'26 ജനുവരി ടെയ്‌ലർ'; അമ്പരക്കരുത്, ഇത് ഒരാളുടെ പേരാണ്..!

Published : Jan 27, 2025, 10:37 AM ISTUpdated : Jan 27, 2025, 11:31 AM IST
'26 ജനുവരി ടെയ്‌ലർ'; അമ്പരക്കരുത്, ഇത് ഒരാളുടെ പേരാണ്..!

Synopsis

1966 ജനുവരി 26 -നാണ് അദ്ദേഹം ജനിച്ചത്. അന്ന് അദ്ദേഹത്തിന്റെ പിതാവായ സത്യനാരായണ ടെയ്‌ലർ ഝബുവയിൽ ഹെഡ്മാസ്റ്ററായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ സ്‌കൂളിൽ പതാക ഉയർത്തുന്ന സമയം. തന്റെ സ്കൂളിലെ വിദ്യാർത്ഥികളോട് അദ്ദേഹം സംസാരിക്കുന്നതിനിടയിലാണത്രെ തനിക്ക് ഒരു മകൻ ജനിച്ചതായിട്ടുള്ള വിവരം അദ്ദേഹം അറിയുന്നത്.

നമുക്ക് നമ്മുടെ രാജ്യത്തോട് സ്നേഹമുണ്ട്. അത് ചില സാഹചര്യങ്ങളിൽ നമുക്ക് ഇഷ്ടമുള്ള വഴികളിലൂടെയെല്ലാം നാം പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ, ഈ മനുഷ്യനെ പോലെ രാജ്യസ്നേഹം തെളിയിക്കാൻ നമുക്കാർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. അതിന് കാരണം അദ്ദേഹത്തിന്റെ പേര് തന്നെയാണ്. 

മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിലുള്ള ഡയറ്റ് കോളേജിലുള്ള ഒരു സർക്കാർ ജീവനക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പേര് പറയുമ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ പിടികിട്ടും. ആ പേര് '26 ജനുവരി' എന്നാണ്. അതെ, നമ്മുടെ റിപ്പബ്ലിക് ദിനമാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ മുഴുവൻ പേര് '26 ജനുവരി ടെയ്‌ലർ' എന്നാണ്. ഇവിടെ പ്യൂണായി ജോലി ചെയ്യുകയാണ് അദ്ദേഹം. സർക്കാർ രേഖകളിലെല്ലാമുള്ള അദ്ദേഹത്തിന്റെ ഔദ്യോ​ഗിക നാമം തന്നെയാണ് '26 ജനുവരി ടെയ്‌ലർ' എന്നത്. 

1966 ജനുവരി 26 -നാണ് അദ്ദേഹം ജനിച്ചത്. അന്ന് അദ്ദേഹത്തിന്റെ പിതാവായ സത്യനാരായണ ടെയ്‌ലർ ഝബുവയിൽ ഹെഡ്മാസ്റ്ററായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ സ്‌കൂളിൽ പതാക ഉയർത്തുന്ന സമയം. തന്റെ സ്കൂളിലെ വിദ്യാർത്ഥികളോട് അദ്ദേഹം സംസാരിക്കുന്നതിനിടയിലാണത്രെ തനിക്ക് ഒരു മകൻ ജനിച്ചതായിട്ടുള്ള വിവരം അദ്ദേഹം അറിയുന്നത്. അങ്ങനെയാണ് അദ്ദേഹം തന്റെ മകന് '26 ജനുവരി' എന്ന് പേരിടാൻ തീരുമാനിക്കുന്നത്. 

എന്നാൽ ഈ പേര് കാരണം പല വെല്ലുവിളികളും തനിക്ക് നേരിടേണ്ടി വന്നു എന്നാണ് 26 ജനുവരി പറയുന്നത്. പലപ്പോഴും ഈ പേരിനെ കുറിച്ച് വിശദീകരിക്കേണ്ടി വരും. അതുപോലെ ഇതാണ് പേര് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതിനാൽ, ഐഡി കാർഡും മിക്കവാറും കൂടെകൊണ്ടു നടക്കാറാണത്രെ. 

എന്നാൽ, ഈ പേര് തനിക്ക് തരുന്ന അഭിമാനത്തെ വലിയ ബഹുമാനത്തോടെയാണ് 26 ജനുവരി കാണുന്നത്. എല്ലാ ജനുവരി 26 -നും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് പതാക ഉയർത്തുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ പിറന്നാളും ആഘോഷിക്കും. 

സദസിൽ അച്ഛനെയും അമ്മയെയും കണ്ടപ്പോഴുള്ള സന്തോഷം, എത്ര മനോഹരം ഈ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ