രണ്ട് മലമുകളിലായി കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ യുവാവ്, താഴെ അ​ഗാധമായ കൊക്ക, വീഡിയോ

Published : Nov 13, 2022, 12:15 PM IST
രണ്ട് മലമുകളിലായി കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ യുവാവ്, താഴെ അ​ഗാധമായ കൊക്ക, വീഡിയോ

Synopsis

ഒരു റെഡ്ഡിറ്റ് ​ഗ്രൂപ്പിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഈഞ്ഞാലിൽ ഇരുന്നുകൊണ്ടാണ് ഇയാൾ വീഡിയോ പകർത്തിയിരിക്കുന്നത്. അതും വീഡിയോയിൽ നിന്നും വ്യക്തമാണ്.

അനേകം പേരാണ് ഈ ലോകത്ത് സാഹസിക യാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്നവരായി ഉള്ളത്. അതുവഴി നമുക്കൊന്നും കാണാൻ സാധിക്കാത്ത കാഴ്ചകൾ അവർ കാണുന്നു, അനേകം അനുഭവങ്ങളുണ്ടാകുന്നു. വർഷങ്ങൾക്ക് മുമ്പാണ് എങ്കിൽ ഇങ്ങനെ മല കയറുന്ന, സാഹസിക യാത്രകൾ നടത്തുന്ന ആളുകൾക്ക് ഒരുപാട് ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ പകർത്താനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി എങ്ങനെ വേണമെങ്കിലും ഏത് തരത്തിലുള്ള ചിത്രങ്ങളും വീഡിയോകൾ വേണമെങ്കിലും പകർത്താൻ സാധിക്കും.

പർവതങ്ങളിലേക്കുള്ള യാത്രകളുടെ ചിത്രങ്ങളും വീഡിയോയും പലപ്പോഴും യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും ഏറെ ആളുകൾ കാണുന്നവയാണ്. അടുത്തിടെ അതുപോലെ ഒരു യുവാവ് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അത് പകർത്തിയിരിക്കുന്നത് ഒരു വലിയ പർവതത്തിന്റെ മുകളിലാണ്. അവിടെ രണ്ട് പർവതത്തിന്റെ കല്ലുകളിലായി കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ആടുന്ന യാത്രികനെയാണ് കാണാൻ കഴിയുക. 

ഒരു റെഡ്ഡിറ്റ് ​ഗ്രൂപ്പിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഈഞ്ഞാലിൽ ഇരുന്നുകൊണ്ടാണ് ഇയാൾ വീഡിയോ പകർത്തിയിരിക്കുന്നത്. അതും വീഡിയോയിൽ നിന്നും വ്യക്തമാണ്. പശ്ചാത്തലത്തിൽ മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകളും കാണാം. സ്‌പെയിനിലെ പൈറനീസിന് മുകളിലാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് അടിക്കുറിപ്പിൽ പറയുന്നത്. അനേകം പേർ റെഡ്ഡിറ്റിൽ വീഡിയോ കണ്ടു. 

ഫ്രാൻസിന്റെയും സ്പെയിനിന്റെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന പർവതനിരയാണ് പൈറനീസ്. ഇത് ഏകദേശം ഇവിടെ 500 കിലോമീറ്ററായി വ്യാപിച്ചുകിടക്കുകയാണ്. 

ഏതായാലും വീഡിയോയ്ക്ക് അനവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. അവിശ്വസനീയം എന്നായിരുന്നു ഭൂരിഭാ​ഗം പേരും പറഞ്ഞത്. ഒപ്പം മറ്റ് ചിലരാവട്ടെ ഇയാളുടെ സാഹസികതയെ അഭിനന്ദിച്ചു. എന്നാൽ, വേറെ ചിലർ ഇയാളുടെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരായിരുന്നു. 

വീഡിയോ കാണാം; 

PREV
Read more Articles on
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു