കീമോതെറാപ്പിക്ക് പോകേണ്ടുന്നതിന്റെ തലേദിവസം അസുഖബാധിതയായ മുൻഭാര്യയെ വിവാഹം ചെയ്ത് യുവാവ്

Published : Feb 10, 2023, 12:58 PM IST
കീമോതെറാപ്പിക്ക് പോകേണ്ടുന്നതിന്റെ തലേദിവസം അസുഖബാധിതയായ മുൻഭാര്യയെ വിവാഹം ചെയ്ത് യുവാവ്

Synopsis

രോഗനിർണ്ണയത്തിന് ശേഷം യുവതിയെ കീമോതെറാപ്പി ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന്റെ തലേദിവസമാണ് ദമ്പതികൾ പുനർവിവാഹം കഴിച്ചത്.

ദമ്പതികൾ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെ അനേകം കഥകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ആളുകൾക്ക് അത്തരം സ്നേഹത്തിന്റെ കഥകൾ കേൾക്കാൻ ഇഷ്ടവുമാണ്. അതുപോലെ ഒരു കഥയാണ് ഇതും. ചൈനയിലെ ഒരു യുവാവ് തന്റെ മുൻഭാര്യ ​ഗുരുതരമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയിലേക്ക് പോവുന്നതിന് തലേദിവസം അവരെ വീണ്ടും വിവാഹം കഴിച്ചു. 

എപ്ലാസ്റ്റിക് അനീമിയയാണ് യുവതിക്ക് എന്ന് തിരിച്ചറിയുന്നത് രണ്ടാഴ്ച മുമ്പാണ്. അതോടെ ചൈനയിലെ ഷാങ്ഹായിയിൽ നിന്നുമുള്ള ഭർത്താവ് അവരെ രണ്ടാമതും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. യുവതി ചികിത്സയ്ക്ക് വേണ്ടി പ്രദേശത്തെ ആശുപത്രിയിൽ ഐസിയു -വിൽ പ്രവേശിപ്പിക്കുന്നതിന് തലേ ദിവസം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇരുവരും അപേക്ഷിച്ചു. 

ഇരുവരും പ്രദേശത്തെ രിജിസ്ട്രേഷൻ ഓഫീസിലേക്ക് പോകുന്നതിന്റെയും അവിടെ വരിയിൽ നിൽക്കുന്നതിന്റെയും ചിത്രങ്ങൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. 'എല്ലാവരും അവരുടെ വിവാഹം പൂക്കളും വൈനും ഒക്കെയായിട്ടാണ് ആഘോഷിക്കുന്നത്. എന്നാൽ, ഞങ്ങൾ കണ്ണീരിലും ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള ഓട്ടത്തിലുമാണ്' എന്നാണ് യുവാവ് മാധ്യമങ്ങളോട് പറഞ്ഞത്. 

രോഗനിർണ്ണയത്തിന് ശേഷം യുവതിയെ കീമോതെറാപ്പി ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന്റെ തലേദിവസമാണ് ദമ്പതികൾ പുനർവിവാഹം കഴിച്ചത്. ദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം നേരെ ആശുപത്രിയിലേക്ക് പോയി. യുവതി ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ തന്നെ ആണെന്നും അവരുടെ നില തൃപ്തികരമാണ് എന്നും യുവാവ് പറഞ്ഞു. ഇരുവരുടെയും വീഡിയോ വളരെ വേ​ഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. അനേകം പേർ യുവതിക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാവട്ടെ എന്നും പൂർവാധികം സ്നേഹത്തോടെ ഇരുവർക്കും വീണ്ടും ഒരുമിച്ച് കഴിയാൻ സാധിക്കട്ടെ എന്നും ആശംസിച്ചു. 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം