'ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യൂ'; വിമാനത്തില്‍ കുഞ്ഞ് കരഞ്ഞപ്പോൾ പരാതിപ്പെട്ട യാത്രക്കാരനെ 'പഞ്ഞിക്കിട്ട്' നെറ്റിസണ്‍സ്

Published : Jun 11, 2025, 03:47 PM IST
Delta Airlines

Synopsis

നിങ്ങളുടെ കരച്ചില്‍ കുഞ്ഞിന്‍റെ കരച്ചിലിനെക്കാൾ മേലെയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.

 

കുട്ടികൾക്ക് വലിയവരുടെ രീതി ശാസ്ത്രങ്ങളറിയില്ല. അവര്‍ സന്തോഷം വരുമ്പോൾ ചിരിക്കും കരച്ചില്‍ വന്നാല്‍ കരയും. അതിനി എവിടെയാണെങ്കിലും, കുട്ടികൾക്ക് സ്ഥലമോ കാലമോ വിഷയമല്ല. വിമാന യാത്രയ്ക്കിടെയിലാണെങ്കിലും വീട്ടിലാണെങ്കിലും കുട്ടികൾ പെരുമാറുന്നത് ഒരേ രീതിയിലായിരിക്കും. എന്നാല്‍, വിമാനം പോലുള്ള പൊതു ഇടങ്ങളില്‍ കുട്ടികളുടെ കരച്ചില്‍ മറ്റുള്ളവരെ അസ്വസ്ഥരാക്കുമെന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു അസ്വസ്ഥതയെ കുറിച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പെഴുതിയയാൾക്ക് രൂക്ഷ വിമർശനം.

ഡെല്‍റ്റ എയർവേസില്‍ വച്ച് ചൂട് കാരണം കരഞ്ഞ് നിലവിളിച്ച കുട്ടിയുടെ വീഡിയോ പങ്കുവച്ച ബാർസ്റ്റൂൾ സ്പോർട്സ് പങ്കാളി പാറ്റ് മക്കൊല്ലിഫിനാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നത്. ടിക് ടോക്കില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് പാറ്റ് ഇങ്ങനെ എഴുതി, 'നിങ്ങളുടെ കുട്ടി വിമാനത്തില്‍ വച്ച് കരയുകയാണെങ്കില്‍ (എസി ഇല്ലാത്തത് കൊണ്ടോ, വിമാനം പുറപ്പെടാത്തപ്പോഴോ) അവനെ ഒരു ഫോണ്‍ കാണിച്ച് കൊടുക്കൂ', വീഡിയോയും കുറിപ്പും ഒരു കോടി എഴുപത് ലക്ഷം പേരാണ് കണ്ടത്.

എനിക്ക് ഇത് മോശമായി അനുഭവപ്പെട്ടു. മാതാപിതാക്കൾ എന്തെങ്കിലുമൊക്കെ ചെയ്ക് കുട്ടികയുടെ കരച്ചില്‍ നേര്‍ത്തണം. കുട്ടിയേയും എടുത്ത് ഇടനാഴിയിലൂടെ നടക്കുക, അവന്‍റെ ശ്രദ്ധ തിരിക്കുക, എന്തെങ്കിലുമൊക്കെ. അത് ഇപ്പോഴും കരയുകയാണ്, പാറ്റ് വീഡിയ്ക്ക് കുറിപ്പായി എഴുതി. മൂന്നാമത്തെ കുറിപ്പില്‍ അതൊരു മെഡിക്കല്‍ എമർജന്‍സിയായി മാറിയെന്നും രണ്ട് മണിക്കൂറിന്‍റെ കരച്ചിലെന്നും അദ്ദേഹം എഴുതി. പാറ്റിന്‍റെ കുറിപ്പ്സമൂഹ മാധ്യമ ഉപയോക്താക്കളെ പ്രകോപിതരാക്കി, അതില്‍ മിക്കതും അച്ഛനമ്മമാരായിരുന്നു. ഒരു കുട്ടിയുടെ കരച്ചിലിനോട് പോലും സഹിഷ്ണതയോടെ പെരുമാറാന്‍ പറ്റുന്നില്ലേയെന്ന് നിരവധി പേരാണ് ചോദിച്ചത്. 'നിങ്ങളുടെ ശബ്ദം കേട്ടാല്‍ കുട്ടികളെക്കാൾ വലിയ ഉച്ചയില്‍ നിലവിളിക്കുകയാണെന്ന് തോന്നും. ചിലര്‍ കൈയിലുള്ള ഹെഡ് ഫോണ്‍ ചെവിയിലേക്ക് വച്ച് മറ്റെന്തെങ്കിലും നോക്കിയിരിക്കാനായിരുന്നു മറ്റ് ചിലരുടെ ഉപദേശം.

 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്