കടലില്‍ സ്ത്രീയുടെ നഗ്നശരീരം, കഷ്ടപ്പെട്ട് രക്ഷപ്പെടുത്താനോടി, ചിരിച്ചുകൊണ്ട് തിരികെവന്നു

Published : Feb 12, 2022, 11:57 AM IST
കടലില്‍ സ്ത്രീയുടെ നഗ്നശരീരം, കഷ്ടപ്പെട്ട് രക്ഷപ്പെടുത്താനോടി, ചിരിച്ചുകൊണ്ട് തിരികെവന്നു

Synopsis

കുറച്ച് ചിത്രങ്ങൾ എടുത്തതിന് ശേഷം സെക്സ് ഡോളിനെ കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷിച്ചതായി അദ്ദേഹം സമ്മതിച്ചു.

കടലില്‍ മുങ്ങിപ്പോവുകയായിരുന്ന ഒരു സ്ത്രീയെ രക്ഷിക്കാനാണയാള്‍ കഷ്ടപ്പെട്ടത്. എന്നാല്‍, രക്ഷപ്പെടുത്തി നോക്കിയപ്പോഴാണ് കണ്ടത്, അതൊരു തലയില്ലാത്ത വെറും സെക്സ് ഡോള്‍(Sex Doll) മാത്രമായിരുന്നു. ക്രിസ് ഫോര്‍ഡ്(Chris Ford) എന്നയാളാണ് കടലില്‍ സ്ത്രീശരീരം കിടക്കുന്നത് കണ്ടത്. കൊടുങ്കാറ്റില്‍ സ്ത്രീ കടലില്‍ പെട്ടതാണ് എന്ന് തോന്നിയതോടെ ഇയാള്‍ ആകെ ഭയന്നുപോയി. പിന്നൊന്നും നോക്കിയില്ല, ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്ന ഫോര്‍ഡ് അതിനടുത്തേക്ക് കുതിച്ചു. അതിനെ രക്ഷപ്പെടുത്തി. ശേഷമാണ് മനസിലായത് അത് വെറുമൊരു സെക്സ് ഡോളാണ് എന്ന്. 

സെക്‌സ് ഡോൾ കണ്ടെത്തിയതിനെ തുടർന്ന് ഫോര്‍ഡ് തന്‍റെ പങ്കാളിയെ വിളിച്ച് അതിന്റെ ചിത്രമെടുപ്പിച്ചു. ഒപ്പം തന്നെ ഇത് എവിടെനിന്നും വന്നുവെന്നും ആലോചിച്ചു. 67 -കാരനായ ആ ഫോട്ടോഗ്രാഫർ പറയുന്നു, 'ഇത് കാണാന്‍ ഒരു മനുഷ്യനെപ്പോലെ തന്നെയായിരുന്നു. പക്ഷേ, വളരെ വൃത്തിയുള്ളതും വളരെ മനോഹരവുമായിരുന്നു - അതിന് തലയുണ്ടായിരുന്നില്ല. അതിന്‍റെ അടുത്തെത്തിയപ്പോള്‍ തന്നെ അതൊരു സെക്സ് ഡോളാണ് എന്ന് തനിക്ക് മനസിലായി.'

'ഞാൻ എപ്പോഴും കൊടുങ്കാറ്റിന് ശേഷം ഡ്രിഫ്റ്റ് വുഡ് ശേഖരിക്കാറുണ്ട്. അതിനാൽ, ഒരു മൃതദേഹം കണ്ടെത്തുമെന്ന് ഞാനെപ്പോഴും കരുതാറുണ്ടായിരുന്നു. പക്ഷേ, ഇതുപോലൊന്ന് കാണുമെന്ന് കരുതിയിരുന്നില്ല' എന്ന് ഇയാള്‍ പറയുന്നു. കുറച്ച് ചിത്രങ്ങൾ എടുത്തതിന് ശേഷം സെക്സ് ഡോളിനെ കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷിച്ചതായി അദ്ദേഹം സമ്മതിച്ചു. 'ചത്ത പശുക്കള്‍, ഡോള്‍ഫിന്‍ കഷ്ണങ്ങള്‍, സീലുകളുടെ അവശിഷ്ടങ്ങള്‍ തുടങ്ങി പലതും ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ശരിക്കും മനുഷ്യനെ പോലെ തന്നെയിരിക്കുന്ന ഇങ്ങനെയൊരു പാവയെ ഞാനൊരിക്കലും കണ്ടിട്ടില്ലായിരുന്നു. അതുകണ്ട് താനൊരുപാട് ചിരിച്ചു' എന്നും ഇയാള്‍ പറയുന്നു. ആ പാവ എങ്ങനെയാവും അവിടെ എത്തിയിട്ടുണ്ടാവുക എന്നതിനെ സംബന്ധിച്ചും ഫോര്‍ഡിന് സ്വന്തമായ ചില അനുമാനങ്ങളുണ്ട്. 

അയാള്‍ പറഞ്ഞു, 'ഇത് ധാരാളം ബോട്ടുകളുള്ള തിരക്കേറിയ ഷിപ്പിംഗ് ചാനലാണ്, അതിനാൽ അവയിലൊന്നിൽ നിന്നായിരിക്കാം ഇത് വന്നിട്ടുണ്ടാവുക. ഒരുപക്ഷേ, ഒരു മത്സ്യത്തൊഴിലാളിയുടെ ഭാര്യ അത് അലമാരയിൽ കണ്ടെത്തി കടലിലേക്ക് എറിഞ്ഞിരിക്കാം. അതിന് തല ഇല്ലായിരുന്നു -കാരണം മത്സ്യത്തൊഴിലാളി അതിന്‍റെ തല വെട്ടിയെടുത്ത് സൂക്ഷിച്ചിരിക്കാം.' തങ്ങള്‍ക്കെല്ലാം അത് കണ്ടപ്പോള്‍ ചിരി വന്നു. എന്തിരുന്നാലും അവളുടെ മാന്യത ആ ചിത്രങ്ങളില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ശുചീകരണത്തൊഴിലാളി പിന്നീടത് ചപ്പുചവറുകളിലേക്ക് വലിച്ചെറിഞ്ഞു എന്നും ഫോര്‍ഡ് പറയുന്നു. 
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ