ആശിച്ചുവച്ച നാലുമുറി വീട്, പൊളിക്കാതെ അങ്ങനെ തന്നെ ഇരുപതടി ദൂരത്തേക്ക് മാറ്റാൻ യുവാവ്, പത്തടി മാറ്റി 

Published : Jan 30, 2025, 02:40 PM IST
ആശിച്ചുവച്ച നാലുമുറി വീട്, പൊളിക്കാതെ അങ്ങനെ തന്നെ ഇരുപതടി ദൂരത്തേക്ക് മാറ്റാൻ യുവാവ്, പത്തടി മാറ്റി 

Synopsis

നിലവിൽ ഇവർ പാതി ലക്ഷ്യം കണ്ടുകഴിഞ്ഞു. 20 അടിയിൽ 10 അടി ദൂരത്തിലേക്ക് വീട് ഇപ്പോൾ പൂർണമായും മാറ്റിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്വന്തമായി ഒരു വീട്  എല്ലാവരുടെയും സ്വപ്നമാണ്. ഏറെ ആഗ്രഹിച്ച് ഒരു വീട് സ്വന്തമാക്കിയശേഷം എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ ആ വീട് അതിരിക്കുന്ന സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കേണ്ടി വന്നാൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക? വീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി പണിയുമോ അതോ മറ്റെന്തെങ്കിലും മാർ​ഗങ്ങൾ തേടുമോ? ഉത്തരം എന്തുതന്നെയായാലും ആ തീരുമാനം നമ്മെ ശാരീരികമായും സാമ്പത്തികമായും വൈകാരികമായും ഏറെ സമ്മർദ്ദത്തിൽ ആക്കുന്നതായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 

ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിലാണ് പശ്ചിമബംഗാളിൽ നിന്നുള്ള മൊർതുസ ഹുസൈൻ എന്ന മനുഷ്യൻ ഇപ്പോഴുള്ളത്. തൻ്റെ വീട് നിലവിലിരിക്കുന്ന സ്ഥലത്ത് നിന്നും 20 അടി ദൂരത്തേക്ക് മാറ്റിവയ്ക്കാൻ നിർബന്ധിതനായി തീർന്നിരിക്കുകയാണ് ഈ മനുഷ്യൻ. ഏതായാലും വീടിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കി പുതുക്കിപ്പണിയാൻ ഇദ്ദേഹം തയ്യാറല്ല. പകരം തന്റെ വീടിനെ അതേപടി പൊക്കിയെടുത്ത് 20 അടി ദൂരത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

ബീഹാർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സഹായത്തോടെയാണ് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ഉദ്യമം മൊർതുസ ഹുസൈൻ നടത്തുന്നത്. നിലവിൽ ഇവർ പാതി ലക്ഷ്യം കണ്ടുകഴിഞ്ഞു. 20 അടിയിൽ 10 അടി ദൂരത്തിലേക്ക് വീട് ഇപ്പോൾ പൂർണമായും മാറ്റിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹൗസ്‌നഗർ വില്ലേജിലെ താമസക്കാരനായ ഹുസൈൻ അടുത്തിടെയാണ് തൻറെ കുടുംബ സ്വത്തായ ഭൂമിയിൽ തനിക്കായി നാല് മുറികളുള്ള വീട് നിർമ്മിച്ചത്. എന്നാൽ, സ്വത്ത് വിഭജന സമയത്ത്, ഇദ്ദേഹത്തിൻറെ വീടിൻറെ ഭാഗങ്ങൾ ഉള്ള ഭൂമി സഹോദരിമാർക്ക് സ്വന്തമായി. ഇതോടെ പ്രതിസന്ധിയിലായ ഹുസൈൻ താൻ ഏറെ ആഗ്രഹിച്ചു പണിത വീട് പൊളിച്ചു കളയാൻ തയ്യാറായില്ല. പകരം വീടിനെ മുഴുവനായി പൊക്കിയെടുത്ത് തനിക്ക് അവകാശപ്പെട്ട ഭൂമിയിലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. 

കേൾക്കുമ്പോൾ അതിശയിപ്പിക്കുന്ന ഈ ശ്രമകരമായ ദൗത്യത്തിനു വേണ്ടി ഇദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്  നാലുലക്ഷം രൂപയാണ്. വീട് മാറ്റി സ്ഥാപിക്കുന്നതിനുള്ള പണികൾ ജനുവരി രണ്ടിനാണ് ആരംഭിച്ചത്. ഇതിനോടകം വിജയകരമായി പത്തടി ദൂരത്തേക്ക് വീട് മാറ്റാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. കൗതുകകരമായ ഈ പ്രവൃത്തി കാണാൻ ഓരോ ദിവസവും നിരവധി ആളുകളാണ് ഇദ്ദേഹത്തിൻറെ വീടിരിക്കുന്ന സ്ഥലത്തേക്ക് ഇപ്പോൾ എത്തുന്നത്.

പട്ടാപ്പകൽ, ആൾക്കൂട്ടത്തിൽ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ഫോൺ തട്ടിപ്പറിച്ച് യുവതിയെ വലിച്ചിഴച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ