
വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വന്തം സ്‌ഥലവും വീടും ഒക്കെ വിട്ടു കൊടുക്കേണ്ടി വരുന്നവർ ഒരുപാട് ഉണ്ട്. എന്നാൽ, ചിലർ എത്ര രൂപ നൽകാം എന്ന് പറഞ്ഞാലും സ്വന്തം സ്‌ഥലം വിട്ടു കൊടുക്കാൻ തയ്യാറാവില്ല. അതിന് ഒരുപാട് കാരണങ്ങളും അവർക്കുണ്ടാവാം. അതിലൊരാൾ ആണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ്. എന്നാൽ, ഇപ്പോൾ സ്ഥലം വിട്ടുകൊടുക്കില്ല എന്ന ആ തീരുമാനം എടുത്തതിൽ അദ്ദേഹം ഖേദിക്കുകയാണ്.
എത്ര രൂപ കൊടുക്കാമെന്നു പറഞ്ഞിട്ടും തന്റെ രണ്ടു നില വീട് ഒഴിയാനോ ആ സ്‌ഥലം വിട്ടു കൊടുക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോൾ ആ വീടിനു ചുറ്റും നിർമാണ പ്രവൃത്തികൾ നടക്കുകയാണ്. ബഹളവും പൊടിയും കാരണം അദ്ദേഹം ആകെ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. അന്ന് വാഗ്ദാനം ചെയ്തിരുന്ന രണ്ടു കോടി രൂപ വാങ്ങാത്തതിൽ താൻ ഖേദിക്കുന്നു എന്നാണ് ഇപ്പോൾ പിങ് പറയുന്നത്.
എക്സ്പ്രസ് വേയുടെ ജോലികൾ ആണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. അത് പൂർത്തിയായി കഴിഞ്ഞാൽ എങ്ങനെ അവിടെ താമസിക്കും എന്നോർത്ത് തനിക്ക് ഭയം തോന്നുന്നു എന്നാണ് പിങ് പറയുന്നത്. വീണ്ടും പുറകോട്ട് പോകാൻ കഴിഞ്ഞെങ്കിൽ സർക്കാർ വാഗ്ദാനം ചെയ്ത ആ പണം സ്വീകരിച്ചേനെ എന്നും ചെയ്‍തത് മണ്ടത്തരമായി എന്ന് തോന്നുന്നു എന്നും അദ്ദേഹം പറയുന്നു.
ഇതുമായി ബന്ധപ്പെട്ട വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിൽ പിങ്ങിന്റെ വീടും ചുറ്റും വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും കാണാം. പിങ് ഭാര്യയ്ക്കും കൊച്ചുമകനും ഒപ്പമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഒരു ടണലിലൂടെയാണ് അവർ പുറത്തു പോകുന്നതും വരുന്നതും.
ബഹളം കാരണം ഉറക്കം ഇല്ലെങ്കിലും ഈ വീട് സന്ദർശിക്കാൻ ഒരുപാട് പേർ വരുന്നുണ്ട്. അവരിൽ നിന്നും പൈസ ഈടാക്കാനുള്ള ആലോചനയിൽ ആണ് പിങ് ഇപ്പോൾ.
സദസിൽ അച്ഛനെയും അമ്മയെയും കണ്ടപ്പോഴുള്ള സന്തോഷം, എത്ര മനോഹരം ഈ വീഡിയോ