ദിവസങ്ങളോളം ചാറ്റ് ചെയ്തശേഷം ആദ്യത്തെ ഡേറ്റ്, പെൺകുട്ടിയുടെ ചോദ്യം കേട്ടതോടെ... അനുഭവം പങ്കുവച്ച് യുവാവ്

Published : Oct 28, 2026, 01:40 PM IST
Date

Synopsis

തമാശകളും മെസ്സേജുകളുമായി സംസാരം നന്നായിത്തന്നെ മുന്നോട്ട് പോയി. ഒടുവിൽ, നേരിട്ട് കണ്ടുമുട്ടിയ ഇരുവരും ഭക്ഷണം കഴിക്കുന്നതിനിടയിൽ മണിക്കൂറുകളോളം പല വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. എന്നാൽ പെട്ടെന്നാണ് പെൺകുട്ടി യുവാവിനോട് ആ ചോദ്യം ചോദിച്ചത്.

ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ പെൺകുട്ടിയുമായി ഡേറ്റിന് പോയപ്പോൾ ഒരു യുവാവിനുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ദിവസങ്ങളോളം ചാറ്റ് ചെയ്തതിനും കാര്യങ്ങളെല്ലാം മെസ്സേജിലൂടെ തുറന്നുപറഞ്ഞതിനും ശേഷമാണ് ഇരുവരും നേരിട്ട് കാണാൻ തീരുമാനിച്ചത്. സംസാരം തികച്ചും സ്വാഭാവികമായി മുന്നോട്ട് പോകവെ പെൺകുട്ടി ചോദിച്ച ഒരു ചോദ്യമാണ് യുവാവിനെ ഞെട്ടിച്ചത്.

റെഡ്ഡിറ്റിലാണ് തനിക്കുണ്ടായ അനുഭവം യുവാവ് പങ്കുവെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് സൗഹൃദമായി പോലും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ താല്പര്യപ്പെടാതിരുന്നതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തന്റെ അഭിരുചികൾക്ക് അനുയോജ്യയായ പെൺകുട്ടിയെയാണ് ഹിഞ്ച് ആപ്പിലൂടെ കണ്ടെത്തിയതെന്ന് യുവാവ് പറയുന്നു. ഇൻസ്റ്റഗ്രാമിലും വാട്ട്‌സാപ്പിലും സംസാരിച്ചു തുടങ്ങിയ ഇരുവരും പെട്ടെന്ന് തന്നെ നല്ലൊരു ബന്ധം സ്ഥാപിച്ചെടുത്തു. തമാശകളും മെസ്സേജുകളുമായി സംസാരം നന്നായിത്തന്നെ മുന്നോട്ട് പോയി. ഒടുവിൽ, നേരിട്ട് കണ്ടുമുട്ടിയ ഇരുവരും ഭക്ഷണം കഴിക്കുന്നതിനിടയിൽ മണിക്കൂറുകളോളം പല വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. എന്നാൽ പെട്ടെന്നാണ് പെൺകുട്ടി യുവാവിനോട്, 'നീ ആരോടെങ്കിലും ഡേറ്റിംഗിന് ആഗ്രഹിക്കുന്നുണ്ടോ' എന്ന് ചോദിച്ചത്.

ഈ ചോദ്യം കേട്ട് അമ്പരന്ന യുവാവ്, പെൺകുട്ടിയോട് തിരിച്ച് അവളുടെ താല്പര്യം എന്താണെന്ന് ആരായുകയായിരുന്നു. ദീർഘകാലത്തെ ഒരു പ്രണയബന്ധം തകർന്നതിന് ശേഷമാണ് താൻ ഹിഞ്ചിൽ ജോയിൻ ചെയ്തതെന്നും, ആളുകളെ പരിചയപ്പെടാനും സമയം ചെലവഴിക്കാനും മാത്രമാണ് താല്പര്യമെന്നും പ്രണയബന്ധങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അവൾ വ്യക്തമാക്കി.

ഇതറിഞ്ഞതോടെ രണ്ടുപേർക്കുമിടയിൽ പത്തുമിനിറ്റോളം നീണ്ട അസ്വസ്ഥാജനകമായ നിശബ്ദതയായിരുന്നു. തുടർന്ന് ഇരുവരും മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. വ്യത്യസ്തമായ ലക്ഷ്യങ്ങളുള്ളപ്പോൾ ഇനി ഇതിനായി സമയവും ശ്രമവും കളയാൻ താല്പര്യമില്ലെന്ന് മടങ്ങുന്ന വഴിയിൽ യുവാവ് പെൺകുട്ടിയെ അറിയിച്ചു. അവളും ഇതിനോട് യോജിച്ചതോടെ ആ ബന്ധം അവിടെ അവസാനിച്ചു.

ഡേറ്റിംഗ് ആപ്പുകളിൽ വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന തരത്തിലുള്ള മികച്ചൊരു കണക്ഷൻ ലഭിച്ചിട്ടും അതിങ്ങനെ അവസാനിച്ചതിലുള്ള നിരാശയും യുവാവ് പങ്കുവെച്ചു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. നേരിട്ട് കണ്ടുമുട്ടിയപ്പോൾ പെൺകുട്ടിക്ക് തനിക്ക് യോജിച്ച ബന്ധമായി തോന്നിയിട്ടുണ്ടാകില്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. 'അവൾക്ക് പ്രണയബന്ധം വേണം, പക്ഷേ നിന്നോടല്ലെന്ന് മാത്രം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഭായ്, അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ആദ്യമേ ചോദിച്ചു മനസ്സിലാക്കണം എന്ന് പറയുന്നത്' എന്ന് വേറൊരാളും കുറിച്ചു. അതേസമയം, സെറ്റാവുന്നില്ലെന്ന് തോന്നുന്ന ബന്ധത്തിൽ നിന്നും പിന്മാറാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

യുവതിയുടെ കൈപിടിച്ച് വലിച്ചു, ഭീഷണിപ്പെടുത്തി, വീടുവരെ പിന്നാലെ ചെന്ന് അസഭ്യം പറഞ്ഞു, ഊബർ ഡ്രൈവർക്കെതിരെ കേസ്
ദീപാവലി സമ്മാനം മധുരമല്ല ഇരട്ടിമധുരം, 4 ജീവനക്കാർക്ക് കാറുകൾ നൽകി ഫാർമസ്യൂട്ടിക്കൽ കമ്പനി