില്ലാത്ത കടുത്ത വേനലിലും നിറയെ വെള്ളമുണ്ടാവുന്ന ഒരു കിണര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ