ന​ഗരത്തിലെ 35 ലക്ഷം ശമ്പളം വേണ്ടെന്ന് വച്ചു, നാട്ടിൽ 25 ലക്ഷത്തിന്റെ ശമ്പളത്തിൽ തുടർന്ന് യുവാവ്; നല്ല തീരുമാനമെന്ന് നെറ്റിസൺസ്

Published : Jun 29, 2026, 01:42 PM IST
work from home

Synopsis

ഹൈദരാബാദിൽ നിന്ന് ലഭിച്ച 35 ലക്ഷം രൂപയുടെ ഉയർന്ന ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ച്, സ്വന്തം നാട്ടിൽ 25 ലക്ഷം രൂപയുടെ ജോലിയിൽ തുടരാൻ തീരുമാനിച്ച് യുവാവ്. അതിന് കൃത്യമായ കാരണങ്ങളും യുവാവ് പറയുന്നുണ്ട്. 

കൂടുതൽ ശമ്പളമുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ കഴിയുന്ന ന​ഗരത്തിലെ ചിലവുകൾ കൂടി കണക്കിലെടുത്താലേ നമുക്ക് എത്രത്തോളം സമ്പാദിക്കാൻ കഴിയൂ എന്ന് മനസിലാകൂ. അതിനാൽ തന്നെ പലപ്പോഴും മറ്റ് ന​ഗരങ്ങളിലെ ഉയർന്ന ശമ്പളത്തേക്കാൾ നല്ലതാണ് സ്വന്തം നാട്ടിലെ അതിനേക്കാൾ കുറഞ്ഞ ശമ്പളം എന്ന് കരുതുന്നവരുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഹൈദരാബാദിൽ നിന്ന് ലഭിച്ച 35 ലക്ഷം വാർഷിക ശമ്പളമുള്ള ഓഫർ നിരസിച്ച്, സ്വന്തം നാട്ടിൽ 25 ലക്ഷം ശമ്പളത്തിൽ തുടരാൻ തീരുമാനിച്ച ഒരു യുവാവിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

ഹർഷ്ദീപ് സക്‌സേന എന്ന യൂസറാണ് തന്റെ കസിൻ്റെ തീരുമാനം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്. 'എന്റെ കസിന് 35 ലക്ഷത്തിന്റെ ഒരു ഓഫർ ലഭിച്ചു, എന്നാൽ അവൻ അത് വേണ്ടെന്നുവെച്ചു. അവന് ഭ്രാന്തായോ എന്നാണ് ഞാൻ കരുതിയത്. 25 ലക്ഷമാണ് അവൻ ആ സമയത്ത് സമ്പാദിച്ചിരുന്നത്. ഞാൻ അവനോട് കാരണം തിരക്കി. സ്വന്തം നാട്ടിൽ 25 ലക്ഷം ലഭിക്കുമ്പോൾ, ഹൈദരാബാദിലെ 35 ലക്ഷത്തിന്റെ ജോലി തിരഞ്ഞെടുക്കുന്നത് ശരിയായ തീരുമാനമല്ല എന്നായിരുന്നു കസിൻ്റെ മറുപടി' എന്ന് ഹർഷ്‍ദീപ് പറയുന്നു. തുടർന്ന് കാര്യങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ആ തീരുമാനം ശരിയായിരുന്നുവെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്നും പോസ്റ്റിൽ പറയുന്നു.

ഹൈദരാബാദിലേക്ക് മാറുമ്പോൾ പ്രതീക്ഷിക്കുന്ന പ്രതിമാസ ചെലവുകളും അദ്ദേഹം പോസ്റ്റിൽ കുറിച്ചു:

വാടക: 40,000

ഭക്ഷണം: 20,000

യാത്ര: 15,000

കൂടാതെ, നാട്ടിലേക്ക് വരാൻ ഓരോ തവണയും ഏകദേശം 30,000 രൂപയോളം ചെലവ് വരും.

പുതിയ ജോലി സ്വീകരിച്ചാൽ കൂടുതൽ ഇൻകം ടാക്സ് നൽകേണ്ടി വരും, കുടുംബത്തിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ദിവസം രണ്ട് മണിക്കൂറിലധികം ട്രാഫിക്കിൽ ചിലവഴിക്കേണ്ടി വരുമെന്നും പോസ്റ്റിൽ പറയുന്നു. പണം കൂടുതൽ കിട്ടുമെങ്കിലും മാനസികവും ശാരീരികവുമായ സമ്മർ​ദ്ദവും അതിനൊപ്പം അനുഭവിക്കേണ്ടി വരും. നിലവിൽ തന്റെ കസിൻ 20 പേരടങ്ങുന്ന ഒരു ടീമിനെ നയിക്കുന്നുണ്ട്, തന്റെ തീരുമാനത്തിൽ അദ്ദേഹം സന്തുഷ്ടനാണെന്നും പോസ്റ്റിൽ പറയുന്നു.

'അവൻ കൂടുതൽ പണക്കാരനായില്ല, പകരം അവൻ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലായി' എന്നും പോസ്റിൽ പറയുന്നു. 'മെച്ചപ്പെട്ട അവസ്ഥയാണ് ഒടുവിൽ നിങ്ങളെ കൂടുതൽ പണക്കാരനാക്കുന്നത്' എന്നാണ് തന്റെ കസിൻ പറയുന്നതെന്നും 'ചിലപ്പോഴൊക്കെ ചെറിയ സംഖ്യ തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും വലിയ തീരുമാനം' എന്നും ഹർഷ്ദീപ് അഭിപ്രായപ്പെട്ടു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഹൈദ്രാബാദിൽ ശ്രദ്ധിച്ച് ജീവിച്ചാൽ ഇത്രയൊന്നും ചിലവ് വരില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. മറ്റ് ചിലർ പറഞ്ഞത്, കസിന്റെ തീരുമാനം ശരിയാണ്, സമാധാനവും സംതൃപ്തിയുമാണ് വലിയ ശമ്പളത്തേക്കാൾ പ്രധാനം എന്നാണ്.

 

PREV
Read more Articles on
click me!

Recommended Stories

രാത്രിയിൽ ലൈവ് സ്ട്രീമിം​ഗ്, മേക്കപ്പിട്ടും ലിപ്സ്റ്റിക് പരിചയപ്പെടുത്തിയും 75 -കാരൻ, എല്ലാം കൊച്ചുമകന് വേണ്ടി
26 വയസ് തോന്നിക്കുന്ന യുവാവ്, ചോദിച്ചത് 2000 രൂപ, ട്രൂകോളറിൽ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി!