ഒരു വർഷമായി പാവയുമായി പ്രണയത്തിൽ, ഉടനടി വിവാഹമെന്ന് യുവാവ്

Published : Aug 28, 2022, 09:57 AM IST
ഒരു വർഷമായി പാവയുമായി പ്രണയത്തിൽ, ഉടനടി വിവാഹമെന്ന് യുവാവ്

Synopsis

മറ്റൊരു വീഡിയോയിൽ തന്റെ പാവമക്കളെയും ഇയാൾ ഫോളോവേഴ്സിന് പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോയിൽ ഒരു അച്ഛൻ മക്കൾക്ക് വേണ്ടി എന്തെല്ലാമാണോ ചെയ്യുന്നത് അതെല്ലാം ഇയാൾ പാവക്കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യുന്നത് കാണാം. അവരെ വസ്ത്രം ധരിപ്പിക്കുക, ഹോം വർക്ക് ചെയ്യാൻ സഹായിക്കുക, അവർക്കൊപ്പം ഇരിക്കുക എന്നതെല്ലാം അതിൽ പെടുന്നു. 

ഏകാന്തത ഒരു മനുഷ്യനെ കൊണ്ട് എന്തൊക്കെ ചെയ്യിക്കും? ഇവിടെ ഒരാൾ ഒരു വലിയ മനുഷ്യ രൂപമുള്ള പാവയുമായി പ്രേമത്തിലായി. ഇപ്പോൾ അയാൾ അവരുടെ ഡ്രീം വെഡ്ഡിം​ഗ് പ്ലാൻ ചെയ്യുകയാണ്. 

തന്റെ @montbk5959 എന്ന ടിക്ടോക് ഹാൻഡിലിലൂടെയാണ് ഇയാൾ പാവയുമായുള്ള തന്റെ ബന്ധം ലോകത്തോട് വെളിപ്പെടുത്തിയത്. ഒരു വർഷമായി ഇയാൾ നതാലിയ എന്ന പാവയുമായി പ്രണയത്തിലാണത്രെ. അടുത്തിടെയാണ് ഇരുവരും അവരുടെ ബന്ധത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. അയാളുടെ വീഡിയോയിൽ അയാൾ പാവയുമായി ഒരുമിച്ച് നടക്കുന്നതും ഷോപ്പിം​ഗിന് പോകുന്നതും എല്ലാം കാണാം. അടുത്തിടെയാണ് ഫോളോവേഴ്സിനോട് പാവയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന് ഇയാൾ പറഞ്ഞത്. 

'എന്റെ പെൺകുട്ടിയുമായി ഞാൻ ടിവി കാണും. എല്ലാത്തിനെ കുറിച്ചും ഞങ്ങൾ പരസ്പരം സംസാരിക്കും. അവളെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആർക്കും അറിയില്ല. ഈ ഒരു വർഷം മുഴുവനും ഞാൻ അവൾക്കൊപ്പം കഴിഞ്ഞു. ഞാൻ വിവാഹിതനാവാൻ പ്ലാൻ ചെയ്യുകയാണ്. നതാലിയ വെറുമൊരു പാവ മാത്രമല്ല' എന്നൊക്കെയാണ് ഇയാൾ പറയുന്നത്. 

മറ്റൊരു വീഡിയോയിൽ തന്റെ പാവമക്കളെയും ഇയാൾ ഫോളോവേഴ്സിന് പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോയിൽ ഒരു അച്ഛൻ മക്കൾക്ക് വേണ്ടി എന്തെല്ലാമാണോ ചെയ്യുന്നത് അതെല്ലാം ഇയാൾ പാവക്കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യുന്നത് കാണാം. അവരെ വസ്ത്രം ധരിപ്പിക്കുക, ഹോം വർക്ക് ചെയ്യാൻ സഹായിക്കുക, അവർക്കൊപ്പം ഇരിക്കുക എന്നതെല്ലാം അതിൽ പെടുന്നു. 

എന്നാൽ, ഇയാൾക്ക് ഫോളോവേഴ്സിൽ നിന്നും ഒരുപാട് വിമർശനങ്ങളും വരാറുണ്ട്. പലപ്പോഴും കമന്റ് സെക്ഷൻ വരെ പൂട്ടിപ്പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇയാൾ അവരോട് പറയുന്നത്, ആ പാവകൾ കൂടി ഇല്ലായിരുന്നു എങ്കിൽ ശരിക്കും ഞാൻ തനിച്ചായിപ്പോയേനെ, എനിക്ക് അവയെങ്കിലും ഉണ്ടല്ലോ എന്നാണ്. 

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി