പോത്തുമായി നിർത്താതെ കരഞ്ഞുകൊണ്ട് ഒരാൾ പൊലീസ് സ്റ്റേഷനിൽ, കാരണം... 

Published : Jul 25, 2023, 09:55 PM IST
പോത്തുമായി നിർത്താതെ കരഞ്ഞുകൊണ്ട് ഒരാൾ പൊലീസ് സ്റ്റേഷനിൽ, കാരണം... 

Synopsis

പോത്ത് അതുവഴിയൊക്കെ അലയുകയായിരുന്നു. ആ സമയത്ത് കർഷകനായിരുന്ന വിനയുടെ ചോളപ്പാടത്തിലെത്തി. ചോളപ്പാടത്തിൽ നിന്നും കുറച്ച് ചോളം കഴിക്കുകയും ചെയ്തു. ഇതുകണ്ടതോടെ വിനയ് ആകെ കുപിതനായി.

കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ കാനൗജ് ജില്ലയിൽ ഒരാൾ പോത്തിനെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ മനുഷ്യൻ പോത്തിനെ സ്റ്റേഷന്റെ പുറത്ത് കെട്ടിയിട്ട് കരയാൻ തുടങ്ങി. അഹെർ ഗ്രാമത്തിൽ നിന്നുമുള്ള സന്തോഷ് എന്നയാളാണ് പോത്തുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. ​ഗ്രാമത്തിലെ ഒരു കർഷകന്റെ വയലിൽ നിന്നും പോത്ത് ചോളം തിന്നുവെന്നും പിന്നാലെ കർഷകൻ പോത്തിനെ മുള്ളുകമ്പിയിൽ കെട്ടി ക്രൂരമായി മർദ്ദിച്ചുവെന്നുമായിരുന്നു ഇയാളുടെ പരാതി. 

പോത്തിന്റെ ഉടമയായ സന്തോഷ് വയലിൽ എത്തിയപ്പോൾ പോത്ത് ക്രൂരമായി മർദ്ദിക്കപ്പെടുകയായിരുന്നു. ഒരു വിധത്തിൽ സന്തോഷ് തന്റെ പോത്തിനെ മോചിപ്പിച്ചു. പിന്നാലെ, പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പക്ഷേ, പൊലീസ് ഒരു തരത്തിലുമുള്ള നടപടിയും എടുത്തില്ല. അതിനുശേഷമാണ് മർദ്ദിക്കപ്പെട്ട പോത്തുമായി വീണ്ടും സന്തോഷ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. തെളിവിന് വേണ്ടിയായിരുന്നു സന്തോഷ് പോത്തുമായി തന്നെ എത്തിയത്. 

ശേഷം സന്തോഷ് പറഞ്ഞത് ഇങ്ങനെ, പോത്ത് അതുവഴിയൊക്കെ അലയുകയായിരുന്നു. ആ സമയത്ത് കർഷകനായിരുന്ന വിനയുടെ ചോളപ്പാടത്തിലെത്തി. ചോളപ്പാടത്തിൽ നിന്നും കുറച്ച് ചോളം കഴിക്കുകയും ചെയ്തു. ഇതുകണ്ടതോടെ വിനയ് ആകെ കുപിതനായി. പിന്നീട് അതിനെ മുള്ളുകമ്പിയിൽ ബന്ധിക്കുകയും വടിയെടുത്ത് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്ന് പോത്തിന് വളരെ ​ഗുരുതരമായി പരിക്കേറ്റു. സന്തോഷ് ഇതിനെ കുറിച്ച് അറിഞ്ഞ ഉടനെ സ്ഥലത്തെത്തുകയും ഒരുവിധത്തിൽ തന്റെ പോത്തിനെ മോചിപ്പിക്കുകയും ചെയ്തു. 

പിന്നാലെ, സന്തോഷ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് പരിക്കു പറ്റിയ പോത്തുമായി കരഞ്ഞുകൊണ്ട് സന്തോഷ് സ്റ്റേഷനിലെത്തിയത്. പോത്തിന്റെ ശരീരത്തിലെ മുറിവുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. 'എന്റെ പോത്തിനെന്തെങ്കിലും പറ്റിയിരുന്നു എങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു? ഇത് കാരണമാണ് ഞാൻ ജീവിച്ചിരിക്കുന്നത്' എന്ന് പറഞ്ഞ് സന്തോഷ് നിർത്താതെ കരയുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്