ട്രാക്കിൽ കിടന്നത് ട്രെയിൻ വരുന്നതിന് സെക്കന്റുകൾക്ക് മുമ്പ്, വണ്ടി പോയിക്കഴിഞ്ഞ് എഴുന്നേറ്റുവന്നു; വീഡിയോയ്ക്ക് വിമർശനം

Published : Sep 11, 2025, 08:42 AM IST
viral video

Synopsis

വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം. വൈറലാവണം. യുവാവിന്‍റെ സാഹസം. വീഡിയോ വൈറലായി. പിന്നാലെ വന്‍ വിമര്‍ശനം.

സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതിന് വേണ്ടി എന്തും ചെയ്യുന്ന ചില ആളുകളും ഇന്നുണ്ട്. അതിനുവേണ്ടി സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കാനും ഇവർക്ക് മടി തോന്നാറില്ല. അത്തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങളുടെ അനേകം വീഡിയോകൾ നാം കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളിൽ രോഷമുണ്ടാക്കുന്നത്. റെയിൽവേ ട്രാക്കിൽ കിടക്കുന്ന ഒരു യുവാവിന്റേതാണ് വീഡിയോ. വൈറലാവാൻ വേണ്ടിയാണ് ട്രെയിൻ കടന്നു പോകുമ്പോഴും യുവാവ് ട്രാക്കിൽ കിടന്ന് വീഡിയോ എടുക്കുന്നത് എന്നാണ് വിമർശനം.

നിധി അംബേദ്‍കർ എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. റീലുണ്ടാക്കുന്നതിന് വേണ്ടി ആളുകൾ സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കുന്നു. ഇത്തരം ആളുകൾക്കെതിരെ സർക്കാർ കർശനമായ നടപടികൾ തന്നെ എടുക്കണം എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.

വീഡിയോയിൽ കാണുന്നത് ഒരു യുവാവ് റെയിൽവേ ട്രാക്കിൽ കിടക്കുന്നതാണ്. ആ സമയത്ത് ഒരു ട്രെയിൻ കടന്നുപോകുന്നു. ട്രെയിൻ കടന്നു പോകുന്നത് വരെയും യുവാവ് റെയിൽവേ ട്രാക്കിൽ തന്നെ കിടക്കുന്നു. ട്രെയിൻ കടന്നു പോയി കഴിയുമ്പോൾ പരിക്കൊന്നും ഏൽക്കാതെ എഴുന്നേറ്റ് വരുന്ന യുവാവിനെയും വീഡിയോയിൽ കാണാം. വീഡ‍ിയോ പകർത്തുന്നയാൾ, എങ്ങനെ കിടക്കണം തുടങ്ങിയ നിർദ്ദേശങ്ങളും യുവാവിന് നൽകുന്നുണ്ട്.

 

 

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളിൽ യുവാവിനെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരം കാഴ്ചകൾ ഇന്ന് സാധാരണമായിരിക്കുന്നു, എങ്ങോട്ട് നോക്കിയാലും ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങൾ ചെയ്യുന്നവരെ കാണാം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, ഇതിനെതിരെ കർശനമായ നടപടി തന്നെ വേണം എന്നാണ്. റീലുകൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലാക്കുന്നവർ എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

മിടുക്കിയല്ല, മിടുമിടുക്കി; കൂട്ടുകാരെല്ലാം എയർഹോസ്റ്റസായി, ട്രക്കിന്റെ വളയം പിടിച്ച് 25 -കാരി
'എന്നെ പിരിച്ചുവിട്ടു, ചെയ്ത വർക്കുകളിൽ അഭിമാനിക്കുന്നു'; പുലിറ്റ്സർ ജേതാവ് വാഷിം​ഗ്ടൺ പോസ്റ്റ് ജേണലിസ്റ്റിന്റെ പോസ്റ്റ്