അയൽക്കാരന്റെ കോഴികളെ 'പേടിപ്പിച്ച്' കൊല്ലാൻ നോക്കി, യുവാവിന് തടവുശിക്ഷ

Published : Apr 11, 2023, 09:26 AM IST
അയൽക്കാരന്റെ കോഴികളെ 'പേടിപ്പിച്ച്' കൊല്ലാൻ നോക്കി, യുവാവിന് തടവുശിക്ഷ

Synopsis

ഇയാൾ പിന്നേയും അയൽക്കാരൻ കോഴികളെ പാർപ്പിച്ചിരിക്കുന്ന മൈതാനത്തിലേക്ക് അതിക്രമിച്ച് കയറുകയും കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിക്കുകയും ആയിരുന്നു. രണ്ട് തവണയായി നടത്തിയ ശ്രമത്തിൽ ആകെ 1100 കോഴികൾ ചത്തതായി അധികൃതർ പറയുന്നു.

അയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് ചൈനയിൽ ഒരാൾക്ക് തടവുശിക്ഷ. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ വീട്ടിലേക്ക് ഇയാൾ ചെന്നത്. അയൽക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയാണത്രെ ഇയാൾ അങ്ങനെ ചെയ്തത്. ഗു എന്നയാളാണ് കോഴികളെ ഭയപ്പെടുത്താൻ വേണ്ടി ഫ്ലാഷ്‌ലൈറ്റുമായി അയൽക്കാരൻ വളർത്തുന്ന കോഴികളുടെ അടുത്തെത്തിയത്. ഇതുവഴി കോഴികൾ പരസ്പരം കൊത്തിച്ചാവും എന്നാണത്രെ ഇയാൾ പ്രതീക്ഷിച്ചത്. ഹുനാൻ പ്രവിശ്യയിലാണ് സംഭവം എന്ന് ചൈന ഡെയ്‍ലി റിപ്പോർട്ട് ചെയ്യുന്നു.

വെളിച്ചം കണ്ടതോടെ കോഴികളെല്ലാം തന്നെ കൂടിന്റെ ഒരു ഭാ​ഗത്തേക്ക് മാറിപ്പോവുകയും അവിടെ വച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവ പരസ്പരം അക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇത് ആദ്യമായിട്ടല്ല ​ഗു അയൽക്കാരന്റെ അധീനതയിലുള്ള കോഴികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് ചെല്ലുന്നത്. നേരത്തെ ​ഗു ഇങ്ങനെ അതിക്രമിച്ച് കയറിയപ്പോൾ 500 കോഴികളാണ് ചത്തത്. പിന്നാലെ, ഇയാൾ അറസ്റ്റിലാവുകയായിരുന്നു.

അതിന് ശേഷം കോഴികളുടെ ഉടമയ്‍ക്ക് ഏകദേശം 35000 രൂപ നഷ്ടപരിഹാരം നൽകാനും പൊലീസ് ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ, അതോടെ ​ഗു -വിന് വീണ്ടും ദേഷ്യം വരികയായിരുന്നത്രെ. അങ്ങനെ ഇയാൾ പിന്നേയും അയൽക്കാരൻ കോഴികളെ പാർപ്പിച്ചിരിക്കുന്ന മൈതാനത്തിലേക്ക് അതിക്രമിച്ച് കയറുകയും കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിക്കുകയും ആയിരുന്നു. രണ്ട് തവണയായി നടത്തിയ ശ്രമത്തിൽ ആകെ 1100 കോഴികൾ ചത്തതായി അധികൃതർ പറയുന്നു.

2022 മുതലാണ് ഗുവും അയൽക്കാരൻ സോംഗും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. ഗു സോംഗിന്റെ അതിർത്തിയിൽ നിൽക്കുന്ന മരം അറിയിപ്പൊന്നും കൂടാതെ വെട്ടിമാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്. ഏതായാലും തുടരെ സോംഗിനെ ബുദ്ധിമുട്ടിച്ചതിന് ഇപ്പോൾ വീണ്ടും ഹു ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ