മെട്രോ സ്റ്റേഷനിൽ വച്ച് അപരിചിതൻ ക്യാമറയിൽ പകർത്തി, യുവതിയുടെ പരാതിയിൽ കേസ്

Published : Oct 29, 2026, 12:19 PM IST
viral video

Synopsis

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് യുവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മെട്രോ ട്രെയിനിൽ യാത്ര ചെയ്യവെ ഒരാൾ രഹസ്യമായി തൻ്റെ വീഡിയോ പകർത്തിയത് കയ്യോടെ പിടികൂടുകയായിരുന്നു.

നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ അപരിചിതനായ യുവാവ് അനുവാദമില്ലാതെ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്ന് യുവതി. സോഷ്യൽ മീഡിയ കണ്ടൻ്റ് ക്രിയേറ്ററായ യുവതിയുടെ പരാതിയിൽ ബെംഗളൂരു പൊലീസ് സംഭവത്തിൽ കേസെടുത്തു. പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്-കാടുഗോഡി റോഡിന് സമീപമുള്ള സ്റ്റേഷനിലാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് യുവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മെട്രോ ട്രെയിനിൽ യാത്ര ചെയ്യവെ ഒരാൾ രഹസ്യമായി തൻ്റെ വീഡിയോ പകർത്തിയത് കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ വാങ്ങി സുരക്ഷാ ജീവനക്കാരന് കൈമാറുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇയാൾ മാപ്പ് ചോദിച്ച ശേഷം ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന് വാദിക്കുകയും പിന്നീട് തന്ത്രപൂർവം ഫോൺ തിരികെ വാങ്ങി സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡി.സി.പി) സൈദുലു അദാവത്ത് അറിയിച്ചു. ഇയാളെ തിരിച്ചറിയുന്നതിനായി സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

നഗരത്തിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ട്രാവൽ, ലൈഫ് സ്റ്റൈൽ കണ്ടന്റ് ക്രിയേറ്ററാണ്. അതേസമയം, സംഭവത്തിൻ്റെ വീഡിയോ യുവതി പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഒരു യാത്രയും നിങ്ങളുടെ ജീവനേക്കാൾ വലുതല്ല'; ട്രെയിൻ യാത്ര ഉപേക്ഷിച്ചു, ആറിരട്ടി വാടകയ്ക്ക് വീടെടുത്ത് യുവാവ്
വെറും 200 രൂപ മുടക്കി മുത്തശ്ശിയെടുത്ത കൂപ്പൺ, 6 വയസുകാരന് 50 ലക്ഷത്തിന്റെ ആഡംബര കാർ