പകൽ കത്തുന്ന സൂര്യൻ, രാത്രി അസ്ഥി മരവിക്കുന്ന തണുപ്പ്; ബോട്ട് തകർന്ന് 48 മണിക്കൂർ ഉൾക്കടലിൽ ഒറ്റയ്ക്ക് !

Published : Aug 08, 2023, 02:29 PM ISTUpdated : Aug 08, 2023, 03:05 PM IST
പകൽ കത്തുന്ന സൂര്യൻ, രാത്രി അസ്ഥി മരവിക്കുന്ന തണുപ്പ്; ബോട്ട് തകർന്ന് 48 മണിക്കൂർ ഉൾക്കടലിൽ ഒറ്റയ്ക്ക് !

Synopsis

രാവിലെ 10.40 -നാണ് ​ഗ്രി​ഗറിയെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ​ഗാർഡ് സംഘം രക്ഷാപ്രവർത്തനങ്ങളുടെ വീഡിയോ പുറത്ത് വിട്ടു. കരയിലെത്തിയ ഉടനെ തന്നെ ​ഗ്രി​ഗറിയെ ആശുപത്രിയിൽ എത്തിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ സെന്റ് അ​ഗസ്റ്റിൻ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് വേണ്ടി പോയതാണ് ചാൾസ് ​ഗ്രി​ഗറി എന്ന യുവാവ്. നേരത്തെ പലതവണ അദ്ദേഹം ചെയ്ത കാര്യം തന്നെയായിരുന്നു അത്. പക്ഷേ, ഇത്തവണ പഴയതുപോലെ ആയിരുന്നില്ല. പ്രതീക്ഷിച്ചതിലും അധികമായിരുന്നു വേലിയേറ്റം. ആ സമയത്ത് തിരമാല ​ഗ്രി​ഗറിയുടെ ബോട്ടിനെ അക്രമിച്ചു. ബോട്ട് തകർന്നു.

​ഗ്രി​ഗറി വെള്ളത്തിലേക്ക് വീണു. തിരികെ ബോട്ടിലേക്ക് കയറാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. രണ്ട് ദിവസം ജീവൻ നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു പിന്നീട് 25 -കാരനായ ​ഗ്രി​ഗറി. ഫ്ലോറിഡയിൽ മുകളിൽ സൂര്യൻ കത്തിയെരിയുകയായിരുന്നു. ഒപ്പം ഭാ​ഗി​കമായി വെള്ളത്തിൽ മുങ്ങിയ ബോട്ടിൽ അയാൾ‌ പറ്റിപ്പിടിച്ച് കയറി. ഇത് കൂടാതെയായിരുന്നു ജെല്ലിഫിഷിന്റെ ആക്രമണം. വെള്ളത്തിൽ ഭയപ്പെടുത്തി നീങ്ങുന്ന സ്രാവുകൾ.

​ഗ്രി​ഗറി ഭയന്നു വിറച്ചിരുന്നു. ഏത് നേരം വേണമെങ്കിലും മരണം തന്നെ കവർന്നെടുത്തേക്കാം എന്നായിരുന്നു അവന്റെ ഭയം. ആ മണിക്കൂറുകളിൽ താൻ ജീവിതത്തിൽ ഇതുവരെയും വിളിച്ചിട്ടില്ലാത്ത അത്രയും ദൈവത്തെ വിളിച്ചു എന്ന് അവൻ പറയുന്നു. രാവിലെ മുഴുവനും അവൻ സഹായം എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കും. തുണി ഉപയോ​ഗിച്ച് വീശും. എന്നാൽ, രാത്രിയായിരുന്നു ഏറെ കഷ്ടം. രാവിലെ വെയിലാണ് എങ്കിൽ രാത്രി തണുത്ത കാറ്റായിരുന്നു, ആകെ തണുത്തുറഞ്ഞ് പോകും. 

കോസ്റ്റ് ​ഗാർഡിനാണ് ​ഗ്രി​ഗറി അപകടത്തിൽ പെട്ട് കൊണ്ടുള്ള വിവരം കിട്ടിയത്. സാധാരണ എത്താറുള്ള നേരം ആയിട്ടും ​ഗ്രി​ഗറി എത്തിയിട്ടില്ല എന്നാണ് കോസ്റ്റ് ​ഗാർഡിനെ ​ഗ്രി​ഗറിയുടെ വീട്ടുകാർ അറിയിച്ചത്. രാത്രി മുഴുവനും അവർ ​ഗ്രി​ഗറിക്ക് വേണ്ടി തിരഞ്ഞു. എന്നാൽ, രാത്രിയിൽ അയാളെ കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച രാവിലെയാണ് പാതിമുങ്ങിയ ബോട്ടിൽ സംഘം ​ഗ്രി​ഗറിയെ കണ്ടെത്തിയത്. 

രാവിലെ 10.40 -നാണ് ​ഗ്രി​ഗറിയെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ​ഗാർഡ് സംഘം രക്ഷാപ്രവർത്തനങ്ങളുടെ വീഡിയോ പുറത്ത് വിട്ടു. കരയിലെത്തിയ ഉടനെ തന്നെ ​ഗ്രി​ഗറിയെ ആശുപത്രിയിൽ എത്തിച്ചു. ഏതായാലും ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ എത്തിച്ച ​ഗ്രി​ഗറി ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. അവന്റെ അച്ഛൻ പറയുന്നത് എന്തുവന്നാലും വിട്ടുകൊടുക്കരുത് അവസാനം വരെ പിടിച്ച് നിൽക്കണം എന്നാണ്. 

PREV
Read more Articles on
click me!

Recommended Stories

കാൻസറാണെന്നറിഞ്ഞപ്പോൾ അച്ഛനുപേക്ഷിച്ചു, കാൽ മുറിച്ചുമാറ്റിയപ്പോൾ അമ്മയും, തളരാതെ തനിച്ച് പോരാടി യുവതി
രാത്രി 2 വരെ ടിവി കാണും, വിശന്നാൽ സ്നാക്സ്, 101 -കാരിയുടെ ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി മകൾ