റെയിൽവേ സ്റ്റേഷനിൽ സ്പീക്കർഫോണിൽ സംസാരിച്ചു, പിഴ 17,000 രൂപ, സംഭവം ഫ്രാൻസിൽ

Published : Feb 11, 2025, 03:32 PM IST
റെയിൽവേ സ്റ്റേഷനിൽ സ്പീക്കർഫോണിൽ സംസാരിച്ചു, പിഴ 17,000 രൂപ, സംഭവം ഫ്രാൻസിൽ

Synopsis

ഡേവിഡ് തന്റെ സഹോദരിയോട് സ്പീക്കർഫോണിൽ സംസാരിക്കുകയായിരുന്നു. ആ സമയത്താണ് ഫ്രാൻസിലെ സ്റ്റേറ്റിന്റെ അധീനതയിലുള്ള റെയിൽ കമ്പനിയായ SNCF -ലെ ഒരു ഉദ്യോ​ഗസ്ഥ അയാളുടെ അടുത്തെത്തിയത്. 

നമ്മുടെ നാട്ടിൽ ബഹളത്തിന് ഒരു കുറവും ഇല്ല അല്ലേ? എങ്ങോട്ട് തിരിഞ്ഞാലും ബഹളം തന്നെ. ഉച്ചത്തിലുള്ള ഹോണടിയും, സ്പീക്കറിലൂടെയുള്ള പാട്ടുകളും, അങ്ങോട്ടും ഇങ്ങോട്ടും വലിയ ശബ്ദത്തിലുള്ള സംസാരങ്ങളും വഴക്കും എല്ലാം അതിൽ പെടും. എന്നാൽ, ചില രാജ്യങ്ങളിൽ ഇത്തരം ശബ്ദമലിനീകരണത്തിനെതിരെയും ശബ്ദം കൊണ്ട് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും കർശനമായ നിയമങ്ങളാണ് ഉള്ളത്. അങ്ങനെയൊരു രാജ്യമാണ് ഫ്രാൻസ്. എന്നാൽ, ഫ്രാൻസിൽ ഒരു യുവാവിന് ശബ്ദം കാരണം കിട്ടിയ ഫൈൻ കുറച്ച് ഓവറായിപ്പോയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

ഡേവിഡ് എന്ന യുവാവിന് നാൻ്റസിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് ഫോൺ സ്പീക്കറിലിട്ട് സംസാരിച്ചതിന് പിഴയായി ചുമത്തിയത് $200 അതായത് 16,640 രൂപയാണ്. ഡേവിഡ് തന്റെ സഹോദരിയോട് സ്പീക്കർഫോണിൽ സംസാരിക്കുകയായിരുന്നു. ആ സമയത്താണ് ഫ്രാൻസിലെ സ്റ്റേറ്റിന്റെ അധീനതയിലുള്ള റെയിൽ കമ്പനിയായ SNCF -ലെ ഒരു ഉദ്യോ​ഗസ്ഥ അയാളുടെ അടുത്തെത്തിയത്. 

'SNCF -ൽ നിന്നുള്ള സുരക്ഷാ ജീവനക്കാരി എന്റെ അടുത്തെത്തി. ലൗഡ്‍സ്പീക്കർ ഓഫാക്കിയില്ലെങ്കിൽ €150 (13,436) പിഴ ചുമത്തുമെന്ന് എന്നോട് പറഞ്ഞു'വെന്ന് ഡേവിഡ് പറയുന്നു. എന്നാൽ, അതൊരു തമാശയാണ് എന്നാണ് ഡേവിഡ് ആദ്യം കരുതിയത്. പക്ഷെ, അവർ ഒരു ബുക്ക് എടുക്കുകയും തനിക്ക് പിഴ ചുമത്തുകയും ചെയ്തുവെന്ന് ഡേവിഡ് പറയുന്നു. 

ആദ്യം 13,436 രൂപയായിരുന്നു പിഴ ചുമത്തിയത്. എന്നാൽ പിന്നീട് തുക അടക്കാൻ വൈകി എന്ന് കാണിച്ച് 17000 -ത്തോളം രൂപയായി ഉയർത്തുകയായിരുന്നു എന്നും ഡേവിഡ് പറയുന്നു. ഇതിനെതിരെ വാദിക്കുന്നതിന് വേണ്ടി എന്തായാലും ഡേവിഡ് ഒരു വക്കീലിനെ അപ്പോൾ തന്നെ നിയമിച്ചിട്ടുണ്ട്. 

എന്നിരുന്നാലും, സോഷ്യൽ മീഡിയ പറയുന്നത് ഈ പിഴ ചുമത്തിയത് കുറച്ച് ഓവറായിപ്പോയി എന്നാണ്. അതേസമയം തന്നെ, ഹെഡ്‍ഫോണില്ലാതെ പൊതുസ്ഥലങ്ങളിൽ സംസാരിക്കുകയും വീഡിയോ കാണുകയും പാട്ട് കേൾക്കുകയും ചെയ്യുന്നതിനെതിരെയും ആളുകൾ പ്രതികരിക്കാറുണ്ട്. 

ടോയ്‍ലെറ്റിലെ വെള്ളം കുടിച്ചു, അഴുകിത്തുടങ്ങിയ ഭക്ഷണം കഴിച്ചു, കൊടുംചൂടിൽ 'മിറാക്കിൾ' അതിജീവിച്ചത് ഒരുമാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ